Chicken or Eggs | ചിക്കനാണോ മുട്ടയാണോ നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്?

Last Updated:
ഏറ്റവുമധികം പ്രോട്ടീൻ ലഭിക്കുന്നതും പോഷകഗുണമുള്ളതും ചിക്കനാണോ മുട്ടയ്ക്കാണോയെന്ന് നോക്കാം...
1/7
 കോഴിയെയും മുട്ടയെയും കുറിച്ച് രസകരമായ ഒരു ചോദ്യമുണ്ട്. “കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്?”. എക്കാലവും ആളുകളെ കുഴപ്പിച്ച ചോദ്യമാണിത്. എന്നാൽ ഏറ്റവും ആരോഗ്യകരമായ ഭക്ഷണം ഏതാണ്, മുട്ടയാണോ? കോഴിയിറച്ചിയാണോ? കോഴിയിറച്ചിയിലും മുട്ടയിലും പേശികളുടെ ബലത്തിന് ആവശ്യമുള്ള പ്രോട്ടീൻ ധാരാളായി അടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. എല്ലാ വർഷവും ജൂലൈ 24 നും ജൂലൈ 30 നും ഇടയിൽ ഇന്ത്യയിൽ ആചരിക്കപ്പെടുന്ന പ്രോട്ടീൻ വാരത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ ഏറ്റവുമധികം പ്രോട്ടീൻ ലഭിക്കുന്നതും പോഷകഗുണമുള്ളതും ഏതിനാണെന്ന് നോക്കാം...

advertisement
2/7
Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, corona virus spread, Coronavirus, coronavirus italy, coronavirus kerala, coronavirus symptoms, coronavirus update, Covid 19, symptoms of coronavirus
ലോകമെമ്പാടുമുള്ള ഫിറ്റ്നസ് പ്രേമികൾക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവാണ് ചിക്കൻ, കാരണം ഇത് പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെന്റിന്റെ (യു‌എസ്‌ഡി‌എ) കണക്കനുസരിച്ച് 100 ഗ്രാം ചിക്കനിൽ 143 കലോറി ഊർജ്ജം, 24.11 ഗ്രാം പ്രോട്ടീൻ, 2.68 ഗ്രാം കാർബോഹൈഡ്രേറ്റ്, 3.12 ഗ്രാം കൊഴുപ്പ് എന്നിവയുണ്ട്. ഇതുകൂടാതെ, കാത്സ്യം, അയൺ, സോഡിയം, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയും അടങ്ങിയിട്ടുണ്ട്.
advertisement
3/7
ചിക്കൻ വില, കെപ്കോ, ചിക്കൻ വില കുതിക്കുന്നു, Kepco chicken, chicken price
പക്ഷേ, ഇവിടെ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യം, ചിക്കന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് എന്നതാണ്. ഏത് ഭാഗം കഴിക്കുന്നുവെന്നതിനെ ആശ്രയിച്ച് ലഭിക്കുന്ന പോഷകഗുണം വ്യത്യാസപ്പെട്ടിരിക്കുന്നു. ശരീരഭാരം കുറയ്ക്കാനോ കൂടുതൽ പേശികൾ വളർത്താനോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ചിക്കൻ ബ്രെസ്റ്റാണ് നല്ലത്. കാരണം നല്ല അളവിഷ പ്രോട്ടീൻ അടങ്ങിയിരിക്കുകയും കൊഴുപ്പ് അന്നജവും കുറവുമാണ്. അതേസമയം നിങ്ങൾ ഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ചിക്കന്‍റെ ലെഗ് പീസ്, പോലെ കൊഴുപ്പുള്ള ഭാഗങ്ങൾ കഴിക്കണം.
advertisement
4/7
 ഇനി മുട്ടയുടെ കാര്യം നോക്കാം. യു‌എസ്‌ഡി‌എയുടെ കണക്കനുസരിച്ച് 100 ഗ്രാം വേവിച്ച മുട്ടയിൽ 155 കലോറി ഊർജ്ജം, 12.58 ഗ്രാം പ്രോട്ടീൻ, 1.12 ഗ്രാം കാർബോഹൈഡ്രേറ്റ്, 10.61 ഗ്രാം കൊഴുപ്പ് എന്നിവയുണ്ട്. കൊഴുപ്പിന്റെ അളവ് വളരെയധികം ആണെന്ന് തോന്നുമെങ്കിലും, സമീപകാല പഠനങ്ങൾ മുട്ടകളിൽ അടങ്ങിയിരിക്കുന്നത് നല്ല കൊളസ്ട്രോളാണെന്നും ഇത് ആരോഗ്യത്തിന് ഉത്തമമാണെന്നും വ്യക്തമായിട്ടുണ്ട്.

5/7
 കൂടാതെ, മുട്ടകളിൽ കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക്, ചെമ്പ്, മാംഗനീസ്, സെലിനിയം, ഫ്ലൂറൈഡ്, വിറ്റാമിൻ എ, വിറ്റാമിൻ ബി കോംപ്ലക്സ്, കൂടാതെ വിറ്റാമിൻ കെ. ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളുമുണ്ട്. മുട്ട പേശികളെ വളർത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു, നിങ്ങളുടെ രോഗപ്രതിരോധ ശേഷിക്കും മുട്ട വളരെ നല്ലതാണ്.

6/7
chicken price in kerala, chicken price, chicken, കോഴി, കോഴിയിറച്ചി വില
മുട്ടയാണോ ചിക്കനാണോ ആരോഗ്യപ്രദം? ഇന്ത്യൻ ഡയറ്റ് സമ്പ്രദായം, ഇന്ത്യൻ ഡെർമറ്റോളജി ഓൺലൈൻ ജേണലിലെ (2019) ഒരു പഠനം ചൂണ്ടിക്കാണിക്കുന്നതുപോലെ, പ്രധാനമായും കാർബോഹൈഡ്രേറ്റ് അടിസ്ഥാനമാക്കിയുള്ളതാണ്. പ്രോട്ടീന്‍റെ അപര്യാപ്തത പൊതുവെ ഇന്ത്യക്കാരിലുണ്ട്. മാരാസ്മസ്, എഡിമ, പേശിബലക്കുറവ്, സോറിയാസിസ്, പ്രമേഹം, ഡിസ്ലിപിഡീമിയ, ചർമ്മത്തിൻറെയും മുടിയുടെയും അനാരോഗ്യം തുടങ്ങിയ പ്രശ്നങ്ങൾ പ്രോട്ടീൻ കുറവ് ഉണ്ടാകുന്നു. പ്രോട്ടീന്റെ ശുപാർശ ചെയ്യപ്പെടുന്ന ഡയറ്ററി അലവൻസ് (ആർ‌ഡി‌എ) ഒരു കിലോഗ്രാം ശരീരഭാരത്തിന് 0.8 ഗ്രാം ആണ്. ഇത് നിങ്ങളുടെ ഭാരം 50 കിലോ ആണെങ്കിൽ എല്ലാ ദിവസവും 40 ഗ്രാം പ്രോട്ടീൻ ആവശ്യമുണ്ടെന്ന് സാരം.
advertisement
7/7
 പ്രോട്ടീനാണ് ആവശ്യമെങ്കിൽ മുട്ടയേക്കാൾ മികച്ചത് ചിക്കൻ ബ്രെസ്റ്റുകൾ തന്നെയാണ്. എന്നാൽ മുട്ട സ്ഥിരമായി കഴിച്ചാൽ പ്രോട്ടീനു പുറമെ മറ്റ് നിരവധി പോഷകങ്ങളും ലഭിക്കും. കൂടാതെ ചിക്കനെ അപേക്ഷിച്ച് താരതമ്യേന വിലകുറഞ്ഞതുമാണ് മുട്ട. അവരവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഇവ രണ്ടും കഴിക്കുന്നത് ആരോഗ്യപ്രദമാണ്.

ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി
  • തിരുവനന്തപുരത്ത് ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചു.

  • യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാനാണ് സിദ്ദിഖിന് ഒരു മാസത്തേക്ക് അനുമതി നൽകിയിരിക്കുന്നത്.

  • സിനിമ ചിത്രീകരണങ്ങൾക്കും ചടങ്ങുകൾക്കുമായി വിദേശത്തേക്ക് പോകാനാണ് സിദ്ദിഖ് അനുമതി തേടിയത്.

View All
advertisement