അമ്മായിയമ്മയുടെ കാൽച്ചുവട്ടിൽ ഇരുന്ന 100 കോടി സ്വത്തുള്ള നായിക; ആ വിവരം പുറത്തറിഞ്ഞതിങ്ങനെ
- Published by:meera_57
- news18-malayalam
Last Updated:
'എന്തോ നടക്കുന്നതായി എനിക്ക് തോന്നിയിരുന്നു. എന്റെ മകൾ വീട്ടിലെ ജോലികൾ ചെയ്‌തും മറ്റും ഞങ്ങളെ നല്ല രീതിയിൽ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു'
എത്ര ധനികരായാലും ചലച്ചിത്ര താരങ്ങൾ അവരുടെ ജീവിതത്തിൽ പിന്തുടരുന്ന ലാളിത്യം ഉണ്ടാകും. അവിടെയാകും അവർ പലപ്പോഴും സാധാരണക്കാരിൽ നിന്നും വ്യത്യസ്തരാണ് എന്ന് നമുക്കു മനസിലാക്കി തരുന്നത്. അടുത്തിടെ നടി സൊനാക്ഷി സിൻഹയുടെ (Sonakshi Sinha) അമ്മ പൂനം സിംഗ് ഫറാ ഖാനുമായി നടത്തിയ സംഭാഷണത്തിൽ അവരുടെ മകളുമായുള്ള ബന്ധത്തെ കുറിച്ച് വാചാലയായി. വിവാഹത്തിനും അഞ്ചു വർഷം മുൻപ് സഹീർ ഇക്ബാലുമായി സൊനാക്ഷി ഡേറ്റ് ചെയ്തിരുന്നോ എന്ന ചോദ്യത്തിന് അറിയില്ല എന്ന മറുപടിയാണ് പൂനം സിൻഹ നൽകിയത്. മകളെക്കുറിച്ച് മറ്റു ചില വിവരങ്ങളും അവർ പങ്കിട്ടു (ചിത്രങ്ങൾ: ഇൻസ്റ്റഗ്രാം)
advertisement
തനിക്കൊരു പ്രണയം ഉണ്ടെന്ന കാര്യം സൊനാക്ഷി ആദ്യമായി അവതരിപ്പിച്ചത് അമ്മ പൂനം സിൻഹയോടാണ്. എന്നാലും പിതാവ് ശത്രുഘൻ സിൻഹയോട് പൂനം ഇതത്ര എളുപ്പത്തിൽ അവതരിപ്പിച്ചില്ല. "ഞാൻ അറിയുന്നത് രണ്ട് വർഷം മുൻപ് മാത്രമാണ്. പിന്നീടുള്ള രണ്ട് വർഷക്കാലം അവളുടെ അച്ഛനെ സമാധാനിപ്പിക്കാനും, അദ്ദേഹം അവരെ അംഗീകരിക്കാനും ശ്രമിക്കുകയായിരുന്നു ഞാൻ," എന്ന് പൂനം. "ബാക്കി അഞ്ചു വർഷങ്ങളിൽ അവർക്ക് ഇതേപ്പറ്റി തോന്നലുണ്ടായിരുന്നു" എന്ന് സഹീർ ഇടയ്ക്ക് കയറി പറയുന്നു (തുടർന്ന് വായിക്കുക)
advertisement
ഇക്കാര്യം പൂനം സിൻഹ നിഷേധിച്ചില്ല. മാത്രവുമല്ല, തന്റെ മനസ്സിൽ തോന്നിയ കാര്യങ്ങൾ അവർ വിവരിക്കുകയും ചെയ്തു. "എന്തോ നടക്കുന്നതായി എനിക്ക് തോന്നിയിരുന്നു. എന്റെ മകൾ വീട്ടിലെ ജോലികൾ ചെയ്‌തും മറ്റും ഞങ്ങളെ നല്ല രീതിയിൽ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. അമ്മമാരിൽ നിന്നും അധികം കാര്യങ്ങൾ മറച്ചുവെക്കപ്പെടാറില്ല. അവർ എല്ലാം അറിയും," എന്ന് പൂനം
advertisement
advertisement
advertisement
എനിക്ക് സംശയം തോന്നിയതിന് കാരണമുണ്ട് എന്ന് പൂനം. സൊനാക്ഷി മുംതാസിന്റെ (സഹീറിന്റെ അമ്മയുടെ) കാൽച്ചുവട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു. മുപ്പതുകൾ പിന്നിട്ട ശേഷം മാത്രമാണ് സൊനാക്ഷി വിവാഹിതയായത്. ഇരുവരും രണ്ട് മതങ്ങളിൽ നിന്നുള്ളവരായതിനാൽ, സൊനാക്ഷിയുടെ പിതാവ് ശത്രുഘൻ സിൻഹയ്ക്ക് വിവാഹത്തോട് എതിർപ്പുണ്ടായിരുന്നു. വളരെ ബദ്ധപ്പെട്ടാണ് സൊനാക്ഷിയും സഹീർ ഇക്ബാലും വിവാഹത്തിന് അദ്ദേഹത്തെ സമ്മതിപ്പിച്ചത്. ഹിന്ദി ഭൂമിയിലെ അറിയപ്പെടുന്ന വ്യവസായ കുടുംബത്തിലെ അംഗമാണ് സഹീർ
advertisement
2017 മുതൽ ഡേറ്റിംഗിലായിരുന്ന സൊനാക്ഷിയും സഹീറും 2024 ജൂൺ 23ന് നടന്ന സിവിൽ വിവാഹത്തിൽ ഭാര്യാഭർത്താക്കന്മാരായി. സൊനാക്ഷിയുടെ മുംബൈയിലെ വസതിയിൽ വച്ച് ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. സൊനാക്ഷിയെ കൂടാതെ ലവ്, കുഷ് എന്നിങ്ങനെ രണ്ട് ആണ്മക്കളുടെ മാതാപിതാക്കൾ കൂടിയാണ് ശത്രുഘൻ സിൻഹയും പത്നി പൂനവും. മുൻ മിസ് ഇന്ത്യയാണ് സൊനാക്ഷിയുടെ അമ്മ പൂനം സിൻഹ. സിനിമ, മോഡലിംഗ് മേഖലകളിൽ നിന്നും വരുമാനമുള്ള സൊനാക്ഷി സിൻഹ 100 കോടി രൂപയുടെ ആസ്‌തിക്കുടമയാണ്









