Usha Uthup | ഉഷാ ഉതുപ്പ് ഒന്നരക്കോടി രൂപയുടെ കാഞ്ചീപുരം സാരിയുടെ ഉടമയോ! ഏറ്റവും വിലകൂടിയ സാരിയെക്കുറിച്ച് ഗായിക

Last Updated:
ബാറിൽ പാടാൻ തുടങ്ങിയ നാളുകൾ മുതൽ ഇന്നുവരെ ഉഷാ ഉതുപ്പിന്റെ പക്കൽ കാഞ്ചീപുരം സാരികളുടെ ഗംഭീര കളക്ഷൻ ഉണ്ട്
1/6
സ്ത്രീകൾ ബാറിന്റെ മുന്നിലൂടെ നടക്കാൻ പോലും മടിച്ചിരുന്ന നാളുകളിൽ ബാർ സിംഗറായി ഒരു തമിഴ് യാഥാസ്ഥിതിക കുടുംബത്തിലെ യുവതി വരിക. അതും കാഞ്ചീപുരം സാരി അണിഞ്ഞുകൊണ്ട്. അന്ന് തനിക്ക് ധരിക്കാൻ കാഞ്ചീപുരം സാരികൾ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണു ഉഷാ ഉതുപ്പ് (Usha Uthup) അതിനു നൽകിയ മറുപടി. പോപ്പ്, ജാസ്, ഇന്ത്യൻ ഫ്യൂഷൻ ഗാനശാഖകൾ അനായാസേന വഴങ്ങുമായിരുന്നു ആ പെൺകുട്ടിക്ക്. അതായിരുന്നു ഉഷാ ഉതുപ്പ് എന്ന ഗായികയുടെ തുടക്കം. ഇന്ത്യൻ പോപ്പ് ഗാനരംഗത്ത് ഉഷാ ഉതുപ്പ് നൽകിയ സംഭാവനകൾ എണ്ണമറ്റതാണ്. രാജ്യം അവരെ പരമോന്നത ബഹുമതി നൽകി ആദരിച്ചു

advertisement
2/6
അന്ന് ബാറിൽ പാടാൻ മാത്രമല്ല, പിന്നീട് സിനിമയിൽ ഉൾപ്പെടെ അവസരങ്ങൾ കിട്ടിയപ്പോഴും സ്റ്റേജുകൾ ഇളക്കിമറിച്ചപ്പോഴും ഉഷാ ഉതുപ്പ് ധരിച്ചത് അതേ കാഞ്ചീപുരം സാരികൾ തന്നെ. നെറ്റിയിൽ വലിയ വട്ടത്തിൽ ഒരു പൊട്ടും, തലയിൽ മുല്ലപ്പൂവും, കൈകളിൽ നിറയെ വളകളുമായി ഇറങ്ങിയ ഉഷാ ഉതുപ്പിനെ പരിചയമില്ലാത്തവർക്ക് അവർ ഏതോ തമിഴ് അഗ്രഹാരത്തിൽ നിന്നും പുറത്തിറങ്ങിയ മാമിയാർ എന്നല്ലാതെ തോന്നില്ല. അതാണ് ഉഷാ ഉതുപ്പ് വർഷങ്ങൾ കൊണ്ട് സൃഷ്‌ടിച്ച അവരുടെ സിഗ്നേച്ചർ ലുക്ക്. ഇന്നും അവരുടെ പക്കൽ കാഞ്ചീപുരം സാരികളുടെ ഗംഭീര കളക്ഷൻ ഉണ്ട് താനും (തുടർന്ന് വായിക്കുക)

3/6
മലയാള സിനിമയിൽ ഉൾപ്പെടെ ഉഷാ ഉതുപ്പ് ഗായികയായി. അടുത്തിടെ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം 'L2 എമ്പുരാനിലും' അവരുടെ സ്വരം കേൾക്കാം. സ്ഥിരം ഗായകരിൽ നിന്നുള്ള വ്യത്യസ്തമായ ശബ്ദത്തിന്റെ ഉടമയാണ് ഉഷാ ഉതുപ്പ് എന്ന പ്രത്യേകതയുമുണ്ട്. ഉഷാ ഉതുപ്പിന്റെ ഏറ്റവും പുതിയ ഗാനങ്ങളും ഷോസും പലയിടങ്ങളിലായി നടന്നുപോരുന്നുണ്ട്. ഇതിന്റെ വിവരങ്ങൾ ഉഷാ ഉതുപ്പിന്റെ പേജിൽ കാണാം. അവിടെ നിന്നുള്ള വിശേഷങ്ങൾ അവർ ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്

4/6
അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ ഉഷാ ഉതുപ്പ് തന്റെ സംഗീത ജീവിതവും സാരി കളക്ഷനും സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുന്നുണ്ട്. ഉഷാ ഉതുപ്പിന് ആകെ 17 ഇന്ത്യൻ ഭാഷകളിലും എട്ട് വിദേശ ഭാഷകളിലും പാടാൻ സാധിക്കും. പാടുന്ന പാട്ടിന്റെ വരികൾ മനസിലാക്കി വേണം പാടാൻ എന്ന് നിർബന്ധമുള്ള ഉഷാ ഉതുപ്പ്, അർഥം ചോദിച്ചു മനസിലാക്കി മാത്രമേ പാടാറുള്ളൂ. പോയ വർഷം ജൂലൈ മാസത്തിലാണ് ഉഷാ ഉതുപ്പിന്റെ സംഗീത സപര്യക്ക് പിന്തുണ നൽകിയ അവരുടെ പ്രിയപ്പെട്ട ഭർത്താവ് ജാനി ഉതുപ്പ് മരണമടഞ്ഞത്. കോളിളക്കം നിറഞ്ഞ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്

5/6
ഗലാട്ട ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ ഉഷാ ഉതുപ്പിന്റെ സാരി കളക്ഷന്റെ വില അവതാരകൻ ചോദിക്കുന്നുണ്ട്. ഉഷാ ഉതുപ്പിന്റെ പക്കൽ ആകെ ഒന്നരക്കോടി രൂപയുടെ കാഞ്ചീപുരം സാരികൾ ഉണ്ടെന്ന കാര്യം വാസ്തവമാണോ എന്നാണ് അവതാരകൻ ചോദിച്ചത്. ഇതിനു വളരെ രസകരമായ ഒരു മറുപടിയാണ് അവർ നൽകിയതും. ഒന്നരക്കോടി രൂപയുടെ സാരി പോയിട്ട് താൻ ഒന്നരക്കോടി രൂപ തികച്ചു കണ്ടിട്ടില്ല എന്ന് ഉഷാ ഉതുപ്പ്. അവർ ധരിച്ചതിൽ ഏറ്റവും വിലയേറിയ സാരിയെ കുറിച്ചും ഗായിക വ്യക്തമാക്കി

6/6
2024ൽ പത്മഭൂഷൺ പുരസ്കാരം സ്വീകരിക്കാൻ പോയ വേളയിലാണ് താൻ ഇതുവരെ ധരിച്ചതിൽ ഏറ്റവും വിലകൂടിയ സാരി ചുറ്റിയത് എന്ന് ഉഷാ ഉതുപ്പ്. 85,000 രൂപയായിരുന്നു ആ സാരിയുടെ വില എന്നവർ പറഞ്ഞു

'പലസ്തീൻ അധിനിവേശ അജണ്ടയുടെ മുഖ്യശിൽപി'; ഇസ്രായേൽ മന്ത്രിക്ക് ആതിഥേയത്വം നൽകിയ കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ വിമർശനം
'അധിനിവേശ അജണ്ടയുടെ മുഖ്യശിൽപി'; ഇസ്രായേൽ മന്ത്രിക്ക് ആതിഥേയത്വം നൽകിയ കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ വിമർശനം
  • ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്‌മോട്രിച്ചിന് കേന്ദ്രം ആതിഥേയത്വം നൽകിയതിനെ വിമർശിച്ച് മുഖ്യമന്ത്രി.

  • നെതന്യാഹു ഭരണകൂടത്തിന്റെ പ്രതിനിധികളുമായി കരാറുകളിൽ ഏർപ്പെടുന്നത് ചരിത്രപരമായ വഞ്ചനയെന്ന് പിണറായി.

  • ഗാസയിൽ വംശഹത്യ നടക്കുമ്പോൾ ഇസ്രയേലുമായി വ്യാപാര കരാറിൽ ഒപ്പുവെച്ചത് ദൗർഭാഗ്യകരമെന്ന് ഉവൈസി.

View All
advertisement