അംബാസഡർ മുതൽ മാരുതി 800 വരെ; ഇന്ത്യൻ വാഹന വ്യവസായത്തിലെ പഴയകാല കേമൻമാർ ഇവരാണ്
- Published by:Gowthamy GG
- news18-malayalam
Last Updated:
കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യൻ വാഹന വ്യവസായത്തിൽ ശ്രദ്ധേയമായ ചില കാറുകൾ പരിചയപ്പെടാം
ഇന്ത്യ എല്ലായ്‌പ്പോഴും വാഹന പ്രേമികളുടെ ഒരു സങ്കേതമായിരുന്നില്ല, എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഫോർ വീലറുകളുടെ വരവോടെ ഇന്ത്യൻ വാഹന വിപണി അതിവേഗം വളർച്ച കൈവരിച്ചു. ഇവയിൽ ചില വാഹനങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയി. എന്നാൽ മറ്റുചിലതാകട്ടെ ഐതിഹാസിക പദവി നേടി. കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യൻ വാഹന വ്യവസായത്തിൽ ശ്രദ്ധേയമായ ചില കാറുകൾ പരിചയപ്പെടാം...
advertisement
advertisement
മാരുതി ജിപ്സി: ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയ ജീപ്പുകളിലൊന്നായ മാരുതി ജിപ്‌സി, സുസുക്കി ജിമ്മിയുടെ ഇന്ത്യൻ പതിപ്പായിരുന്നു. എല്ലാ ഭൂപ്രദേശങ്ങൾക്കും അനുയോജ്യമായതാണ് ഇത്. ഉയര്‍ന്ന രൂപവും പരുക്കൻ ചക്രങ്ങളും മോടിയുള്ള ബോഡി ഇതിന്റെ പ്രത്യേകതകളാണ്. ഇന്ത്യയിൽ വളരെയധികം വിജയം നേടാനും മാരുതി ജിപ്‌സിക്ക് കഴിഞ്ഞു.(Image: Wikipedia)
advertisement
എച്ച് എം കോണ്ടെസ: ഒരുപക്ഷേ ഇന്ത്യയിലെ ആദ്യത്തേതും , ഒരേയൊരു മസിൽ കാറാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന്റെ കോണ്ടെസ. നീണ്ട, പ്രബലമായ ബോഡിയുള്ള എച്ച്എം കോണ്ടെസ അക്കാലത്ത് ആൾക്കൂട്ടത്തിൽ വേറിട്ടുനിൽക്കാൻ ആഗ്രഹിക്കുന്ന ആരും സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് എച്ച്എം കോണ്ടെസ നിർത്തലാക്കിയെങ്കിലും, വാഹന പ്രേമികളുടെ ഗാരേജുകളിൽ ഇന്നും ഇത് കാണാം.(Image: Wikimedia Commons)
advertisement
മാരുതി എസ്റ്റീം: ആമുഖം ഒട്ടും ആവശ്യമില്ലാത്ത വാഹനമാണ് മാരുതി എസ്റ്റീം. ഇന്ത്യൻ തെരുവുകളിൽ ചുറ്റി സഞ്ചരിച്ച ഏറ്റവും വിജയകരമായ സെഡാനുകളിൽ ഒന്നാണിത്. 90 കളിൽ എസ്റ്റീമിന് സെഡാൻ വിഭാഗത്തിൽ ശക്തമായ ഒരു കോട്ടയുണ്ടായിരുന്നു. കൂടാതെ ഹോണ്ട സിറ്റി, സുസുക്കി സ്വിഫ്റ്റ് ഡിസയർ തുടങ്ങിയ സമകാലിക സെഡാനുകൾക്ക് ഇത് വഴിയൊരുക്കി.(Image: Wikimedia Commons)
advertisement
മാരുതി 800: ടാറ്റ നാനോയ്ക്കു മുമ്പ് സാധാരണക്കാരന്‍റെ വാഹനമായിരുന്നു മാരുതി 800. ഇന്ത്യയിൽ ഏറ്റവുമധികം ഉത്പ്പാദിപ്പിച്ച കാറുകളിൽ രണ്ടാം സ്ഥാനം മാരുതി 800നാണ്. 30 വർഷത്തിലേറെ ഉൽപാദനമുള്ള ഇത് 2.87 ദശലക്ഷം യൂണിറ്റുകളാണ് ഉത്പ്പാദിപ്പിച്ചത്. അതിൽ 2.66 ദശലക്ഷം രാജ്യത്ത് തന്നെ വിറ്റു. മാരുതി 800 2013 ൽ നിർത്തലാക്കി. മാരുതി 800 അവശേഷിപ്പിച്ച പാരമ്പര്യം ഇന്ത്യയില്‍ മാരുതി സുസുക്കിയുടെ വിജയത്തെ അടയാളപ്പെടുത്തി.(Image: Wikimedia Commons)
advertisement