എംസി റോഡിൽ വിസ്മയമായി 60 അടി ഉയരമുള്ള ഭീമൻ നക്ഷത്രം; ക്രിസ്മസിനെ വരവേറ്റ് തൃക്കളത്തൂർ പള്ളി
Last Updated:
320 കിലോ ഇരുമ്പ് പൈപ്പിൽ 40-ഓളം യുവാക്കൾ ചേർന്ന് ഒരാഴ്ച കൊണ്ടാണ് ഈ നക്ഷത്രം നിർമ്മിച്ചത്.
എംസി റോഡിലൂടെ പോകുന്നവര്‍ക്ക് കാഴ്ച വിരുന്നൊരുക്കി തൃക്കളത്തൂര്‍ സെൻ്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ സ്ഥാപിച്ച കൂറ്റന്‍ നക്ഷത്രം. ക്രിസ്മസിനെ വരവേല്‍ക്കുന്നതിനായി 60 അടിയോളം ഉയരത്തിലുള്ള ഭീമന്‍ നക്ഷത്രമാണ് പള്ളിമുറ്റത്ത് സ്ഥാപിച്ചിരിക്കുന്നത്.
advertisement
നക്ഷത്രത്തിൻ്റെ വലുപ്പത്തോടൊപ്പം നക്ഷത്രത്തില്‍ തന്നെ ഊഞ്ഞാലാടുന്ന സാന്താക്ലോസും കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്നു. ക്രെയിനിൻ്റെ സഹായത്തോടെയാണ് തൃക്കളത്തൂര്‍ സെൻ്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ മുന്‍ വശത്ത് മിന്നും താരകങ്ങളിലെ ഭീമനെ സ്ഥാപിച്ചത്.
advertisement
പള്ളിയിലെ യൂത്ത് അസോസിയേഷൻ്റെയും ഭരണസമിതിയുടെയും നേതൃത്വത്തില്‍ 40 ഓളം പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഒരാഴ്ചകൊണ്ടാണ് നക്ഷത്രം നിര്‍മ്മിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ കമുക് ഉപയോഗിച്ചാണ് നക്ഷത്രം നിര്‍മ്മിച്ചിരുന്നതെങ്കിലും, ഇത്തവണ കമുകിൻ്റെ ലഭ്യതക്കുറവ് മൂലം 320 കിലോയോളം വരുന്ന ഇരുമ്പ് പൈപ്പിലാണ് നക്ഷത്രത്തിൻ്റെ നിര്‍മ്മാണമെന്ന് വികാരി ഫാ. ജേക്കബ് കൊച്ചുപറമ്പില്‍ പറഞ്ഞു.
advertisement
53 ഓളം എല്‍ഇഡി ട്യൂബുകള്‍ നക്ഷത്രത്തിനകത്തും, 53 ഓളം ആര്‍ജിബി ട്യൂബുകള്‍ നക്ഷത്രത്തത്തിന് പുറത്തും സ്ഥാപിച്ചിട്ടുണ്ട്. മൂവാറ്റുപുഴ പെരുമ്പാവൂര്‍ എംസി റോഡിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരും നക്ഷത്രം അടുത്ത് കാണാനും, ചിത്രമെടുക്കാനുമായി പള്ളിയിലെത്താറുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
advertisement
ചെറു നക്ഷത്രങ്ങള്‍ക്കിടയില്‍ അതിഭീമന്‍ നക്ഷത്രം രാത്രി തെളിയുമ്പോള്‍ എംസി റോഡിലൂടെയുള്ള യാത്രക്കാര്‍ക്കും വിസ്മയ കാഴ്ച്ചയാണ്. ദൂരെ നിന്ന് നോക്കിയാലും പള്ളിക്ക് മുന്‍പില്‍ സ്ഥാപിച്ച ഭീമന്‍ നക്ഷത്രം മനോഹര കാഴ്ച്ച സമ്മാനിക്കുന്നു. ദൈവപുത്രൻ ജനിച്ച രാത്രിയിലെ വഴികാട്ടിയായ നക്ഷത്രത്തെപോലെ...






