'രാഹുല്‍ ഗാന്ധിക്ക് നേരെ 'ലേസര്‍ തോക്ക്' പ്രയോഗിക്കാന്‍ ശ്രമം' എന്താണി ലേസര്‍ തോക്ക് ?
Last Updated:
എംവി അജേഷ്
advertisement
ആദ്യമേ പറയട്ടെ, ലേസര്‍ തോക്ക് എന്നൊന്ന് ഇല്ല! ലേസറിന് അതിനുള്ള 'പവറില്ല'. ലൈറ്റ് ആംപ്ലിഫിക്കേഷന്‍ ബൈ സ്റ്റിമ്യുലേറ്റഡ് എമിഷന്‍ ഓഫ് റേഡിയേഷന്‍ ആണ് LASER. ചുരുക്കത്തില്‍ ഒരു പ്രകാശ രശ്മി. അതിന് കൊല്ലാനുള്ള ശക്തിയില്ല. ഏറ്റവും ശക്തമായ ലേസര്‍ രശ്മിക്ക് പരമാവധി ചര്‍മത്തെ ഉരുക്കാനോ കാഴ്ചശക്തി ഇല്ലാതാക്കാനോ കഴിഞ്ഞേക്കും.
advertisement
advertisement
ചില ആധുനിക ആയുധങ്ങളില്‍ ലേസര്‍ സ്‌പോട്ടിംഗ് സംവിധാനമുണ്ട്. ഇവയുടെയും ദൗത്യം കൃത്യമായി 'പാക്കേജ്' എത്തിക്കാന്‍ സഹായിക്കുക എന്നതാണ്. ഇരയില്‍ മരണഭയത്തിന്റെ ഉള്‍ക്കിടിലം ഉണ്ടാക്കാന്‍ വേണ്ടി ചില തോക്കുകളിലും സ്‌പോട്ടിംഗ് സംവിധാനമുണ്ട്. മനസില്‍ ഭീതിയുണ്ടാക്കി രഹസ്യ വിവരം അറിയാന്‍ വേണ്ടി ഇരയുടെ നെറ്റിയില്‍ ലേസര്‍ രശ്മി പതിപ്പിക്കാറുണ്ട്. ഭീകരവിരുദ്ധ സേനകളുടെ കൈവശം ഇത്തരം തോക്കുകള്‍ ഉണ്ടാകും. അപ്പോഴും ലേസര്‍ രശ്മികളുടെ കര്‍മം ജീവനെടുക്കല്‍ അല്ല. അപായപ്പെടുത്താന്‍ സ്‌നൈപ്പര്‍ തോക്കിന് ലേസര്‍ രശ്മിയുടെ ആവശ്യമില്ല.
advertisement
അപ്പോള്‍, രാഹുല്‍ ഗാന്ധിക്ക് മേല്‍ പതിച്ചത് എന്ത്? മൊബൈല്‍ ലൈറ്റോ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത് പോലെ ഫോട്ടോഗ്രാഫര്‍ ഉപയോഗിച്ച ഫോണില്‍ നിന്നുള്ള വെളിച്ചമോ ആകാം..മുമ്പ് കേരളത്തില്‍ ആനകളുടെ കണ്ണില്‍ ലേസര്‍ രശ്മി പതിപ്പിച്ച് അതിനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത ഈ അവസരത്തില്‍ ഓര്‍ക്കാവുന്നതാണ്.