കാസർഗോഡ് വന്‍ കഞ്ചാവ് വേട്ട; അപ്പാര്‍ട്ട്‌മെന്റില്‍ സൂക്ഷിച്ച 18.5 കിലോ കഞ്ചാവ് പിടികൂടി

Last Updated:
പ്രിവന്റീവ് ഓഫീസര്‍മാരായ പി. മോഹനന്‍, പി സുരേശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുധീഷ്,  കണ്ണന്‍കുഞ്ഞി, നസറുദീന്‍, ഹസ്രത് അലി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ മെയ്‌മോള്‍ ജോണ്‍ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. (റിപ്പോർട്ട് - കെ.വി ബൈജു)
1/5
 കാസര്‍ഗോഡ്: മഞ്ചേശ്വരം വോര്‍ക്കാടിയിൽ അപ്പാര്‍ട്ട്‌മെന്റില്‍ വിൽപ്പനക്കായി എത്തിച്ച കഞ്ചാവ് ശേഖരം എക്‌സൈസ് അധികൃതര്‍ പിടികൂടി. 18.5 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി.

advertisement
2/5
 മൊറാത്തണ സ്വദേശി ജാബിർ(32) ആണ് അറസ്റ്റിലായത്. വോര്‍ക്കാടി മൊറാത്തണയിലെ കേരള ഹൗസ് എന്ന അപ്പാര്‍ട്‌മെന്റിന്റെ മൂന്നാം നിലയില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.

3/5
 കുമ്പള റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. കാസര്‍ഗോഡ് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അപ്പാര്‍ട്ട്‌മെന്റില്‍ പരിശോധന നടത്തിയത്.

4/5
 റെയ്ഡില്‍ രണ്ട് വലിയ ചാക്കുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പിന്നീട് യുവാവിനെ വിളിച്ചു വരുത്തി അറസ്റ്റു ചെയ്തു. കുമ്പളയിലും പരിസരത്തും വില്‍പന നടത്താന്‍ കര്‍ണാടകയില്‍ നിന്നും എത്തിച്ചതായിരുന്നു കഞ്ചാവ്.

5/5
 പ്രിവന്റീവ് ഓഫീസര്‍മാരായ പി. മോഹനന്‍, പി സുരേശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുധീഷ്,  കണ്ണന്‍കുഞ്ഞി, നസറുദീന്‍, ഹസ്രത് അലി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ മെയ്‌മോള്‍ ജോണ്‍ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Dharmendra | ധർമേന്ദ്ര ആശുപത്രി വിട്ടു; വീട്ടിൽ ചികിത്സ തുടരും

  • ധർമേന്ദ്ര ആശുപത്രി വിട്ടു; കുടുംബം വീട്ടിൽ ചികിത്സ നൽകാൻ തീരുമാനിച്ചു.

  • മാധ്യമങ്ങൾ വ്യാജവാർത്ത പടർത്തുന്നതിൽ വേഗത്തിലാണെന്ന് ഇഷ ഡിയോൾ പ്രതികരിച്ചു.

  • ധർമേന്ദ്രയുടെ വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിനെതിരെ ഹേമമാലിനി രൂക്ഷമായി പ്രതികരിച്ചു.

View All
advertisement