'എന്തേ പെൺകുട്ടികൾ തെങ്ങ് കയറിയാൽ?' ചോദിക്കുന്നത് ബിരുദാനന്തര ബിരുദമുള്ള ശ്രീദേവി

Last Updated:
കുടുംബത്തിലെ ബുദ്ധിമുട്ടുകൾ മറികടക്കാൻ മാത്രമല്ല, ഒന്നും അസാധ്യം അല്ല എന്ന് തെളിയിക്കാൻ കൂടിയാണ് ശ്രീദേവി തെങ്ങുകൾ കീഴടക്കുന്നത് (റിപ്പോർട്ട്: അനുമോദ് സി.വി)
1/8
 "നമുക്ക് ഒരു ആൺകുട്ടി ഉണ്ടായിരുന്നെങ്കിൽ ഇപ്പൊ പണിക്ക് പോയി കാശ് കൊണ്ട് വരാൻ തുടങ്ങിയിട്ട് ഉണ്ടാകും അല്ലേ?" കാടാമ്പുഴക്കാരനായ തെങ്ങുകയറ്റ തൊഴിലാളി ഗോപാലൻ ഭാര്യ ഉഷയോട് അറിയാതെ പറഞ്ഞു പോയ വാക്കുകൾ ശ്രീദേവിക്ക് നൽകിയത് പുതിയ ഊർജ്ജവും ലക്ഷ്യവും ആണ്.

advertisement
2/8
 അങ്ങനെ ആണ് അവള് അച്ഛനൊപ്പം തെങ്ങ് കയറാൻ തുടങ്ങിയത്. കുടുംബത്തിലെ ബുദ്ധിമുട്ടുകൾ കോവിഡ് കാലത്ത് മറികടക്കാൻ മാത്രമല്ല ഒന്നും അസാധ്യം അല്ല എന്ന് തെളിയിക്കാൻ കൂടി ആണ് ശ്രീദേവി തെങ്ങുകൾ കീഴടക്കുന്നത്.

3/8
 ഹിസ്റ്ററിയിൽ  മാസ്റ്റർ ബിരുദം ഉള്ള, ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ ബിഎഡ്‌ഡിന് പഠിക്കുന്ന ശ്രീദേവിയുടെ സ്വപ്നം അധ്യാപിക ആകുക, പിന്നീട് ഗവേഷണം നടത്തുക എന്നൊരു വലിയ മോഹവും മനസ്സിൽ ഉണ്ട്. അതിലേക്ക് ഒക്കെ ദൂരം ഏറെ ഉണ്ടെന്ന് അറിയുന്ന ശ്രീദേവി ഇപ്പൊൾ സ്വന്തം കാലിൽ നിൽക്കാൻ ഉള്ള പരിശ്രമത്തിലാണ്.

4/8
 "ആദ്യമൊന്നും സമ്മതിച്ചില്ല, പക്ഷേ ചെയ്യും എന്ന തീരുമാനത്തിൽ ആയിരുന്നു ഞാൻ. അങ്ങനെ ആണ് അച്ഛൻ തെങ്ങ് കയറാൻ ഉള്ള യന്ത്രം വാങ്ങി തന്നത്. ഇപ്പൊ ഒരു 8-10 തെങ്ങ് ഒക്കെ കയറും" ശ്രീദേവി പറഞ്ഞു.

5/8
 "ആൺ കുട്ടികൾ ചെയ്യുന്നത് ഒക്കെ എന്ത് കൊണ്ട് പെൺകുട്ടികൾക്കുംചെയ്തു കൂടാ " എന്നാണ് ശ്രീദേവി ചോദിക്കുന്നത്. " ആദ്യം തെങ്ങിൽ കയറിയപ്പോൾ അത് വരെ കണ്ട കാഴ്ചകൾ എല്ലാം ഉയരത്തിൽ കണ്ടു..പിന്നീട് ഇറങ്ങി വന്നപ്പോൾ അച്ഛനും അമ്മയും അനിയത്തിമാരും എല്ലാം ചിരിച്ച് നിൽക്കുന്നതും കണ്ടു. ഇതെല്ലാം നൽകുന്ന ആത്മ വിശ്വാസം , സന്തോഷം ചെറുതല്ല" അവൾ പറഞ്ഞു നിർത്തി.

6/8
 സ്വന്തമായി ഓട്ടോ ഓടിക്കാനും ശ്രീദേവി പഠിച്ച് കഴിഞ്ഞു.ഓട്ടോയും അച്ഛൻ അവൾക്ക് വാങ്ങി നൽകി." തെങ്ങ് കയറാൻ പോകാൻ ഓട്ടോ കൂടി ഉണ്ടെകിൽ സൗകര്യം ആകും" എന്ന് ആണ് മകൾ പറയുന്നത് എന്ന് അമ്മ ഉഷ.

7/8
 ഇനി ഇപ്പൊ സര്ക്കാര് ജോലി കിട്ടാൻ വൈകിയാലും ജീവിക്കാൻ പണം വേണമല്ലൊ .  അതിന്  ജോലി അത്യാവശ്യം ആണ്. അതാണ് ജോലിക്ക് പോകാൻ മകൾ പറയുന്ന വിശദീകരണം എന്നും ഇൗ അമ്മ. മകൾ നൽകിയ ഊർജ്ജത്തിൽ ഇൗ അമ്മയും തെങ്ങ് കയറാൻ ധൈര്യം കാണിച്ചു എന്നത് കൂടി പറയേണ്ടതുണ്ട്.

8/8
 ചേച്ചിക്ക് പിന്നാലെ രണ്ട് അനിയത്തിമാരും തെങ്ങിൽ കയറാൻ തുടങ്ങിയിട്ടുണ്ട്. ശ്രീകലക്കും ശ്രീകുമാരിക്കും ചേച്ചി തന്നെ ആണ് ഇപ്പോഴും റോൾ മോഡൽ.ഇല്ലായ്മകൾക്ക് നടുവിലും 3 പെൺകുട്ടികളേയും അവർ ആഗ്രഹിക്കുന്ന അത്ര പഠിക്കാനും, അവർസ്വപ്നം കണ്ടത്  എല്ലാം യാഥാർഥ്യമാക്കാൻ വേണ്ട ധൈര്യവും പിന്തുണയും നൽകുന്ന ഇൗ അച്ഛനും അമ്മയ്ക്കും നൽകണം അഭിനന്ദനവും ആദരവും. സ്ത്രീ പുരുഷ സമത്വം വാക്കുകൾ കൊണ്ടല്ല പ്രവൃത്തി കൊണ്ടാണ് യാഥാർത്ഥ്യമാക്കേണ്ടത് എന്ന് തെളിയിക്കുക ആണ് ശ്രീദേവി.

കായിക മത്സരത്തിനിടെ നാലാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു

  • കായിക മത്സരത്തിനിടെ കുഴഞ്ഞുവീണ നാലാം ക്ലാസ് വിദ്യാർത്ഥി ഹസൻ റാസ (11) മരണപ്പെട്ടു.

  • ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ കായിക മത്സരത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

  • ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഹസൻ റാസയെ രക്ഷിക്കാനായില്ല, മരണപ്പെടുകയായിരുന്നു.

View All
advertisement