ലോക ഹാലോവീൻ ദിനത്തിൽ മലയാളത്തിലെ ആദ്യ ഹാലോവീൻ ഗാനം പുറത്ത്
- Published by:Rajesh V
- news18-malayalam
Last Updated:
'കാണാതെ കാണുന്ന നാൾ വന്നിതാ' എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണമിട്ടത് ലിജോ ഡെന്നിസ് ആണ്. സജീവ് സി വാരിയർ എഴുതിയ ഗാനം പിന്നണിഗായിക അനിലാ രാജീവും ലിജോ ഡെന്നിസും ചേർന്നാണ് ആലപിച്ചത്
ലോക ഹാലോവീൻ ദിനമായ ഇന്ന് മലയാളത്തിലെ ആദ്യ ഹാലോവീൻ ഗാനം പുറത്ത്. 'കാണാതെ കാണുന്ന നാൾ വന്നിതാ' എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണമിട്ടത് ലിജോ ഡെന്നിസ് ആണ്. സജീവ് സി വാരിയർ എഴുതിയ ഗാനം പിന്നണിഗായിക അനിലാ രാജീവും ലിജോ ഡെന്നിസും ചേർന്നാണ് ആലപിച്ചത്. കഥകളുടെ പശ്ചാത്തലത്തിൽ പാട്ടുകൾ നിർമിക്കുന്ന "സ്റ്റോറി സോങ്സ് മലയാളം " യൂട്യൂബ് ചാനലിലാണ് വാസുകി എന്ന വീഡിയോ ആൽബം റിലീസ് ചെയ്തത്.
ലിജോ ഡെന്നീസ് കഥയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച വീഡിയോ ഗാനത്തിന്റെ ഡി ഒ പി അവിനാശ് പണിക്കരാണ്. ഹെല്‍വിന്‍ കെ എസ് പ്രോഗ്രാമിങ്ങും ഷിജു എടിയത്തേരിൽ മിക്സിങും മാസ്റ്ററിങ്ങും നിർവഹിച്ചു. ഗ്യാലക്സി റിഥംസ് ആണ് നിർമാണം.
പഠനത്തിനായി വിദേശത്ത് എത്തിയ മലയാളി പെൺകുട്ടികൾ ഹലോവീൻ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളോടെയാണ് ഗാനം. വർഷങ്ങൾക്കു മുമ്പ് കൊല്ലപ്പെട്ട വാസുകി എന്ന പെൺകുട്ടിയുടെ ആത്മാവ് ഇവർക്കൊപ്പം ചേരുന്നതാണ് പ്രമേയം. ഡോണ റിച്ചാർഡ് വാസുകിയായി അഭിനയിക്കുന്നു. നന്ദന ആനന്ദ്, നവോമി അരുൺ, ടിസ്സ തോമസ്, രാകേഷ് രാജീവ്, ശ്രീജിത്ത് പ്രബോധ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
advertisement
ഗാനത്തിന്റെ ട്രെയിലറിന് ശബ്ദം നൽകിയത് പാർവതി രവീന്ദ്രനാണ്. ജിപ്സി ജോസഫ് ശ്രുതി എം എം നന്ദന നിതിൻ എന്നിവരാണ് ഡബ്ബിങ് . ഡാൻസ് മെറ്റാസിനു വേണ്ടി ജിപ്സി ജോസഫ് ആണ് കൊറിയോഗ്രാഫി നിർവഹിച്ചത്. രാകേഷ് രാജീവ്, ശ്രീജിത്ത് പ്രബോധ് എന്നിവരാണ് കലാസംവിധാനം നിർവഹിച്ചത്. മെട്രോ മലയാളം ആണ് മീഡിയ പാർട്ണർ. പ്രവീൺ ജനാർദ്ദനൻ്റേതാണ് ഡിസൈൻ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 31, 2025 9:21 PM IST



