ജെസിബി അടുത്തുള്ള മരത്തിൽ തട്ടിയതോടെ വേഗം കുറഞ്ഞ് അപ്പുറത്ത് ഉള്ള വീടിന് മുൻപിൽ നിന്നു. ബൊലേറോയുടെ മുൻഭാഗവും ഗ്ലാസും തകർന്നു. പക്ഷേ ആർക്കും വലിയ പരിക്ക് പറ്റിയില്ല. എല്ലാവരും ദുരന്തം തലനാരിഴക്ക് വഴി മാറി പോയതിൻ്റെ ആശ്വാസത്തിൽ കൈ കൊടുത്ത് പിരിഞ്ഞു. ആർക്കും പരാതി ഇല്ലാത്തതിനാൽ പൊലീസ് കേസും എടുത്തിട്ടില്ല.