മണിക്കൂറിൽ 600 കി. മീ. വേഗം; കരയിലോടുന്ന ഏറ്റവുംവേഗമേറിയ വാഹനം; മാഗ്ലേവ് ട്രെയിൻ ചൈന പുറത്തിറക്കി

Last Updated:
തീവണ്ടിയും പാളവും തമ്മിൽ കൂട്ടിമുട്ടാത്ത രീതിയിൽ, വൈദ്യുത-കാന്തിക ശക്തി ഉപയോഗിച്ചാണ് പ്രവർത്തനം.
1/6
 ബെയ്ജിങ് : കാന്തിക ശക്തി ഉപയോഗിച്ച് ഓടിക്കുന്ന അതിവേഗ മാഗ്ലേവ് ട്രെയിൻ ചൈന പുറത്തിറക്കി. മണിക്കൂറിൽ 600 കിലോമീറ്റർ വരെ വേഗത്തിൽ ഓടാവുന്ന ട്രെയിൻ ഷാൻദോങ് പ്രവിശ്യയിലെ ക്വിങ്ദവോയിലാണ് ആദ്യ ഓട്ടം നടത്തിയത്.

advertisement
2/6
 പരമ്പരാഗത രീതിയിൽ റെയിൽ പാളത്തിലൂടെ ചക്രം ഉപയോഗിച്ചല്ല ഇവ സഞ്ചരിക്കുക. പകരം മാഗ്നറ്റിക് ലെവിറ്റേഷൻ സംവിധാനത്തിൽ ഓടുന്നതിനാൽ കരയിലൂടെ ഓടുന്ന ഏറ്റവും വേഗമേറിയ വാഹനമായി ഇതിനെ കണക്കാക്കുന്നു.

3/6
 വിമാനങ്ങൾക്കും നിലവിലുള്ള അതിവേഗ ട്രെയിനുകൾക്കും ഇടയിൽ വരുന്ന ഈ വാഹനത്തിൽ 2 മുതൽ 10 വരെ കംപാർട്മെന്റുകളാവാം. ഒരു കംപാർട്മെന്റിൽ 100 യാത്രക്കാരെ കൊണ്ടുപോകാം. 2020 ജൂണിൽ വിജയകരമായി പരീക്ഷണയാത്ര നടത്തിയിരുന്നു. ചൈന ആഭ്യന്തരമായി വികസിപ്പിച്ച തീവണ്ടിയുടെ നിർമാണം തീരനഗരമായ ക്വിങ്‌ദാവോയിലാണ് പൂർത്തിയാക്കിയത്.

4/6
 തീവണ്ടിയും പാളവും തമ്മിൽ കൂട്ടിമുട്ടാത്ത രീതിയിൽ, വൈദ്യുത-കാന്തിക ശക്തി ഉപയോഗിച്ചാണ് പ്രവർത്തനം. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ചൈന ഈ രീതി ചുരുക്കം തീവണ്ടികളിൽ ചെയ്തുവരുന്നുണ്ട്. ഷാങ്ഹായ് എയർപോർട്ടിൽനിന്നും നഗരത്തിലേക്ക് ഇത്തരത്തിലുള്ള ചെറിയൊരു മാഗ്ലേവ് പാത നിലവിലുണ്ട്.

5/6
 വിമാനത്തിൽ മൂന്നുമണിക്കൂറെടുക്കുന്ന യാത്രയ്ക്ക് അതിവേഗ റെയിലിൽ 5.5 മണിക്കൂറാണെടുക്കുന്നത്. ഉയർന്ന ചെലവും നിലവിലെ ട്രാക്ക് രീതികളും ദ്രുതഗതിയിലുള്ള വികസനത്തിന് തടസ്സമായി നിലനിൽക്കുന്നുണ്ടെങ്കിലും ജപ്പാൻമുതൽ ജർമനി വരെയുള്ള രാജ്യങ്ങളും മാഗ്ലേവ് ശൃംഖലകൾ നിർമിക്കാൻ ശ്രമിക്കുന്നുണ്ട്.

6/6
 ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിൻ എന്ന അവകാശവാദവുമായി ജപ്പാൻ മെയ് മാസത്തിൽ പരീക്ഷണയോട്ടം നടത്തിയിരുന്നു. ആൽഫ-എക്സ് പതിപ്പാണ് മണിക്കൂറിൽ 400 കിലോമീറ്റർ വേഗതയിൽ ഓടി പരീക്ഷണം വിജയകരമാക്കിയത്. ചൈനീസ് ട്രെയിനിന്‍റെ വേഗത 390 KMPH ആയിരുന്നു. മൂന്നു വർഷം മുമ്പ് തുടങ്ങിയ പ്രോജക്ടാണ് ജപ്പാൻ വിജയകരമായി പൂർത്തീകരിച്ചത്. പരീക്ഷണയോട്ടത്തിൽ 360 കിലോമീറ്റർ വേഗത കൈവരിച്ച ആൽഫ എക്സിന് 400 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകും. എന്നാൽ 600 കി.മീ. വേഗവുമായി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് മാഗ്ലേവ് ട്രെയിനിലൂടെ ചൈന.

Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement