'ശ്രീനിവാസന്റെ ആരാധകനായിരുന്നു ഞാൻ'; സൂര്യ അന്ത്യാഞ്ജലി അർപ്പിക്കാൻ കണ്ടനാട്ടെ വീട്ടിലെത്തി

Last Updated:

സാധാരണക്കാരന്റെ ജീവിതത്തെ മനസിലാക്കി  മൂർച്ചയുള്ള സംഭാഷണങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ പ്രതിഭയ്ക്കാണ് നാട് ഇന്ന് വിട നൽകുന്നത്

News18
News18
തൃപ്പൂണിത്തുറ: മലയാള സിനിമയിലെ ഇതിഹാസ താരം ശ്രീനിവാസന് അന്ത്യയാത്ര നൽകാൻ സിനിമാലോകവും ആരാധകരും കണ്ടനാട്ടെ വീട്ടിലേക്ക് ഒഴുകുന്നു. തെന്നിന്ത്യൻ സൂപ്പർതാരം സൂര്യ ഇന്ന് രാവിലെ ശ്രീനിവാസന്റെ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. എറണാകുളത്ത് പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരം എത്തിയത്. "സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ താൻ ശ്രീനിവാസന്റെ വലിയ ആരാധകനായിരുന്നുവെന്നും, അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണെന്നും" സൂര്യ മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും. ഇന്നലെ രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.
എറണാകുളം ടൗൺഹാളിലും വീട്ടിലുമായി നടന്ന പൊതുദർശനത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർ നേരിട്ടെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. നടൻ ദിലീപ്, സംവിധായകൻ സത്യൻ അന്തിക്കാട്, ബേസിൽ ജോസഫ്, ഉണ്ണി മുകുന്ദൻ തുടങ്ങി മലയാള സിനിമയിലെ പ്രമുഖ വ്യക്തിത്വങ്ങളെല്ലാം പ്രിയ സഹപ്രവർത്തകനെ അവസാനമായി കാണാൻ എത്തിച്ചേർന്നു. സാധാരണക്കാരന്റെ ജീവിതത്തെ മനസിലാക്കി  മൂർച്ചയുള്ള സംഭാഷണങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ പ്രതിഭയ്ക്കാണ് നാട് ഇന്ന് വിട നൽകുന്നത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'ശ്രീനിവാസന്റെ ആരാധകനായിരുന്നു ഞാൻ'; സൂര്യ അന്ത്യാഞ്ജലി അർപ്പിക്കാൻ കണ്ടനാട്ടെ വീട്ടിലെത്തി
Next Article
advertisement
'ശ്രീനിവാസന്റെ ആരാധകനായിരുന്നു ഞാൻ'; സൂര്യ അന്ത്യാഞ്ജലി അർപ്പിക്കാൻ കണ്ടനാട്ടെ വീട്ടിലെത്തി
'ശ്രീനിവാസന്റെ ആരാധകനായിരുന്നു ഞാൻ'; സൂര്യ അന്ത്യാഞ്ജലി അർപ്പിക്കാൻ കണ്ടനാട്ടെ വീട്ടിലെത്തി
  • മലയാള സിനിമയിലെ ഇതിഹാസ താരം ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിക്കാൻ സൂര്യ വീട്ടിലെത്തി.

  • ശ്രീനിവാസന്റെ സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും.

  • മമ്മൂട്ടി, മോഹൻലാൽ, ദിലീപ് ഉൾപ്പെടെ നിരവധി പ്രമുഖർ വീട്ടിൽ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

View All
advertisement