Arbaaz Khan | വയസ് 58; നടൻ അർബാസ് ഖാൻ വീണ്ടും അച്ഛനാകുന്നു എന്ന് റിപ്പോർട്ട്; മൂത്തമകൻ കോളേജ് വിദ്യാർത്ഥി

Last Updated:
നടി മലൈക അറോറയുമായി പിരിഞ്ഞ അർബാസ്, 2023ൽ മേക്കപ്പ് ആർട്ടിസ്റ്റ് ഷൂറാ ഖാനെ വിവാഹം ചെയ്യുകയായിരുന്നു
1/5
2023ൽ നടൻ അർബാസ് ഖാൻ (Arbaaz Khan) മേക്കപ്പ് ആർട്ടിസ്റ്റായ ഷൂറാ ഖാനെ (Sshura Khan) വിവാഹം ചെയ്ത വാർത്ത ആരാധക ലോകം ഏറ്റെടുത്തിരുന്നു. ബോളിവുഡ് നടിയും നർത്തകിയുമായ മലൈക അറോറയാണ് അർബാസിന്റെ ആദ്യഭാര്യ. 1998ൽ വിവാഹം ചെയ്ത ഇവർ 2016ൽ ഔദ്യോഗികമായി വേർപിരിഞ്ഞു. നടൻ സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ് ഖാൻ. മലൈകയുമായി പിരിഞ്ഞ ശേഷം നടി ജോർജിയ ആൻഡ്രിയാനിയുമായി അർബാസ് ഖാൻ ഏറെക്കാലം പ്രണയത്തിലായിരുന്നു. എന്നാൽ, ഇവരും വേർപിരിയുകയായിരുന്നു. ഇപ്പോൾ വരുന്ന വാർത്ത ആരാധകരിൽ വീണ്ടും കൗതുകം ജനിപ്പിച്ചു കഴിഞ്ഞു

advertisement
2/5
വളരെ വേണ്ടപ്പെട്ടവർ മാത്രം പങ്കെടുത്ത വിവാഹമായിരുന്നു അർബാസ് ഖാന്റേത്. ഷൂറാ ഖാനും അറബാസിന്റെ മകനും തമ്മിൽ 10 വയസ്സിന്റെ വ്യത്യാസം മാത്രമേയുള്ളൂ എന്നും റിപോർട്ടുകൾ പ്രചരിച്ചിരുന്നു. 'പട്ന ശുക്ല' എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് അർബാസ് ഷൂറാ ഖാനെ പരിചയപ്പെടുന്നത്. ഇവർക്കിടയിൽ അതോടു കൂടി പ്രണയം പൂവണിയുകയായിരുന്നു. അധികകാലം നീണ്ട പ്രണയം അല്ലെങ്കിൽ പോലും അർബാസ് ഷൂറയെ ജീവിതപങ്കാളിയാക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ സിനിമ റിലീസ് ചെയ്തത് ഇവരുടെ വിവാഹശേഷമായിരുന്നു (തുടർന്ന് വായിക്കുക)
വളരെ വേണ്ടപ്പെട്ടവർ മാത്രം പങ്കെടുത്ത വിവാഹമായിരുന്നു അർബാസ് ഖാന്റേത്. ഷൂറാ ഖാനും അർബാസിന്റെ മകനും തമ്മിൽ 10 വയസ്സിന്റെ വ്യത്യാസം മാത്രമേയുള്ളൂ എന്നും റിപോർട്ടുകൾ പ്രചരിച്ചിരുന്നു. 'പട്ന ശുക്ല' എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് അർബാസ് ഷൂറാ ഖാനെ പരിചയപ്പെടുന്നത്. ഇവർക്കിടയിൽ അതോടു കൂടി പ്രണയം പൂവണിയുകയായിരുന്നു. അധികകാലം നീണ്ട പ്രണയം അല്ലെങ്കിൽ പോലും അർബാസ് ഷൂറയെ ജീവിതപങ്കാളിയാക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ സിനിമ റിലീസ് ചെയ്തത് ഇവരുടെ വിവാഹശേഷമായിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/5
അർബാസും ജോർജിയയും തമ്മിൽ പിരിഞ്ഞ ശേഷം മലൈക അറോറയും കാമുകൻ അർജുൻ കപൂറും പിരിഞ്ഞിരുന്നു. ഇവർ തമ്മിലെ പ്രായവ്യത്യസവും ഗോസിപ് കോളങ്ങളിലെ സ്ഥിരം ചർച്ചയായിരുന്നു. മലൈകയേക്കാൾ 12 വയസ്സിന്റെ കുറവുണ്ടായിരുന്നു അർജുന്. എന്നാൽ, ജീവിതത്തിൽ ഒന്നിക്കാൻ അവർക്കായില്ല. എന്നാലിപ്പോൾ അർബാസ് വീണ്ടും അച്ഛനാവാൻ പോകുന്നുവെന്ന വാർത്ത കാട്ടുതീ പോലെ ബോളിവുഡ് വൃത്തങ്ങളിൽ പ്രചരിക്കാൻ ആരംഭിച്ചു കഴിഞ്ഞു. 58 കാരനായ അർബാസിന്റെ ഏക മകൻ അർഹാന്‌ 22 വയസ് പ്രായമുണ്ട്

4/5
ഭാര്യ ഷൂറാ ഖാനെയും കൂട്ടി അർബാസ് മുംബൈയിലെ ഒരു മറ്റേർണിറ്റി ക്ലിനിക്കിൽ എത്തിയതാണ് വിഷയം. ഇവിടെ ഒരു ഭാഗത്തു പാപ്പരാസികൾ ക്യാമറയുമായി കാത്തിരിപ്പുണ്ടായിരുന്നു. ഇത് ഷൂറാ ഖാൻ ഗർഭിണിയാണ് എന്ന വാർത്തയ്ക്ക് തുടക്കമിടുകയായിരുന്നു. ഭാര്യയുടെ കൈപിടിച്ച് കൊണ്ട് നടന്നു നീങ്ങുന്ന അർബാസ് ഖാനെ ഈ ദൃശ്യങ്ങളിൽ കാണാം. കൂടാതെ ഷൂറാ ഖാൻ വെള്ള നിറത്തിലെ ഒരു ലൂസ് ഷർട്ടും ധരിച്ചിരുന്നു. തലമുടി അഴിച്ചിട്ടിരുന്നു. എന്നാൽ അർബാസും ഷൂറാ ഖാനും സന്ദർശിച്ച ക്ലിനിക്ക് റിപ്പോർട്ടുകളിൽ പറയും പോലെ മറ്റേർണിറ്റി ക്ലിനിക് അല്ല എന്നാണ് വിവരം

5/5
ഗിന്നസ് റെക്കോഡ് ഉടമകളായ രണ്ടു ഡോക്‌ടർമാർ നടത്തുന്ന ഫൈബ്രോയ്ഡ് ക്ലിനിക്കാണിത്. അതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾക്ക് ഇവിടം പ്രശസ്തമാണ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പരാമർശിക്കുന്നു. അതിനാൽ, അർബാസ് ഖാന്റെ ഭാര്യ ഗർഭിണിയാണ് എന്ന തരത്തിൽ ഇത് വ്യാഖ്യാനിക്കപ്പെടാൻ സാധിക്കില്ല എന്നും പരാമർശമുണ്ട്. ആശുപത്രി സന്ദർശിക്കുന്നതിനും മുൻപ് അർബാസ് ഖാനും ഷൂറാ ഖാനും ചേർന്ന് ഈദ് ആഘോഷം നടത്തിയതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു

'തെളിവുണ്ട്'; ബലാത്സംഗ കേസിലും റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു

  • റാപ്പർ വേടനെതിരെ ബലാത്സംഗ കേസിലും പ്രത്യേക അന്വേഷണ സംഘം കുറ്റപ്പത്രം സമർപ്പിച്ചു.

  • യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് ജൂലൈ 31നാണ് കേസെടുത്തത്.

  • വേടന്‍ കഞ്ചാവ് ഉപയോഗിച്ചുവെന്ന് കുറ്റപത്രം, 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും പിടിച്ചെടുത്തു.

View All
advertisement