'വെറും വാക്ക് പറയാറില്ല'; KSRTC ഡ്രൈവിങ്ങ് സ്കൂളിലെ ആദ്യ ബാച്ചിലെ 30 പേർക്ക് ലൈസൻസ് നൽകി മന്ത്രി കെ ബി ഗണേഷ് കുമാര്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
'KSRTC ഡ്രൈവിംഗ് സ്‌കൂൾ ആരംഭിക്കുമെന്ന് പറഞ്ഞു, ആരംഭിച്ചു. ആദ്യ ബാച്ചിന് ലൈസൻസ് വിതരണം ചെയ്തു'
advertisement
advertisement
ലൈസന്‍സ് കരസ്ഥമാക്കിയവര്‍ക്ക് ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ മന്ത്രി ലൈസന്‍സ് വിതരണം ചെയ്തു. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം സ്റ്റാഫ് ട്രയിനിങ് കേന്ദ്രത്തിൽ ആരംഭിച്ച ആദ്യ പരിശീലന കേന്ദ്രത്തിൽ വിവിധ വിഭാഗങ്ങളിലായി (HMV, LMV, Two Wheeler) ഇതുവരെ 182 പേർക്ക് പ്രവേശനം നൽകിയിട്ടുണ്ട്.
advertisement
advertisement