advertisement

Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ

Last Updated:

ഛായാഗ്രാഹകനായ അനന്ത് നാഗ് നായകനാവുന്ന തമിഴ് ചിത്രം ഇതാ പ്രേക്ഷകരുടെ മുന്നിലേക്ക്

Rapid Read
അറിവാൻ ട്രെയ്‌ലർ
അറിവാൻ ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ മുറച്ചെറുക്കൻ അറിവഴകനെ രണ്ടു വട്ടം നോക്കാത്ത സുന്ദരികൾ ഉണ്ടാവുമോ അക്കാലത്ത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആ നടന്റെ പേരും വിവരങ്ങളും ഇന്റർനെറ്റിൽ പരതിയവരുടെ എണ്ണവും മോശമാവാൻ തരമില്ല. ഛായാഗ്രാഹകനായ അനന്ത് നാഗ് എന്ന തമിഴ്നാട്ടുകാരനായിരുന്നു അത്. അനന്ത് നായകനാവുന്ന തമിഴ് ചിത്രം ഇതാ പ്രേക്ഷകരുടെ മുന്നിലേക്ക്. അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺപ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അറിവാൻ' എന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി.
നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രത്തിൽ ബോയ്സ് രാജൻ, ബിർള ബോസ്, ഗൗരി ശങ്കർ, ശരത് തുടങ്ങിയവരും അഭിനയിക്കുന്നു. എംഡി ഫിലിംസിൻ്റെ ബാനറിൽ ദുവാരി മഹാദേവൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം യശ്വന്ത് ബാലാജി നിർവ്വഹിക്കുന്നു.
advertisement
കോ പ്രൊഡ്യൂസർ- കൃഷ്ണ പ്രസാദ്, എഡിറ്റർ- സത്യമൂർത്തി, സംഗീതം- ഇറ, സ്റ്റണ്ട്- മനോ. ഏറ്റുമുട്ടൽ കൊലകൾക്ക് പേരുകേട്ട ഏറ്റവും സത്യസന്ധനും എന്നാൽ കോപാകുലനുമായ സൂര്യയെന്ന പോലീസ് ഓഫീസർ ഒരു വിവാദ കേസിന് ശേഷം നെയ്‌വേലി സ്റ്റേഷനിൽ ചാർജെടുക്കുന്നു. അദ്ദേഹം എത്തിയയുടൻ തന്നെ, വിനിഷ എന്ന സ്ത്രീ ഉൾപ്പെട്ട ഒരു കൊലപാതകം ഏവരേയും ഞെട്ടിപ്പിക്കുന്നു.
സൂര്യ ഈ കേസന്വേഷിക്കാൻ ശ്രമിക്കുമ്പോൾ സ്നേഹവും നീതിയും സംരക്ഷിക്കാൻ സത്യത്തിനും വഞ്ചനയ്ക്കും ഇടയിൽ സഞ്ചരിക്കേണ്ടി വരുന്നു. തുടർന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളാണ് 'അറിവാൻ' എന്ന ചിത്രത്തിൽ അരുൺ പ്രസാദ് ദൃശ്യവത്കരിക്കുന്നത്. പി.ആർ.ഒ. -എ.എസ്. ദിനേശ്, ഐശ്വര്യ രാജ്.
advertisement
Summary: It is doubtful whether there were any beauties in those days who did not look twice at Malar Miss's snarky Arivazhak in the movie 'Premam'. The official trailer of the Tamil investigation thriller film 'Arivan', written and directed by Arun Prasad and starring Anant Nag, Janani and Roshni in the lead roles, has been released.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
Next Article
advertisement
സ്ത്രീകൾക്ക് KSRTCയില്‍ സൗജന്യ യാത്ര; കേരളത്തിന് രാഹുൽ ഗാന്ധിയുടെ 5 ഗ്യാരന്റി
സ്ത്രീകൾക്ക് KSRTCയില്‍ സൗജന്യ യാത്ര; കേരളത്തിന് രാഹുൽ ഗാന്ധിയുടെ 5 ഗ്യാരന്റി
  • കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര

  • കോളേജ് വിദ്യാർത്ഥിനികൾക്ക് മാസംതോറും 1,000 രൂപ ധനസഹായം, പെൻഷൻ 3,000 രൂപയിലേക്ക് വർധിപ്പിക്കും

  • ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്, യുവാക്കൾക്ക് പലിശരഹിത വായ്പ, വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്

View All
advertisement