ഷെമീറിനെ തല്ലിച്ചതച്ചത് ജഗ്ഗ് കൊണ്ട്; അമ്പിളിക്കലയിൽ മദ്യപാനവും റാഗിങ്ങും; ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ഭാര്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Last Updated:
അമ്പിളിക്കലയിലുണ്ടായിരുന്ന ഒമ്പത് പ്രതികളും ഷെമീറിനെ മർദ്ദിക്കുന്നത് കണ്ടിരുന്നു. എന്നാൽ, ജയിൽ അധികൃതർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മൂന്നുപേർ മാത്രമാണ് മൊഴി നൽകിയതെന്നും സുമയ്യ വിശദമാക്കി. (റിപ്പോർട്ട് - സുവി വിശ്വനാഥ്)
1/4
 തൃശൂർ: റിമാൻഡിലിരുന്ന കഞ്ചാവ് കേസ് പ്രതി മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ മരിച്ച ഷെമീറിന്റെ ഭാര്യ സുമയ്യയുടെ വെളിപ്പെടുത്തൽ. വിയ്യൂർ ജയിലിന് കീഴിലുള്ള അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ വച്ച് ജയിൽ ഉദ്യോഗസ്ഥർ ഷെമീറിനെ ക്രൂരമായി മർദ്ദിച്ചതായി ഭാര്യ സുമയ്യ പറഞ്ഞു. ജയിൽ ഉദ്യോഗസ്ഥർ മർദ്ദിക്കുന്നത് താൻ കണ്ടു. ഷെമീറിനെ മർദ്ദിച്ച ഉദ്യോഗസ്ഥരെ കണ്ടാൽ അറിയാമെന്നും സുമയ്യ പ്രതികരിച്ചു.

advertisement
2/4
 ഷെമീറിനോടൊപ്പം പിടിയിലായ സുമയ്യയും കഞ്ചാവ്  കേസിൽ പ്രതിയാണ്. ജാമ്യം ലഭിച്ച് വിയ്യൂർ വനിത ജയിലിൽ നിന്ന് പുറത്ത് എത്തിയപ്പോഴാണ് പ്രതികരണം. "അമ്പിളിക്കലയിൽ എത്തുന്നവരെ തവളച്ചാട്ടം ചാടിച്ചാണ് അകത്ത് കൊണ്ടു പോകുന്നത്. ഷെമീറിനെ പാർപ്പിച്ചിരിക്കുന്ന മുറിയുടെ എതിർവശത്തായിരുന്നു തന്റെ മുറിയും. വാതിൽ അടച്ചിരുന്നില്ല. അതിനാൽ എല്ലാം കണ്ടു. ചായ നൽകുന്ന ജഗ്ഗ് ഉപയോഗിച്ചാണ് ഷെമീറിനെ മർദ്ദിച്ചത്. ഗ്ലാസ് നിലത്തിട്ട് അത് എടുക്കാൻ പറഞ്ഞു. കുനിയുമ്പോൾ മുതുകത്ത് കുത്തി. അഞ്ച് ജയിൽ ഉദ്യോഗസ്ഥർ ചേർന്നായിരുന്നു മർദ്ദനം. രാത്രി ഒമ്പത് മുതൽ പന്ത്രണ്ടുമണി വരെ ഷെമീറിനെ തല്ലിച്ചതച്ചു. രാത്രിയിലും പകലും ഷെമീർ കരയുന്നത് കേൾക്കുന്നുണ്ടായിരുന്നു. മർദ്ദിച്ചവർക്ക് യൂണിഫോം ഉണ്ടായിരുന്നില്ല. അമ്പിളിക്കലയിൽ മദ്യപാനവും ഉണ്ടായിരുന്നു'' - സുമയ്യ പറയുന്നു.

3/4
 തൃശൂർ ഈസ്റ്റ് പൊലീസ് തങ്ങളെ അറസ്റ്റ് ചെയ്തത് സെപ്റ്റംബർ 28ന് രാത്രി 12 മണിയോടെ വടക്കാഞ്ചേരി ടോളിന് സമീപത്ത് നിന്നാണ്. രാവിലെ ഈസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് പതിനൊന്ന് മണിയോടെ ശക്തൻ സ്റ്റാൻഡിൽ കൊണ്ടുപോയി. അവിടെ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് വരുത്തുകയായിരുന്നു എന്നും സുമയ്യ പറഞ്ഞു. ഇതിനെതിരെ പ്രതികരിച്ചെങ്കിലും പൊലീസ് സമ്മതിച്ചില്ലെന്നും സുമയ്യ വ്യക്തമാക്കി. സെപ്റ്റംബർ 29ന് ശക്തൻ സ്റ്റാൻഡിൽ വെച്ചാണ് ഷെമീറിനെയും ഭാര്യയേയും പത്ത് കിലോ കഞ്ചാവുമായി പിടികൂടിയത് എന്നാണ് ഈസ്റ്റ് പൊലീസ് പറഞ്ഞിരുന്നത്.

4/4
 റിമാൻഡിൽ ജയിലിൽ കഴിഞ്ഞ നാളുകളിൽ ജയിൽ ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചുവെന്ന് സുമയ്യ പറഞ്ഞു. അമ്പിളിക്കലയിലെ സംഭവം ആരോടെങ്കിലും പറഞ്ഞാൽ ജയിലിൽ നിന്ന് വീണ്ടും കേസ് എടുക്കുമെന്ന് വനിത ജയിൽ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി. അമ്പിളിക്കലയിലുണ്ടായിരുന്ന ഒമ്പത് പ്രതികളും ഷെമീറിനെ മർദ്ദിക്കുന്നത് കണ്ടിരുന്നു. എന്നാൽ, ജയിൽ അധികൃതർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മൂന്നുപേർ മാത്രമാണ് മൊഴി നൽകിയതെന്നും സുമയ്യ വിശദമാക്കി. വിയ്യൂർ വനിത ജയിലിലെ വിർജീനിയ എന്ന ഉദ്യോഗസ്ഥയാണ് ഭീഷണിപ്പെടുത്തിയത്. കാക്കനാട് ജയിലിൽ സ്വപ്ന സുരേഷിനെ കാണാൻ ജയിൽ സൂപ്രണ്ടിന്റെ ഭാര്യയും മറ്റും വന്നു. എന്നാൽ തന്റെ ബന്ധുക്കളെ കണിച്ചില്ലെന്നും സുമയ്യ പറഞ്ഞു.

ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു

  • കേരള ഹൈക്കോടതി ദേവസ്വം ബോർഡിന്റെ ശാന്തി നിയമന വിജ്ഞാപനം ശരിവെച്ചു.

  • ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് ഹൈക്കോടതി വിധി.

  • ദേവസ്വം ബോർഡിന്റെ നിയമന നടപടികൾ ഭരണഘടനാപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

View All
advertisement