Love Horoscope Dec 31 |പങ്കാളിയുടെ ഇഷ്ടങ്ങള് നിറവേറ്റിക്കൊടുക്കും; യാത്ര പോകാന് അനുകൂലദിവസം ; ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2024 ഡിസംബര് 31ലെ പ്രണയഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: പ്രിയപ്പെട്ടവരില്‍ നിന്ന് സമ്മാനങ്ങള്‍ ലഭിക്കും. അവരെ നന്ദിപൂര്‍വം നിങ്ങള്‍ സ്മരിക്കും. പങ്കാളികളോട് തുറന്ന മനസോടെ സംസാരിക്കണം. നിങ്ങള്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പ്രണയിതാക്കള്‍ക്ക് അനുകൂലമായ സമയമായിരിക്കും. പങ്കാളികള്‍ ഒരുമിച്ച് തങ്ങള്‍ക്ക് ലഭിച്ച ജോലികള്‍ ചെയ്ത് തീര്‍ക്കും. ഈ ദിവസം പരമാവധി ആസ്വദിക്കാന്‍ ശ്രമിക്കണം. പങ്കാളികള്‍ക്കിടയില്‍ സ്നേഹം വര്‍ധിക്കും. ഈ ദിവസം സന്തോഷകരമായി ചെലവഴിക്കാന്‍ സാധിക്കും.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് മധുരമുള്ള ഓര്‍മകളുണ്ടാകുന്ന ദിവസമായിരിക്കും. പങ്കാളിയോടൊപ്പം യാത്ര പോകാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. പ്രണയിതാക്കള്‍ ഡേറ്റിംഗിന് പോകും. ഈ ദിവസം പരമാവധി ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഗ്രഹസ്ഥിതി അനുകൂലമായിരിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. അത് പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണം. നിങ്ങളുടെ പങ്കാളിയോട് എല്ലാകാര്യവും തുറന്ന് സംസാരിക്കണം. അതിലൂടെ നിങ്ങളുടെ പങ്കാളിയുടെ വിശ്വാസം നേടാന്‍ സാധിക്കും.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോടൊപ്പം അല്‍പ്പസമയം വിശ്രമിക്കാനായി മാറ്റിവെയ്ക്കണം. നിങ്ങളുടെ വികാരങ്ങള്‍ പങ്കുവെയ്ക്കും. അത് നിങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കും. നിങ്ങളുടെ പങ്കാളിയുടെ സൗഹൃദം ആസ്വദിക്കാന്‍ സാധിക്കും.
advertisement
advertisement
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ നിങ്ങളുടെ പരിശ്രമം കൂടി ആവശ്യമാണെന്ന കാര്യം ഓര്‍ക്കണം. പങ്കാളിയ്ക്കായി സമയം ചെലവഴിക്കണം.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍:നിങ്ങള്‍ക്ക് അനിയോജ്യമായ പ്രണയപങ്കാളിയെ നിങ്ങള്‍ കണ്ടെത്തും. അവരോട് മധുരമായി നിങ്ങള്‍ സംസാരിക്കും. നിങ്ങളുടെ മനസിലുള്ള കാര്യങ്ങള്‍ അവരോട് തുറന്ന് സംസാരിക്കും. അതിലൂടെ നിങ്ങള്‍ക്കിടയിലെ ബന്ധം ആഴത്തിലാകും.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോട് തുറന്ന് സംസാരിക്കണം. സംസാരത്തിലും പ്രവര്‍ത്തിയിലും സത്യസന്ധത പുലര്‍ത്തണം. അതിലൂടെ മാത്രമെ പ്രണയബന്ധം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളു. ചില വെല്ലുവിളികള്‍ നേരിടേണ്ടതായി വരും. നിങ്ങളുടെ വികാരങ്ങള്‍ പരസ്പരം പങ്കുവെയ്ക്കുന്നതിലൂടെ ബന്ധം കൂടുതല്‍ ശക്തിയാര്‍ജിക്കും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയോട് നിങ്ങള്‍ക്ക് സ്നേഹം വര്‍ധിക്കും. അവരുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും നടപ്പിലാക്കാന്‍ വേണ്ട പ്രോത്സാഹനം നിങ്ങള്‍ നല്‍കും. അതിലൂടെ നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തിപ്രാപിക്കും.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ ചില ഉയര്‍ച്ച താഴ്ചകളുണ്ടാകും. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകും. നിങ്ങളുടെ വികാരങ്ങള്‍ പരസ്പരം പങ്കുവെയ്ക്കും. പങ്കാളിയ്ക്ക് എല്ലാ പിന്തുണയും നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കും.