Weekly Horoscope Jan 13 to 19 | ദമ്പതികള്‍ തര്‍ക്കം ഒഴിവാക്കുക; ബിസിനസില്‍ ലാഭം ഇരട്ടിക്കും: വാരഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജനുവരി 13 മുതല്‍ 19 വരെയുള്ള വാരഫലം അറിയാം
ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനം നിങ്ങളുടെ ജീവിതത്തില്‍ എന്ത് സ്വാധീനം ചെലുത്തുമെന്ന് ജാതകത്തില്‍ വിലയിരുത്തപ്പെടുന്നു. ജാതകം ഒരു വ്യക്തിയുടെ ഭൂതകാലം, ഭാവി, വര്‍ത്തമാനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു. ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും അശുഭഫലങ്ങള്‍ക്കുള്ള പ്രതിവിധികളും ജ്യോതിഷത്തില്‍ പറയുന്നുണ്ട്.
advertisement
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച സമ്മിശ്ര ഫലമായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. ഈ ആഴ്ച മേടം രാശിക്കാര്‍ അനാവശ്യമായ പ്രശ്നങ്ങളില്‍ അകപ്പെടാതെ ജോലിയില്‍ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതാണ്. അതേസമയം, ആളുകളോട് സംസാരിക്കുമ്പോള്‍ മര്യാദ പാലിക്കേണ്ടതുണ്ട്. നിങ്ങളുടെ ജോലിയില്‍ വളരെ ശ്രദ്ധാലുവായിരിക്കുക. നിങ്ങളുടെ ബന്ധങ്ങളിലും നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഏതെങ്കിലും കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കുമ്പോഴോ നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയുമ്പോഴോ ആരുടെയും വികാരം വ്രണപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുക. ഈ ആഴ്ച നിങ്ങള്‍ക്ക് നിങ്ങളുടെ ബന്ധുക്കളില്‍ നിന്ന് സഹകരണവും പിന്തുണയും ലഭിക്കും. ആഴ്ചയുടെ അവസാന പകുതിയില്‍, ഒരു പ്രത്യേക വ്യക്തിയെക്കുറിച്ച് ആലോപിച്ച് നിങ്ങള്‍ സമ്മര്‍ദ്ദത്തിലായിരിക്കും. ഈ സമയത്ത് അജ്ഞാതമായ ചില അപകടങ്ങളെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യാം. കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ തിരക്കിലാകും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ നിന്ന് വ്യതിചലിച്ചേക്കാം. പ്രണയ ബന്ധത്തില്‍ ജാഗ്രതയോടെ മുന്നോട്ട് പോകുക. അല്ലാത്തപക്ഷം കാര്യങ്ങള്‍ വഷളാകും. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ചും ചില കാര്യങ്ങള്‍ക്കുള്ള ചെലവുകളെക്കുറിച്ചോര്‍ത്തും നിങ്ങള്‍ അല്‍പ്പം വേവലാതിപ്പെട്ടേക്കാം. ഭാഗ്യ നിറം: പിങ്ക് ഭാഗ്യ സംഖ്യ: 7
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച ഐശ്വര്യവും ഭാഗ്യവും നല്‍കുമെന്ന് രാശിഫലത്തില്‍ പറയുന്നു. ചില നല്ല വാര്‍ത്തകള്‍ ഈ ആഴ്ച നിങ്ങളെത്തേടിയെത്തും. തൊഴില്‍, ബിസിനസ്സ് മേഖലകളില്‍ നടത്തുന്ന പരിശ്രമങ്ങള്‍ വിജയിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് സന്തോഷകരമായ അന്തരീക്ഷം ലഭിക്കും. മുതിര്‍ന്നവരും സഹപ്രവര്‍ത്തകരും നിങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നതായി കാണപ്പെടും. വളരെക്കാലമായി ജോലി അന്വേഷിക്കുകുന്നവര്‍ക്ക് ഈ ആഴ്ച നിങ്ങളുടെ ആഗ്രഹം സഫലമായേക്കാം. ആഴ്ചയുടെ മധ്യത്തില്‍ നിങ്ങള്‍ സ്വാധീനമുള്ള ഒരു വ്യക്തിയെ കാണും. അവരുടെ സഹായത്തോടെ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ ആഴ്ച വിജയകരവും ലാഭകരവുമാണെന്ന് തെളിയിക്കും. ആഴ്ചയുടെ മധ്യത്തില്‍ നിങ്ങള്‍ക്ക് ചില മംഗളകരമായ പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ദീര്‍ഘദൂര അല്ലെങ്കില്‍ ഹ്രസ്വദൂര തീര്‍ത്ഥാടനത്തിനുള്ള അവസരവും ലഭിക്കും. പരീക്ഷകള്‍ക്കും മത്സരങ്ങള്‍ക്കും തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ആഴ്ചയുടെ രണ്ടാം പകുതിയില്‍ നിങ്ങളുടെ പ്രണയ പങ്കാളിയുമായി സന്തോഷകരമായ സമയം ചെലവഴിക്കും. അവിവാഹിതരുടെ സൗഹൃദം പ്രണയമായി മാറിയേക്കാം. നിങ്ങളുടെ ആരോഗ്യം സാധാരണ നിലയിലായിരിക്കും. ഭാഗ്യ നിറം: ക്രീം ഭാഗ്യ സംഖ്യ: 14
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുന രാശിക്കാരുടെ കരിയറിന് ഈ ആഴ്ച വളരെ അനുകൂലമാണെന്നാണ് രാശിഫലത്തില്‍ പറയുന്നത്, എന്നാല്‍ ബന്ധങ്ങളുടെ കാര്യത്തില്‍ ഇന്ന് അല്‍പ്പം പ്രതികൂലമാകും. നിങ്ങളുടെ ജോലി മാറ്റവുമായി ബന്ധപ്പെട്ട കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും. ഈ ആഴ്ച, നിങ്ങളുടെ മേലുദ്യോഗസ്ഥരില്‍ നിന്നോ സഹപ്രവര്‍ത്തകരില്‍ നിന്നോ ആവശ്യമുള്ള പിന്തുണ ലഭിക്കില്ല. ജോലിസ്ഥലത്ത് നിങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഈ ആഴ്ച നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും. ജീവിതത്തില്‍ വലിയ കാര്യങ്ങള്‍ പഠിക്കാനും നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഊര്‍ജ്ജവും കഴിവും തിരിച്ചറിയാനും അത് നന്നായി ഉപയോഗിക്കാനും നിങ്ങള്‍ ശ്രമിക്കും. ആഴ്ചയുടെ രണ്ടാം പകുതിയില്‍ വികാരങ്ങള്‍ നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കില്ല. അതുകാരണം നിങ്ങള്‍ക്ക് തീരുമാനം എടുക്കുന്നത് ഒഴിവാക്കേണ്ടിവരും. അല്ലാത്തപക്ഷം ലാഭത്തിന് പകരം സാമ്പത്തിക നഷ്ടം ഉണ്ടാകാം. ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ സമയത്തും പലരും നിങ്ങളെ വിട്ടുപിരിഞ്ഞാലും നിങ്ങളുടെ പ്രണയ പങ്കാളിയോ ജീവിത പങ്കാളിയോ നിങ്ങളോടൊപ്പം നില്‍ക്കും. നിങ്ങളെ പൂര്‍ണ്ണമായും പിന്തുണയ്ക്കുകയും ചെയ്യും. ആഴ്ചയുടെ അവസാനത്തില്‍ ആത്മീയപരമായ സ്ഥലം സന്ദര്‍ശിക്കാനും സാധിക്കും. ഭാഗ്യ നിറം: പച്ച ഭാഗ്യ സംഖ്യ: 2
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടക രാശിക്കാര്‍ക്ക് ഈ ആഴ്ച ഐശ്വര്യവും ഭാഗ്യവും നല്‍കുമെന്ന് രാശിഫലത്തില്‍ പറയുന്നു. ഈ ആഴ്ച നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ജോലിയില്‍ വിജയിക്കും, നിങ്ങള്‍ക്ക് ലാഭവും ലഭിക്കും. എന്നാല്‍ അമിതോത്സാഹം കാരണം നിങ്ങളുടെ ചില പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കില്ല. നിങ്ങളുടെ ലാഭത്തിന്റെ ശതമാനം കുറഞ്ഞേക്കാം. ഈ ആഴ്ച നിങ്ങള്‍ നിങ്ങളുടെ ജോലിയില്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കും. എന്നാല്‍ ഇതോടൊപ്പം നിങ്ങളുടെ ദിനചര്യയും ആരോഗ്യവും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ശാരീരികവും മാനസികവുമായ വേദനകള്‍ നേരിടേണ്ടി വന്നേക്കാം. അത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങളുടെ സമയവും ഊര്‍ജവും ശരിയായി കൈകാര്യം ചെയ്യുക. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ ചിന്തിക്കുകയാണെങ്കില്‍, ഈ ആഴ്ച അതിനുപറ്റിയ സമയമായിരിക്കും. ഈ വിഷയത്തില്‍ നടത്തുന്ന യാത്ര ആഗ്രഹിച്ച നേട്ടങ്ങള്‍ നല്‍കും. ഭൂമിയും കെട്ടിടങ്ങളും വാങ്ങാനും വില്‍ക്കാനുമുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകും, അതില്‍ നിന്ന് നിങ്ങള്‍ക്ക് കാര്യമായ ലാഭവും ലഭിക്കും. ആഴ്ചയുടെ അവസാന പകുതിയില്‍ നിങ്ങള്‍ ആഡംബരങ്ങള്‍ക്കായി വലിയ തുക ചിലവഴിച്ചേക്കാം. പ്രിയപ്പെട്ട എന്തെങ്കിലും നേടിയെടുക്കും. കുടുംബത്തിലെ ആരുടെയെങ്കിലും വിജയത്തില്‍ മനസ്സ് സന്തോഷിക്കും. പ്രണയബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും. നിങ്ങളുടെ പ്രണയ പങ്കാളിയുമായി സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. ഭാഗ്യ നിറം: ചാരനിറം ഭാഗ്യ സംഖ്യ: 5
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാര്‍ ഈ ആഴ്ച ജോലിയില്‍ അശ്രദ്ധ കാണിക്കുന്നത് ഒഴിവാക്കണമെന്ന് രാശിഫലത്തില്‍ പറയുന്നു. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കരുത്. നിങ്ങളുടെ എതിരാളികളെ ശ്രദ്ധിക്കുക. ഈ സമയത്ത് ഉത്തരവാദിത്തങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. വിദേശത്ത് നിങ്ങളുടെ കരിയറോ ബിസിനസ്സോ കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കും. ഈ മേഖലയില്‍ ആഗ്രഹിച്ച വിജയം നേടുന്നതിന് നിങ്ങള്‍ കുറച്ച് സമയം കാത്തിരിക്കേണ്ടി വന്നേക്കാം. ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച അസുഖങ്ങള്‍ മൂലമോ പഴയ രോഗങ്ങളുടെ ആവിര്‍ഭാവം മൂലമോ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. നിങ്ങളുടെ ഭക്ഷണക്രമവും ജീവിതരീതിയും കൃത്യമായി പാലിക്കേണ്ടതുണ്ട്. ആഴ്ചയുടെ മധ്യത്തില്‍ നിങ്ങള്‍ക്ക് ഒരു പഴയ സുഹൃത്തിനെയോ പ്രിയപ്പെട്ട ഒരാളെയോ കണ്ടുമുട്ടും.. ഈ സമയത്ത്, സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സന്തോഷത്തോടെ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കും. നിങ്ങള്‍ ബിസിനസ്സുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് യാത്ര ചെയ്യേണ്ടി വന്നേക്കാം. പ്രണയബന്ധത്തില്‍ തടസ്സങ്ങള്‍ ഉണ്ടാകാം. ഈ ആഴ്ച നിങ്ങളുടെ പ്രണയ പങ്കാളിയെ തെറ്റിദ്ധരിക്കും. ഭാഗ്യ നിറം: മഞ്ഞ ഭാഗ്യ സംഖ്യ: 1
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയിലുള്ളവര്‍ തങ്ങളുടെ തൊഴില്‍ ജീവിതത്തിലും വ്യക്തിജീവിതത്തിലും അശ്രദ്ധ ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം ഭാവിയില്‍ ഗുരുതരപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും രാശിഫലത്തില്‍ പറയുന്നു. ഈ ആഴ്ച നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്നത് ഒഴിവാക്കണം. അല്ലാത്തപക്ഷം നിങ്ങള്‍ കെട്ടിപ്പടുക്കുന്ന ബന്ധങ്ങള്‍ വഷളാകുകയോ തകരുകയോ ചെയ്യാം. ഈ ആഴ്ച നിങ്ങളുടെ വിജയവും പരാജയവും നിങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ എങ്ങനെ അവതരിപ്പിക്കുന്നു അല്ലെങ്കില്‍ നിങ്ങളുടെ ജോലി എത്ര നന്നായി ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. നിങ്ങള്‍ ആസൂത്രണം ചെയ്ത എല്ലാ ജോലികളും കൃത്യസമയത്തും ആഗ്രഹിച്ച രീതിയിലും പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എല്ലാവരുടെയും സഹകരണവും പിന്തുണയും ഉപയോഗപ്പെടുത്തണം. നിങ്ങളുടെ ബന്ധങ്ങള്‍ ദൃഢമായി തുടരണമെങ്കില്‍ മറ്റുള്ളവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എന്ത് വില കൊടുത്തും നിറവേറ്റണം. പങ്കാളിത്ത ബിസിനസ് ചെയ്യുന്നവര്‍ മറ്റുള്ളവരെ അന്ധമായി വിശ്വസിക്കുന്നത് ഒഴിവാക്കുക, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ പ്രണയ പങ്കാളിയുടെ വികാരങ്ങളെ അവഗണിക്കരുത്. നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമാക്കാന്‍ പങ്കാളിയ്ക്കായി സമയം ചെലവഴിക്കാന്‍ ശ്രമിക്കണം. ഭാഗ്യ നിറം: ചുവപ്പ് ഭാഗ്യ സംഖ്യ: 9
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാര്‍ ഈ ആഴ്ച കുറുക്കുവഴികള്‍ ഒഴിവാക്കണം. അല്ലാത്തപക്ഷം വലിയ സാമ്പത്തിക നഷ്ടങ്ങള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഈ ആഴ്ച, മറ്റൊരാളുടെ പ്രശ്നങ്ങളില്‍ കുടുങ്ങുകയോ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുകയോ ചെയ്യരുത്. ബിസിനസ് ചെയ്യുന്നവര്‍ നിങ്ങളുടെ രേഖകള്‍ പൂര്‍ണ്ണമായി സൂക്ഷിക്കുക. പണം കൈകാര്യം ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കുക. ഭൂമി, കെട്ടിടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച കൂടുതല്‍ ശ്രമിക്കേണ്ടി വന്നേക്കാം. പൂര്‍വ്വിക സ്വത്ത് ലഭിക്കുന്നതിന് ചില തടസ്സങ്ങള്‍ ഉണ്ടാകും. ബന്ധുക്കളുമായി മികച്ച ബന്ധം നിലനിര്‍ത്തുന്നതിന് തങ്ങളുടെ സ്വാതന്ത്ര്യത്തോട് വിട്ടുവീഴ്ച ചെയ്യേണ്ടിവരും. മുതിര്‍ന്നവരുടെ ഉപദേശം ഏത് വലിയ പ്രയാസങ്ങളില്‍ നിന്നും കരകയറാന്‍ ഫലപ്രദമാണെന്ന് തെളിയിക്കും. ആഴ്ചയുടെ അവസാന പകുതിയില്‍, നിങ്ങളുടെ ജോലിയും കുടുംബവും സന്തുലിതമാക്കുന്നതില്‍ നിങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. ഈ കാലയളവില്‍, അമിതമായ ജോലിഭാരത്തോടൊപ്പം, മോശം ആരോഗ്യവും നിങ്ങളെ കുഴപ്പത്തിലാക്കും. പ്രണയജീവിതത്തില്‍ സന്തോഷമുണ്ടാകും. പ്രണയ ജീവിതത്തില്‍ മൂന്നാമതൊരാളുടെ ഇടപെടല്‍ ഒഴിവാക്കണം. ഭാഗ്യ നിറം: കറുപ്പ് ഭാഗ്യ സംഖ്യ: 3
advertisement
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഭാഗ്യനിറം: ഈ ആഴ്ചയുടെ തുടക്കത്തില്‍ വൃശ്ചിക രാശിക്കാര്‍ക്ക് ആഡംബരവസ്തുക്കള്‍ വാങ്ങുന്നതിനോ വീട് നന്നാക്കുന്നതിനോ വേണ്ടി കൂടുതല്‍ പണം ചിലവഴിക്കേണ്ടി വന്നേക്കാം. അതിനാല്‍ അവരുടെ സാമ്പത്തികസ്ഥിതി അല്‍പ്പം പരുങ്ങലിലാകുമെന്ന് രാശിഫലത്തില്‍ പറയുന്നു. ആഴ്ചയുടെ തുടക്കത്തി, ജോലി ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ മേലുദ്യോഗസ്ഥരുമായോ സഹപ്രവര്‍ത്തകരുമായോ തര്‍ക്കമുണ്ടാക്കും. ഇത് ഒഴിവാക്കാന്‍ ശ്രമിക്കണം. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ജോലിയില്‍ ചില ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ പങ്കാളിത്തത്തോടെയാണ് ബിസിനസ്സ് ചെയ്യുന്നതെങ്കില്‍ നിങ്ങളുടെ പങ്കാളിയുമായുള്ള തര്‍ക്കം ഒഴിവാക്കാന്‍ ശ്രമിക്കണം. ഏതെങ്കിലും സ്ഥാപനത്തില്‍ ഉയര്‍ന്ന സ്ഥാനമോ ജോലിയില്‍ മാറ്റമോ വേണമെങ്കില്‍ ഇതിനായി നിങ്ങള്‍ അല്‍പ്പം കാത്തിരിക്കേണ്ടിവരും. ഈ കാലയളവില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ജോലിയും വീടും തമ്മിലുള്ള ഏകോപനം നിലനിര്‍ത്തുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. പരീക്ഷകള്‍ക്കും മത്സരങ്ങള്‍ക്കും തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ കഠിനാധ്വാനത്തിലൂടെ മാത്രമേ ആഗ്രഹിച്ച ഫലം നേടൂ. ആഴ്ചയുടെ രണ്ടാം പകുതിയില്‍ വീട്ടിലെ മുതിര്‍ന്ന വ്യക്തിയുടെ ആരോഗ്യസ്ഥിതി വഷളാകും. ഇത് നിങ്ങളെ ആശങ്കാകുലരാക്കും. പ്രണയ പങ്കാളികളുമായുള്ള ബന്ധം മികച്ചതായിരിക്കും. ദാമ്പത്യജീവിതവും സന്തോഷകരമായി തുടരും. ഭാഗ്യ നിറം: ഓറഞ്ച് ഭാഗ്യ സംഖ്യ: 10
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച സമ്മിശ്ര ഫലമായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. ഈ ആഴ്ച ധനു രാശിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന് അനുസൃതമായി ഫലങ്ങള്‍ ലഭിക്കുന്നതായി അനുഭവപ്പെടും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകും മേലുദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടാകും. ചെറിയ ജോലികള്‍ പോലും പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ കൂടുതല്‍ സമയമെടുത്തേക്കാം. ആവശ്യത്തിലധികം തിരക്കുകള്‍ ഉണ്ടാകും. ഈ സമയത്ത് നിങ്ങളുടെ ബിസിനസ്സിലെയും നിങ്ങളുടെ വ്യക്തിജീവിതത്തിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നിങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. ആഴ്ചയുടെ മധ്യത്തില്‍ കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നം നിങ്ങളെ ആശങ്കപ്പെടുത്തും. ഭൂമിയും സ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ക്ക് കോടതികള്‍ കയറിയിറങ്ങേണ്ടി വന്നേക്കാം. നിങ്ങളുടെ അഭ്യുദയകാംക്ഷികളുടെയും മുതിര്‍ന്നവരുടെയും ഉപദേശം അവഗണിക്കരുത്. നിങ്ങള്‍ക്ക് പിന്നീട് പശ്ചാത്തപിക്കേണ്ടി വന്നേക്കാം. ഈ ആഴ്ച നിങ്ങളുടെ തിരക്കുകള്‍ കാരണം നിങ്ങളുടെ പ്രണയ ജീവിതത്തിനായി സമയം കണ്ടെത്താനാകാത്തതിനാല്‍ നിങ്ങളുടെ മനസ്സ് അസ്വസ്ഥമായിരിക്കും. നിങ്ങളുടെ ഭക്ഷണ ശീലങ്ങള്‍ ശ്രദ്ധിക്കുക. വയറുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഭാഗ്യ നിറം: പര്‍പ്പിള്‍ ഭാഗ്യ സംഖ്യ: 6
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാര്‍ക്ക് ഈ ആഴ്ച സമ്മിശ്ര ഫലമായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. ആഴ്ചയുടെ തുടക്കത്തില്‍ ജോലി സംബന്ധമായി ദീര്‍ഘദൂര യാത്രകള്‍ ചെയ്യേണ്ടി വന്നേക്കാം. ജോലിയില്‍ നിങ്ങള്‍ വിചാരിച്ച നേട്ടം ലഭിക്കില്ല. ഇതുമൂലം നിങ്ങളുടെ മനസ്സ് അല്‍പ്പം അസ്വസ്ഥമാകും. ഈ ആഴ്ച ജോലിയുള്ള ആളുകള്‍ അവരുടെ കാഴ്ചപ്പാടുകള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയോ ജോലിസ്ഥലത്ത് അശ്രദ്ധമായി സംസാരിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണം,.അല്ലാത്തപക്ഷം, അനാവശ്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ബിസിനസില്‍ മറ്റുള്ളവരുടെ വാക്കുകേട്ട് പ്രവര്‍ത്തിക്കുന്നതും അപകടസാധ്യതയുള്ള പ്ലാനുകളില്‍ പണം നിക്ഷേപിക്കുന്നതും ഒഴിവാക്കണം. നിങ്ങളുടെ എതിരാളികള്‍ ആഴ്ചയുടെ മധ്യത്തില്‍ സജീവമായിരിക്കും. എന്നാല്‍ നിങ്ങളുടെ വിവേകം കൊണ്ട് അവരുടെ എല്ലാ നീക്കങ്ങളും നിങ്ങള്‍ പരാജയപ്പെടുത്തും. ഈ സമയത്ത്, ഒരു പ്രത്യേക വ്യക്തിയുടെ സഹായത്തോടെ നിങ്ങള്‍ക്ക് ഒരു പുതിയ കല പഠിക്കാനോ പുതിയ ജോലി ചെയ്യാനോ അവസരം ലഭിച്ചേക്കാം. ഈ കാലയളവില്‍, അധികാരത്തിലിരിക്കുന്നവരുമായും സര്‍ക്കാരുമായും നിങ്ങളുടെ അടുപ്പം വര്‍ദ്ധിക്കും. നിങ്ങളുടെ പ്രണയ പങ്കാളിയുമായുള്ള ബന്ധം ദൃഢമാകും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. ഭാഗ്യ നിറം: തവിട്ട് ഭാഗ്യ സംഖ്യ: 8
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഈ ആഴ്ച കുംഭ രാശിക്കാര്‍ അവരുടെ ആരോഗ്യം, ബന്ധങ്ങള്‍, പണം എന്നിവയില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ ഭാഗത്തുനിന്നുള്ള ഒരു ചെറിയ അശ്രദ്ധ ഈ മൂന്ന് മേഖലയേയും ബാധിക്കും. ആഴ്ചയുടെ തുടക്കത്തില്‍, നിങ്ങളുടെ ജോലി കൃത്യസമയത്ത് പൂര്‍ത്തിയാകില്ല. അതിനാല്‍ നിങ്ങള്‍ അല്‍പ്പം നിരാശരാകും. ഈ സമയത്ത്, ഒരു പ്രത്യേക വ്യക്തിയുടെ വഞ്ചന കാരണം നിങ്ങള്‍ ദുഃഖിതനായിരിക്കാം. നിങ്ങളുടെ സ്‌നേഹം ആരോടെങ്കിലും പ്രകടിപ്പിക്കാന്‍ ചിന്തിക്കുകയാണെങ്കില്‍ അനുകൂലമായ സമയത്തിനായി കാത്തിരിക്കണം. അല്ലാത്തപക്ഷം, കാര്യങ്ങള്‍ ഗുരുതരമാകും. വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം പരിക്കേല്‍ക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ശത്രുക്കള്‍ ആഴ്ചയുടെ രണ്ടാം പകുതിയില്‍ സജീവമായേക്കാം. അതിനാല്‍ അവരോട് ജാഗ്രത പാലിക്കുക. നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കുക. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളൊന്നും അവഗണിക്കരുത്. ഭാഗ്യ നിറം: നീല ഭാഗ്യ സംഖ്യ: 11
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിക്കാര്‍ ഈ ആഴ്ച അഹങ്കാരവും അലസതയും നിയന്ത്രിച്ചു നിര്‍ത്തിയാല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ലാഭവും വിജയവും ലഭിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. ജോലി ചെയ്യുന്നവര്‍ക്ക് ഈ ആഴ്ച ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരില്‍ നിന്ന് വളരെയധികം സഹകരണവും പിന്തുണയും ലഭിക്കും. നിങ്ങളുടെ സുഹൃത്തുക്കളുടെ സഹായത്തോടെ, ജോലി മികച്ച രീതിയില്‍ ചെയ്യുകയും പുതിയ ലക്ഷ്യങ്ങള്‍ നേടുകയും ചെയ്യും. ഈ സമയത്ത്, നിങ്ങള്‍ക്ക് ചില വലിയ ആഡംബര വസ്തുക്കള്‍ വാങ്ങാന്‍ അവസരം ലഭിക്കും. അവയുടെ വരവ് വീട്ടില്‍ സന്തോഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും. ഭൂമിയും കെട്ടിടങ്ങളും വാങ്ങാനും വില്‍ക്കാനും സാധിക്കും. ആഴ്ചയുടെ മധ്യത്തില്‍ ഒരു കുടുംബാംഗത്തിന്റെ വലിയ നേട്ടം കാരണം സന്തോഷമുണ്ടാകും. ഈ കാലയളവില്‍ അവിവാഹിതരുടെ വിവാഹം ഉറപ്പിക്കാം. സാമൂഹികസേവനവുമായി ബന്ധപ്പെട്ടവരെ ചില പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചേക്കാം. പ്രണയജീവിതത്തില്‍ ഈ രാശിക്കാര്‍ വളരെ ശ്രദ്ധാപൂര്‍വ്വം മുന്നോട്ട് പോകേണ്ടതുണ്ട്, അല്ലാത്തപക്ഷം കാര്യങ്ങള്‍ മോശമായേക്കാം. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. ഭാഗ്യ നിറം: വെള്ള ഭാഗ്യ സംഖ്യ: 4