Ajmal Ameer | നല്ല കാര്യങ്ങൾ ചെയ്യുക, ആരെയും ഉപദ്രവിക്കാതിരിക്കുക, ഉള്ളിൽ നന്മ സൂക്ഷിക്കുക; അജ്മൽ അമീർ വീണ്ടും എയറിൽ
- Published by:meera_57
- news18-malayalam
Last Updated:
യുവതിയുമായുള്ള പരിധിവിട്ട ചാറ്റിന്റെ പേരിൽ വാർത്തകളിൽ നിറയുന്ന നടൻ അജ്മൽ അമീറിന്റെ വാക്കുകൾ വൈറൽ
രണ്ടു പതിറ്റാണ്ടു കാലത്തിന് മുൻപ് സിനിമയിലെത്തിയ നടനാണ് അജ്മൽ അമീർ (Ajmal Ameer). തുടക്കം തമിഴകത്തായിരുന്നു എങ്കിലും, പിന്നീട് അഭിയനയിച്ച മലയാള ചിത്രം 'പ്രണയകാലം' (Pranayakalam Malayalam movie) മലയാള സിനിമയുടെ ഹീറോ ഇമേജിലേക്ക് അജ്മൽ അമീറിനെ കൊണ്ടെത്തിച്ചു. ഈ ചിത്രത്തിലെ 'ഒരു വേനൽപുഴയിൽ... എന്നാരംഭിക്കുന്ന ഗാനം ഇന്നും ഹിറ്റാണ്. വിമല രാമനും അജ്മൽ അമീറും ചേർന്നഭിനയിച്ച രംഗമായിരുന്നു ഇത്. മെഡിക്കൽ മേഖലയിൽ നിന്നും മലയാള സിനിമയിലെത്തിയ നടനാണ് അജ്മൽ. ഇടയ്ക്ക് സിനിമയിൽ നിന്നും അപ്രത്യക്ഷനായിരുന്നു എങ്കിലും, അജ്മൽ തിരിച്ചുവന്നു
advertisement
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അജ്മലിന്റെ പേരിൽ കേൾക്കുന്നത് സുഖകരമായ കാര്യങ്ങളല്ല. നിരവധി യുവതികളുമായി പരിധിവിട്ട ചാറ്റിൽ നടൻ ഏർപ്പെട്ടതിന്റെ പേരിൽ പരാതി പ്രളയമാണ്. ചില വോയിസ് ക്ലിപ്പുകളും ഇതുസംബന്ധിച്ച് പുറത്തുവന്നു. അഭിനയം, മോഡലിംഗ് മേഖലകളിൽ നിന്നുള്ള യുവതികളാണ് പരാതിക്കാരികളിൽ കൂടുതലും. എല്ലാം ഐ.ഐ. സൃഷ്‌ടി എന്ന് അജ്മൽ വാദിച്ചു നിന്നുവെങ്കിലും, ചിലതെല്ലാം ഒറിജിനൽ ആണെന്ന് ആ ശബ്ദത്തിന്റെ ഉറവിടമായ സ്ത്രീകൾ ആരോപിച്ചു (തുടർന്ന് വായിക്കുക)
advertisement
പരാതിക്കാരികളിൽ ഒരാൾ നടി റോഷ്‌ന ആൻ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിലൂടെ റോഷ്‌നയും പരാതി ഉയർത്തിയത്. 2000ത്തിൽ ഫേസ്ബുക്ക് മെസഞ്ചറിൽ പോസ്റ്റ് ചെയ്യപ്പെട്ട ചില ചാറ്റ് സ്ക്രീൻഷോട്ടുകളും റോഷ്‌ന പുറത്തുവിട്ടു. പരാതികളെ കുറിച്ച് അജ്മൽ അമീർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതിനിടെ അജ്മൽ അമീറിന്റെ മുൻകാല അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു
advertisement
പ്രായം പിടിച്ചുനിർത്തുന്നതിന്റെയും, നല്ല ശീലങ്ങളുടെയും കാര്യങ്ങൾ അജ്മൽ ഒരഭിമുഖത്തിൽ പറയുന്നുണ്ട്. 'നല്ല കാര്യങ്ങൾ ചെയ്യുക, ആരെയും ഉപദ്രവിക്കാതിരിക്കുക, ഉള്ളിൽ നന്മ സൂക്ഷിക്കുക അപ്പോൾ സ്വാഭാവികമായും തേജസ് വന്നുകൊണ്ടിരിക്കും' എന്നാണ് അജ്മലിന്റെ ചിന്താഗതി. പ്രായം പിടിച്ചു നിർത്താൻ വ്യായാമവും ഡയറ്റും ഉണ്ടാകും എന്നും അജ്മൽ അമീർ. കേൾക്കുന്നവർക്ക് കൊടുക്കാൻ ടിപ്പുണ്ടോ എന്ന ചോദ്യത്തിന്, താൻ പെർഫെക്റ്റ് ആണെങ്കിൽ കൊടുക്കാമായിരുന്നു എന്നാണ് അജ്മലിന്റെ ഭാഷ്യം. 'ഒരു ടിപ്പ് കൊടുക്കാൻ കഴിയും, ഞാൻ സിഗരറ്റ് വലിക്കില്ല, വെള്ളമടിക്കില്ല, കെമിക്കലോ, മയക്കുമരുന്നോ ഉപയോഗിക്കില്ല' എന്ന് അജ്മൽ അമീർ
advertisement
നടിമാരുടെയും മോഡലുമാരുടെയും പരാതിക്ക് പിന്നാലെ അജ്മൽ അമീർ സോഷ്യൽ മീഡിയയിൽ തിരിച്ചടി നേരിടുന്നുണ്ട്. പലരും അജ്മലിന്റെ പോസ്റ്റുകളുടെ കമന്റ് ബോക്സിൽ അവരുടെ പ്രതിഷേധം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം വരെയും അജ്മൽ അമീർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുമായി സജീവമായിരുന്നു. 'മഹത്തായ മനസുകൾ ഐഡിയകൾ ചർച്ച ചെയ്യും, ശരാശരിക്കാർ സംഭവങ്ങൾ ചർച്ചയ്ക്കും, മോശം ചിന്താഗതിക്കാർ ആൾക്കാരെയും' എന്നാണ് അജ്മലിന്റെ പോസ്റ്റിന് ക്യാപ്‌ഷൻ. വിദേശത്തു നിന്നും പകർത്തിയ ചിത്രം എന്നാണ് ഈ ഫോട്ടോ നൽകുന്ന സൂചന
advertisement
2024ൽ രണ്ടു മലയാള ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് അജ്മൽ അമീർ ഗംഭീര തിരിച്ചുവരവ് നടത്തിയതുമാണ്. അതിലൊന്ന് ദിലീപ് നായകനായ 'തങ്കമണി' ആയിരുന്നു. ഭാവനാ ചിത്രം 'ഹണ്ട്' അജ്മൽ അമീറിനെ എ.എസ്.പി. സായ്റാം ഐ.പി.എസ്. എന്ന വേഷത്തിൽ അവതരിപ്പിച്ചു. ഈ കഥാപാത്രം ശ്രദ്ധ നേടുകയും ചെയ്തു. ഭാര്യ രഞ്ചുവും രണ്ടു മക്കളുമടങ്ങുന്ന കുടുംബമാണ് അജ്മൽ അമീറിന്റേത്. നടൻ ജയറാമിന്റെ മകൾ മാളവികയുടെ വിവാഹച്ചടങ്ങിൽ അജ്മൽ അമീറും ഭാര്യ രഞ്ചുവും പങ്കെടുത്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കുടുംബാംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമല്ല