കൊറോണ: വാഹന ഇന്‍ഷുറന്‍സ് പുതുക്കാനുള്ള സമയപരിധി നീട്ടി
ഫെബ്രുവരി ഒന്ന് ശേഷം കാലാവധി അവസാനിച്ച എല്ലാ ഡ്രൈവിങ്ങ് ലൈസന്‍സുകളുടെയും വാഹനങ്ങളുടെയും കാലാവധി ജൂണ്‍ 30 വരെ നീട്ടാനും നിർദ്ദേശിച്ചിട്ടുണ്ട്.
News18 Malayalam | April 3, 2020, 5:31 PM IST
1/ 5
ന്യൂഡൽഹി: കൊറോണാ വൈറസ് ബാധയെ തുടർന്ന് ലോക് ഡൗണ്‍ പ്രഖ്യപിച്ച സാഹചര്യത്തിൽ വാഹനങ്ങളുടെ പുതുക്കാനുള്ള തീയതി നീട്ടി. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെയുള്ള ദിവസങ്ങളില്‍ കാലാവധി അവസാനിച്ചതോ പുതുക്കേണ്ടതോ ആയ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കാന്‍ ഏപ്രില്‍ 21 വരെയാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം സാവകാശം നൽകിയിരിക്കുന്നത്.
2/ 5
മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെയുള്ള കാലയളവില്‍ ഇന്‍ഷുറന്‍സ് തുക അടയ്ക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ പോളിസി നഷ്ടപ്പെട്ടുപോകില്ല. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
3/ 5
ലോക്ക് ഡൗൺ കാലത്ത് അവസാനിക്കുന്ന ആര്‍സി ബുക്ക്, പെര്‍മിറ്റ് തുടങ്ങിയ വാഹന രേഖകളുടേയും ലൈസന്‍സിന്റേയും കാലാവധി നീട്ടി നല്‍കുമെന്നും കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
4/ 5
ഫെബ്രുവരി ഒന്ന് ശേഷം കാലാവധി അവസാനിച്ച എല്ലാ ഡ്രൈവിങ്ങ് ലൈസന്‍സുകളുടെയും വാഹനങ്ങളുടെയും കാലാവധി ജൂണ്‍ 30 വരെ നീട്ടാനാണ് കേന്ദ്രം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിരിക്കുന്നത്.
5/ 5
ഫെബ്രുവരി ഒന്നിന് ശേഷമോ, ജൂണ്‍ 30-നുള്ളിലോ കാലാവധി കഴിയുന്ന ഡ്രൈവിങ്ങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നെസ്, പെര്‍മിറ്റ് എന്നിവയ്ക്കും വാഹനത്തിന്റെ മറ്റ് രേഖകള്‍ക്കും ജൂണ്‍ 30 വരെ കാലാവധി ഉള്ളതായി കണക്കാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.