COVID 19| ഇങ്ങനെ പോയാൽ രണ്ടു മാസത്തിൽ ലോകത്തെ എല്ലാ വിമാനക്കമ്പനികളും പാപ്പരാകുമെന്ന് സൂചന
- Published by:Anuraj GR
- news18-malayalam
Last Updated:
COVID 19| "മെയ് -2020 അവസാനത്തോടെ ലോകത്തിലെ മിക്ക വിമാനക്കമ്പനികളും പാപ്പരാകും. പ്രതിസന്ധി ഒഴിവാക്കാൻ സർക്കാരും വ്യോമയാന വ്യവസായമേഖലയും ചേർന്നുള്ള നടപടികൾ ആവശ്യമാണ് ,"
കൊറോണ വൈറസ് വ്യാപിച്ചതോടെ ലോകത്തെ വിമാന സർവ്വീസുകൾ വലിയ പ്രതിസന്ധിയിലാണ്. ഇപ്പോഴത്തെ നിലയിൽ കൂടുതൽ സർവ്വീസുകൾ നിർത്തിവെക്കേണ്ടിവന്നാൽ 2020 മെയ് അവസാനത്തോടെ ലോകത്തെ വിമാനക്കമ്പനികൾ പാപ്പരാകുമെന്നാണ് ആഗോള വ്യോമയാന കൺസൾട്ടൻസി സ്ഥാപനമായ സിഎപിഎ പറയുന്നു. വ്യോമയാന മേഖലയിലെ കമ്പനികളും വിവിധ രാജ്യങ്ങളിലെ സർക്കാരുകളും ചേർന്നുള്ള നടപടികളിലൂടെ മാത്രമെ ഇപ്പോഴത്തെ പ്രതിസന്ധിയിൽനിന്ന് കരകയറാനാകൂവെന്നും സിഎപിഎ പറയുന്നു.
advertisement
advertisement
advertisement
advertisement
advertisement
വിമാന കമ്പനികൾ പ്രതിസന്ധിയിലാകുമ്പോഴും വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് CAPA കുറ്റപ്പെടുത്തുന്നു. കൊറോണ വൈറസ് വെല്ലുവിളി നേരിടാനുള്ള ശ്രമത്തിനിടെ വിമാനക്കമ്പനികളുടെ പ്രതിസന്ധിയിൽ ഇടപെടാൻ സർക്കാരുകൾ ശ്രമിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. “ഓരോ രാജ്യവും തങ്ങളുടെ അയൽക്കാരെയോ വ്യാപാര പങ്കാളികളെയോ പരിഗണിക്കാതെയും ആവശ്യത്തിന് കൂടിയാലോചനകൾ ഇല്ലാതെയുമുള്ള നടപടികളാണ് സ്വീകരിക്കുന്നത്. വിസാ വിലക്കും യാത്രാ വിലക്കും ഏർപ്പെടുത്തുന്നതിൽ അപാകതയുണ്ട്” CAPA പറഞ്ഞു.
advertisement
advertisement
യുഎസ് ആസ്ഥാനമായുള്ള യുണൈറ്റഡ് എയർലൈൻസിൽ 2020 മാർച്ചിലെ ആദ്യ രണ്ടാഴ്ചയിൽ യാത്രക്കാരുടെ എണ്ണത്തിൽ പത്ത് ലക്ഷത്തിലധികം കുറവുണ്ടായി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച്. ഏപ്രിൽ, മെയ് മാസങ്ങളിൽ യാത്രക്കാരുടെ എണ്ണം 50 ശതമാനം കുറയുമെന്നാണ് കരുതുന്നത്. ഇതോടെ കോർപ്പറേറ്റ് ഉദ്യോഗസ്ഥരുടെ ശമ്പളം 50 ശതമാനം കുറയ്ക്കേണ്ടിവരുന്ന അവസ്ഥയുമാണുള്ളത്.
advertisement