ഇന്ധനത്തിലും ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകളും ഉപയോഗിച്ച് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന ഏഴ് സീറ്റുള്ള ലക്ഷ്വറി എസ്‌യുവി ആണിത്. മെഴ്സിഡസ്-ബെൻസ് ജിഎൽബിയുടെ വില 63.8 ലക്ഷം മുതൽ 69.8 ലക്ഷം രൂപ വരെയാണ്. പൂർണമായും ഇലക്ട്രിക് വേർഷനിലെത്തുന്ന മെഴ്സിഡസ്-ബെൻസ് ഇക്യുബിയുടെ ഫുൾ ഓപ്ഷൻ 'EQB 300'ന് 74.5 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
സിംഗിൾ-സ്ലാറ്റ് ഫ്രണ്ട് ഗ്രിൽ, സ്ക്വയേർഡ്-ഓഫ് എൽഇഡി ഹെഡ് ലാമ്പുകൾ, സ്‍പ്ലിറ്റ് എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവ ഉപയോഗിച്ച് ഒരു കുഞ്ഞ് GLS പോലെ തോന്നിക്കുന്ന തരത്തിലാണ് മെഴ്സിഡസ്-ബെൻസ് GLB രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇൻസ്ട്രുമെന്റ് കൺസോളിനായി ഡ്യുവൽ സ്ക്രീനുകളും ഏറ്റവും പുതിയ തലമുറ MBUX ഇന്റർഫേസ് പ്രവർത്തിക്കുന്ന ഇൻഫോടെയ്‍ൻമെന്റ് സിസ്റ്റവും ഉപയോഗിച്ചതിനാൽ ക്യാബിന് പരിചിതമായ രൂപം ലഭിച്ചിട്ടുണ്ട്. വെന്റിലേറ്റഡ് പവർഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി, ഏഴ് എയർ ബാഗുകൾ എന്നിവയും അതിലേറെയും ഈ മോഡലിൽ സജ്ജീകരിച്ചിരിക്കുന്നു. മൂന്നാം നിര സീറ്റുകളും കൂടുതൽ ശ്രദ്ധേയമാണ്.
പുതിയ മെഴ്സിഡസ്-ബെൻസ് GLB ഇപ്പോൾ 200, 220d, 220d 4MATIC എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. GLB 200ന് 161 bhp കരുത്തും 250 Nm ടോർക്കുമുള്ള 1.3 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. 220d, 220d 4MATIC 188 bhp കരുത്തും 400 Nm ടോർക്കുമുള്ള 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസലും ഉപയോഗിക്കുന്നു. ട്രാൻസ്മിഷൻ ചോയ്സുകളിൽ പെട്രോളിൽ 7 സ്പീഡ് ഓട്ടോമാറ്റിക്, ഡീസലിൽ 8 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.മെഴ്സിഡസ്-ബെൻസ് EQB എന്നത് GLBഓളം പോന്ന ഇലക്ട്രിക് പതിപ്പാണ്. നിരവധി സമാനതകളും ഈ മോഡലുകളിൽ കാണാം. ഇരു മോഡലുകളെ പെട്ടെന്ന് തിരിച്ചറിയാനുമാകും. എന്നാൽ ബ്ലാക്ക്ഡ്-ഔട്ട് ക്ലോസ്ഡ് ഓഫ് ഗ്രില്ലിനൊപ്പം 'EQ' ഘടകത്തേയും മോഡലിൽ കൊണ്ടുവന്നിട്ടുണ്ട്. LED സ്ട്രിപ്പ് ഹെഡ്‌ലൈറ്റുകളേയും ബന്ധിപ്പിക്കുന്നുണ്ട്. 18 ഇഞ്ച് അലോയ് വീലുകൾ, ടെയിൽഗേറ്റിലെ ഒരു ചങ്കി റെഡ് ബാർ, സ്‍പ്ലിറ്റ് എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയും ആകർഷകമാണ്.
225 bhp കരുത്തും 390 Nm ടോർക്കുമുള്ള സിംഗിൾ ഇലക്ട്രിക് മോട്ടോറിൽ നിന്നാണ് Mercedes-Benz EQBയുടെ പവർ വരുന്നത്. ഒറ്റ ചാർജിൽ 423 കിലോമീറ്റർ ദൂരം വാഗ്ദാനം ചെയ്യുന്ന 66.5 kWh ബാറ്ററി പായ്ക്കാണ് മോട്ടോറിന് കരുത്തേകുന്നത്. 110 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 32 മിനിറ്റിനുള്ളിൽ EQB 10-80 ശതമാനം മുതൽ ചാർജ് ചെയ്യാം. എന്നിരുന്നാലും, 11 kW എസി ചാർജറിന് ഏകദേശം 6.5 മണിക്കൂർ എടുക്കും. മെഴ്സിഡസ്-ബെൻസ് ബാറ്ററി പാക്കിന് എട്ട് വർഷത്തെ വാറന്റി വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം ജിഎൽബിക്ക് എഞ്ചിനും ട്രാൻസ്മിഷനും എട്ട് വർഷത്തെ വാറന്റി ലഭിക്കും. രണ്ട് എസ്‌യുവികളും കംപ്ലീറ്റ്‍ലി ബിൽറ്റ് യൂണിറ്റ് (സിബിയു) ആയിട്ടാണ് ഇന്ത്യയിലെത്തുന്നത്. GLB, EQB എന്നിവയ്ക്കുള്ള ബുക്കിംഗ് തുറന്നിട്ടുണ്ട്.