Ramayana Masam 2020| വയനാടിന്റെ രാമായണം: സീതാദേവി ക്ഷേത്രവും സീതാ കുളവും വാത്മീകി ആശ്രമവും
- Published by:Rajesh V
- news18-malayalam
Last Updated:
വയനാട്ടിന്റെ നാടോടി ഐതിഹ്യ പരിചയപെടലുകളിൽ രാമായണ കഥ വയനാടും സമീപപ്രദേശങ്ങളിലും വ്യാപിച്ചു കിടക്കുകയാണ്. ദേശീയ പാത 766 നോട് ചേർന്ന് സുൽത്താൻ ബത്തേരി മൈസൂർ പാതയിൽ മുത്തങ്ങയിലുള്ള സീതാ ദേവി ക്ഷേത്രവും സമീപമുള്ള സീതാ കുളവും രാമായണ കഥനം പോലെ ഭക്തിപൂർവ്വമായ പരിസരങ്ങൾ ഒരുക്കുന്നുണ്ട്.
advertisement
advertisement
പൊൻകുഴി സീതാതീർത്ഥം- ശ്രീരാമചന്ദ്രന്റെ ആജ്ഞപ്രകാരം അനുജൻ ലക്ഷ്മണൻ ഗർഭവതിയായ സീത ദേവിയെ ഉൾക്കാട്ടിൽ ഉപേക്ഷിക്കാനെത്തി എന്നും പൊൻകുഴിയിലെ ആൽമരത്തണലിൽ ഇരുത്തി മടങ്ങി എന്നുമാണ് സങ്കല്പം. ഏകയും ദുഃഖിതയുമായ സീത കണ്ണീർ വാർത്തു. ആ കണ്ണീർ ഒഴുകി പരന്ന് രൂപം കൊണ്ടതാണ് സമീപത്തുള്ള സീതാ തീർത്ഥം എന്ന സീത കുളം.
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement