പണിമുടക്കിയവര്‍ക്ക് ശമ്പളം നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

Last Updated:
പണിമുടക്കിയവര്‍ക്ക് ശമ്പളം നല്‍കുന്നത് ഇത്തരം പണിമുടക്കുകളെ പ്രോല്‍സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു
1/4
 സമരം ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ ശമ്പളം അനുവദിച്ച സര്‍ക്കാരിന് തിരിച്ചടി. സമര ദിനങ്ങള്‍ ശമ്പള അവധിയായി കണക്കാക്കി ഇറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ 2019 ജനുവരി 8, 9 തിയതികളില്‍ നടന്ന അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ ശമ്പളം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് കോടതി റദ്ദാക്കിയത്

advertisement
2/4
 ആലപ്പുഴ കളര്‍കോട് സ്വദേശിയും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ജി.ബാലഗോപാല്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി അനുവദിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്നും രണ്ട് മാസത്തിനകം ശമ്പളം തിരിച്ച് പിടിക്കണമെന്നും കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ  നയങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ 2019 ജനുവരിയിൽ 48മണിക്കൂര്‍ പണിമുടക്ക് നടത്തിയിരുന്നു. ജീവനക്കാരുടെ പണിമുടക്ക് ദിവസങ്ങള്‍ ശമ്പളത്തോടെയുള്ള അവധിയായി കണക്കാക്കി പിന്നീട് പൊതു ഭരണവകുപ്പ് ജനുവരി 31 ന് ഉത്തരവിറക്കിയിരുന്നു

3/4
 കേന്ദ്ര സര്‍ക്കാറിനെതിരെ പണിമുടക്ക് നടത്തിയവര്‍ക്ക് സംസ്ഥാനം ശമ്പളം അനുവദിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് രണ്ടു മാസത്തിനകം തിരിച്ചു പിടിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്. പണിമുടക്കിയവര്‍ക്ക് ശമ്പളം നല്‍കുന്നത് ഇത്തരം പണിമുടക്കുകളെ പ്രോല്‍സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു. ഉത്തരവ് രണ്ട് മാസത്തിനകം നടപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്

4/4
 പണിമുടക്ക് ദിവസങ്ങളിലെ ഹാജര്‍ പട്ടിക പരിശോധിച്ച് ജോലിയ്ക്ക് ഹാജരാകാതിരുന്നവരുടെ ശബളം തിരിച്ചുപിടിക്കണം. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കോടതിയെ അറയിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സര്‍വ്വീസ് മാറ്റര്‍ ആണെന്നും പൊതു താല്‍പ്പര്യ ഹര്‍ജി നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. ഈ വാദം ഹൈകോടതി അംഗീകരിച്ചില്ല

കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ

  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement