Weekly Predictions November 17 to 23 | ബിസിനസിലും ബന്ധങ്ങളിലും പുരോഗതി ഉണ്ടാകും; ആഗ്രഹിച്ച വിജയം നേടാനാകും : വാരഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2025 നവംബർ 17 മുതൽ 23 വരെയുള്ള വാരഫലം അറിയാം
ഈ ആഴ്ച ഓരോ രാശിക്കാർക്കും സമ്മിശ്ര അനുഭവങ്ങൾ നിറഞ്ഞതായിരിക്കും. നിങ്ങൾക്ക് വളർച്ചയുടെ അവസരങ്ങൾ കാണാനാകും. ജാഗ്രത ആവശ്യമുള്ള വെല്ലുവിളികളും നേരിടേണ്ടി വരും. മേടം രാശിക്കാർക്ക് ജോലിയിലും ബന്ധങ്ങളിലും പിന്തുണ ലഭിക്കും. സാമ്പത്തിക വളർച്ചയും ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള അവസരവും ലഭിക്കും. ഇടവം രാശിക്കാർ സാമ്പത്തിക ബുദ്ധിമുട്ടുകളും ബന്ധങ്ങളിൽ പ്രശ്‌നങ്ങളും നേരിടും. കഠിനാധ്വാനത്തിലൂടെയും ശ്രദ്ധാപൂർവ്വമായ പ്രണയ തീരുമാനങ്ങളിലൂടെയും വിജയം കണ്ടെത്താൻ കഴിയും. ബിസിനസിലും ബന്ധങ്ങളിലും പുരോഗതിയും യാത്രാ, നിക്ഷേപ നേട്ടങ്ങൾക്കുള്ള അവസരങ്ങളും മിഥുനം രാശിക്കാർക്ക് കാണാനാകും. കർക്കിടകം രാശിക്കാർക്ക് ഈ ആഴ്ച സമ്മിശ്ര ഫലങ്ങൾ നിറഞ്ഞതായിരിക്കും. മറഞ്ഞിരിക്കുന്ന ശത്രുക്കളെക്കുറിച്ച് ജാഗ്രത പാലിക്കണം. ചിങ്ങം രാശിക്കാർക്ക് കരിയറിലും വ്യക്തിജീവിതത്തിലും പുരോഗതി കൈവരിക്കാനാകും. നല്ല ബന്ധങ്ങൾ ഉണ്ടാകും.
advertisement
കന്നി രാശിക്കാർ സംഘർഷങ്ങളും സാമ്പത്തിക വെല്ലുവിളികളും നേരിടാം. നിക്ഷേപങ്ങളിലും പ്രണയത്തിലും നയതന്ത്രവും ജാഗ്രതയും ആവശ്യമാണ്. ആഗ്രഹങ്ങളുടെ പൂർത്തീകരണം, വരുമാനം വർദ്ധിക്കൽ, ബന്ധങ്ങളിൽ ഐക്യം എന്നിവയുള്ള ശുഭകരമായ ആഴ്ചയാണ് തുലാം രാശിക്കാർക്കിത്. ഗാർഹിക പ്രശ്‌നങ്ങൾ സമ്മർദ്ദത്തിന് കാരണമായേക്കാവുന്നതിനാൽ വൃശ്ചികം രാശിക്കാർ ആശയവിനിമയത്തിലും സാമ്പത്തിക ഇടപാടുകളിലും ശ്രദ്ധാലുവായിരിക്കണം. ധനു രാശിക്കാർക്ക് തിരക്കേറിയ ആഴ്ചയാണിത്. എന്നാൽ പ്രണയത്തിൽ നല്ല ഫലങ്ങൾക്കൊപ്പം ബിസിനസിലും ബന്ധങ്ങളിലും വിജയം അനുഭവപ്പെടും. മകരം രാശിക്കാർക്ക് കുടുംബ പിന്തുണയും പ്രൊഫഷണൽ വിജയവും ആസ്വദിക്കാനാകും. ആഴ്ചയുടെ അവസാന പകുതിയിൽ ആരോഗ്യ പ്രശ്‌നങ്ങൾ ശ്രദ്ധിക്കണം. കുംഭം രാശിക്കാർക്ക് യാത്രയും ബിസിനസ് വളർച്ചയും ഉണ്ടാകും. പ്രണയത്തിലെ വൈകാരിക തീരുമാനങ്ങൾ ഒഴിവാക്കണം. മീനം രാശിക്കാർക്ക് ഉയർച്ച താഴ്ചകളുടെ ഒരു ആഴ്ചയായിരിക്കും. പ്രയാസകരമായ നിമിഷങ്ങളിൽ പ്രിയപ്പെട്ടവരുടെ പിന്തുണ ഉണ്ടാകും.
advertisement
ഏരീസ് (Aries മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: മേടം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങൾക്ക് ശുഭകരമായിരിക്കും. നിങ്ങൾ എന്ത് ചെയ്താലും നല്ല ഫലങ്ങൾ ലഭിക്കും. ആഴ്ചയുടെ തുടക്കത്തിൽ വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലി വേഗത്തിൽ പൂർത്തീകരിക്കാനാകും. എല്ലാവരുടെയും സഹകരണവും പിന്തുണയും നിങ്ങൾക്ക് ലഭിക്കും. ഉപജീവനമാർഗ്ഗത്തിനായുള്ള ആഗ്രഹം സഫലമാകും. ജോലിയിൽ നിങ്ങൾക്ക് പ്രശംസ നേടാനാകും. പ്രതിഫലമായി ഒരു വലിയ സ്ഥാനക്കയറ്റം ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. ആഴ്ചയുടെ മധ്യത്തിൽ വളരെക്കാലമായി കാത്തിരുന്ന ആഗ്രഹം പൂർത്തീകരികക്കപ്പെടുമ്പോൾ മനസ്സ് സന്തോഷിക്കും. ബിസിനസിൽ നിങ്ങൾക്ക് ലാഭം നേടാനാകും. ബിസിനസിൽ പുരോഗതി ഉണ്ടാകും. ഭൂമിയും കെട്ടിടങ്ങളും വാങ്ങുമ്പോൾ ലാഭമുണ്ടാകും. ആഴ്ചാവസാനം മതപരമായ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. പ്രണകാര്യങ്ങളിൽ പൊരുത്തക്കേട് ഉണ്ടാകും. പരസ്പരം അറിയാനും മനസ്സിലാക്കാനും നിങ്ങൾക്ക് അവസരം ലഭിക്കും. കുടുംബത്തോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കാനാകും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. ഭാര്യയുടെ ബന്ധുക്കളിൽ നിന്നും പിന്തുണ ലഭിക്കും. ആരോഗ്യപരമായി ഈ ആഴ്ച സാധാരണമായിരിക്കും. ഭാഗ്യ നിറം: നീല ഭാഗ്യ സംഖ്യ: 15
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഇടവം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ കഠിനാധ്വാനം ചെയ്യേണ്ടി വരും. ആഴ്ചയുടെ തുടക്കത്തിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി നല്ലതായിരിക്കില്ല. ഈ സമയത്ത് പണത്തിന്റെ വരവിനേക്കാൾ ചെലവ് നേരിടേണ്ടി വരും. ബിസിനസുകാർക്ക് ബിസിനസിൽ ഉയർച്ച താഴ്ച്ചകൾ ഉണ്ടാകാം. നിങ്ങളുടെ കരിയറിലും ബിസിനസിലും എതിരാളികളോട് മത്സരിക്കേണ്ടി വന്നേക്കാം. ആഴ്ചയുടെ മധ്യത്തിൽ വീട്ടുജോലികൾ പൂർത്തിയാക്കാൻ ഒരുപാട് ഓടേണ്ടി വന്നേക്കാം. നിങ്ങൾക്ക് മറ്റുള്ളവരോട് ആകർഷണം തോന്നിയേക്കാം. ഒരു സാഹചര്യത്തിലും തെറ്റിദ്ധാരണകൾ വളരാൻ അനുവദിക്കരുത്. അല്ലെങ്കിൽ ബന്ധം വഷളാകും. വിവാഹിതർ നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് ആശങ്കാകുലരായിരിക്കും. ഭാഗ്യ നിറം: മഞ്ഞ ഭാഗ്യ സംഖ്യ: 5
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: മിഥുനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച ജോലിയിൽ ശുഭകരമായ കാര്യങ്ങൾ നടക്കും. നല്ല വാർത്തകൾ നിങ്ങൾ കേൾക്കാനിടയാകും. വീട്ടിൽ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. ആഴ്ചയുടെ തുടക്കത്തിൽ പ്രിയപ്പെട്ടൊരാൾ വീട്ടിൽ എത്തിയേക്കാം. നിങ്ങൾക്ക് പാർട്ടിയിൽ പങ്കെടുക്കാനും യാത്ര പോകാനും അവസരം ലഭിക്കും. ആഴ്ചയുടെ മധ്യത്തിൽ നിങ്ങളുടെ ഭാഗ്യം ശക്തമാകും. സ്വാധീനമുള്ള ഒരു വ്യക്തിയുടെ സഹായത്തോടെ ദീർഘകാലമായി നിലനിൽക്കുന്ന ഒരു പ്രശ്‌നം പരിഹരിക്കപ്പെടും. ആഴ്ചയുടെ അവസാനം തീർത്ഥാടന കേന്ദ്രം സന്ദർശിക്കാൻ സാധിക്കും. ദീർഘദൂര യാത്രകൾ ബിസിനസിൽ ഗുണം ചെയ്യും. നേരത്തെ നടത്തിയ നിക്ഷേപങ്ങളിൽ നിന്നും നിങ്ങൾക്ക് ലാഭം ലഭിക്കും. പണത്തിന്റെ വരവ് വർദ്ധിക്കും. സഹോോദരങ്ങളുമായുള്ള പ്രശ്‌നങ്ങൾ സംസാരിച്ച് പരിഹരിക്കാനാകും. പുതിയ ഒരു സൗഹൃദം പ്രണയമായി മാറിയേക്കാം. പഴയ പ്രണയത്തിൽ വിശ്വാസം വർദ്ധിക്കും,, ദാമ്പത്യം സന്തോഷകരമായി തുടരും. നിങ്ങളുടെ പങ്കാളി നിങ്ങളുടെ സന്തോഷത്തിന് പൂർണ്ണ പിന്തുണ നൽകും. ഭാഗ്യ നിറം: ഓറഞ്ച് ഭാഗ്യ സംഖ്യ: 3
advertisement
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: കർക്കിടകം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ നിറഞ്ഞതായിരിക്കും. ജോലിസ്ഥലത്ത് ചില തടസങ്ങൾ നേരിടുമെങ്കിലും നിങ്ങളുടെ ആധിപത്യം നിലനിൽക്കും. ഉദ്യോഗസ്ഥർ നിങ്ങളോട് പൂർണ്ണമായും ദയ കാണിക്കും. മറഞ്ഞിരിക്കുന്ന ശത്രുക്കളെ കുറിച്ച് ഈ സമയത്ത് നിങ്ങൾ ജാഗ്രത പാലിക്കണം. കാരണം അവർ നിങ്ങളുടെ ജോലിയിൽ തടസങ്ങൾ സൃഷ്ടിച്ചേക്കും. നിങ്ങളുടെ പ്രതിച്ഛായ നശിപ്പിക്കാനും അവർ ശ്രമിച്ചേക്കും. ആഴ്ചയുടെ പകുതിയിൽ ബിസിനസ് മേഖലയിലുള്ളവർക്ക് ചില മെല്ലെപോക്ക് നേരിട്ടേക്കാം. ബിസിനസിൽ നിന്ന് ലാഭം ലഭിക്കാത്തതും പുരോഗതിയില്ലാത്തതും നിങ്ങളുടെ മാനസിക സമ്മർദ്ദം കൂട്ടും. നിങ്ങളുടെ ചെലവുകൾ ആഴ്ചാവസാനം വർദ്ധിച്ചേക്കാം. നിങ്ങളുടെ പോക്കറ്റിൽ നിന്നും വീട്ടുകാര്യങ്ങൾക്കും മറ്റുമായി കൂടുതൽ പണം ചെലവഴിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ അമ്മയുടെ ആരോഗ്യം കൂടി ഈ ആഴ്ച ശ്രദ്ധിക്കണം. പ്രണയകാര്യങ്ങളിൽ ഒരു ശ്രമം നടത്താനും ഈ ആഴ്ച കഴിയും. നിങ്ങളുടെ പ്രണയ പങ്കാളി എല്ലാ കാര്യങ്ങളിലും നിങ്ങളെ പിന്തുണയ്ക്കും. അവർ നിങ്ങളുടെ ശക്തിയായിരിക്കും. വികാരങ്ങളിൽ അകപ്പെട്ട് തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ തിരക്കിനിടയിൽ പങ്കാളിക്കായി കുറച്ച് സമയം കണ്ടെത്തുക. പങ്കാളിയുടെ വികാരങ്ങളെ ബഹുമാനിക്കുക. ഭാഗ്യ നിറം: തവിട്ട് നിറം ഭാഗ്യ സംഖ്യ: 4
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ചിങ്ങം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങൾക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങൾക്ക് ഭാഗ്യം കാണാനാകും. ആഴ്ചയുടെ തുടക്കത്തിൽ കരിയറുമായോ ബിസിനസുമായോ ബന്ധപ്പെട്ട് നിങ്ങൾക്ക് ദീർഘദൂര യാത്ര പോകേണ്ടി വന്നേക്കാം. യാത്ര സുഖകരമായിരിക്കും. ഇത് നിങ്ങൾക്ക് ആവശ്യമുള്ള ഫലങ്ങൾ നൽകും. സ്വാധീനമുള്ള വ്യക്തികളുടെ സഹായത്തോടെ നിങ്ങൾക്ക് ഭാവിയിൽ വലിയ നേട്ടങ്ങൾ നേടാൻ കഴിയും. ഈ ആഴ്ച അധികാരത്തിലിരിക്കുന്നവരുമായുള്ള നിങ്ങളുടെ അടുപ്പം വർദ്ധിക്കും. വളരെക്കാലമായി കാത്തിരുന്ന ചില ജോലികൾ ഈ ആഴ്ച പകുതിയോടെ പൂർത്തീകരിക്കാനാകും. ഇത് നിങ്ങളുടെ മനസ്സിൽ സന്തോഷം നിറയ്ക്കും. ബിസിനസിൽ പുരോഗതി കാണാനാകും. സമ്പത്ത് വർദ്ധികക്കും. വിദ്യാർത്ഥികൾക്കും ഈ ആഴ്ച നല്ലതായിരിക്കും. മത്സര പരീക്ഷകളിൽ വിജയം നേടാനാകും. ആഴ്ചാവസാനത്തോടെ വിദേശ യാത്രയും സാധ്യമാകും. ബന്ധങ്ങളുടെ കാര്യത്തിൽ ഈ ആഴ്ച നിങ്ങൾക്ക് പൂർണ്ണമായും അനുകൂലമായിരിക്കും. സഹോദരങ്ങളുമായുള്ള സ്‌നേഹവും ഐക്യവും നിലനിൽക്കും. പ്രണയത്തിൽ പരസ്പര വിശ്വാസം വർദ്ധിക്കും. പ്രണയത്തിലാകാനുള്ള അവസരങ്ങളും നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ കുട്ടികളുടെ നേട്ടങ്ങൾ സമൂഹത്തിൽ ബഹുമാനം നേടിത്തരും. ഭാഗ്യ നിറം: ക്രീം ഭാഗ്യ സംഖ്യ: 9
advertisement
വിർഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: കന്നി രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം നേരിടേണ്ടി വന്നേക്കാം. നിങ്ങൾ ഈ ആഴ്ച ആളുകളോട് മാന്യമായി സംസാരിക്കണം. അല്ലെങ്കിൽ വർഷങ്ങളായുള്ള നിങ്ങളുടെ ബന്ധങ്ങളിൽ വിള്ളലുകൾ വീഴും. ബന്ധങ്ങൾ തകരാനും നിങ്ങളുടെ സംസാരം കാരണമായേക്കും. കന്നി രാശിക്കാർ ഈ ആഴ്ച പല പ്രതിസന്ധികളും അഭിമുഖീകരിച്ചേക്കും. ഭൂമിയും കെട്ടിടവും സംബന്ധിച്ച കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ആരുടെയെങ്കിലും ഉപദേശം സ്വീകരിക്കുക. ഈ ആഴ്ച നിങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരും. നിങ്ങൾ ജോലി ചെയ്യുന്നുണ്ടെങ്കിൽ നിങ്ങളുടെ ജോലി മികച്ച രീതിയിൽ ചെയ്യാൻ ശ്രമിക്കണം. ആഴ്ചയുടെ അവസാനം ബിസിനസുകാർക്ക് സാമ്പത്തിക വെല്ലുവിളി നേരിടേണ്ടി വന്നേക്കാം. അബദ്ധത്തിൽ പോലും അപകട സാധ്യതയുള്ള പദ്ധതികളിൽ നിക്ഷേപിക്കരുത്. സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ മുൻകൂട്ടി തയ്യാറെടുക്കുക. സാമ്പത്തിക പ്രശ്‌നങ്ങൾ ഒഴിവാക്കാൻ പണം നന്നായി കൈകാര്യം ചെയ്യുക. നല്ല ബന്ധം നിലനിർത്താൻ നിസ്സാര പ്രശ്‌നങ്ങൾ പെരുപ്പിക്കാതിരിക്കുക. പ്രണയ ബന്ധങ്ങളിൽ ജാഗ്രതയോടെ മുന്നേറുക. ഏത് പ്രശ്‌നവും സംസാരിച്ച് പരിഹരിക്കാൻ ശ്രമിക്കുക. പ്രണയത്തിൽ ജാഗ്രത പുലർത്തുക. തിടുക്കം കാണിക്കുന്നത് ഒഴിവാക്കുക. പങ്കാളിയുമായി ഐക്യത്തോടെ പെരുമാറുക. പങ്കാളിയുടെ വികാരങ്ങളെ അവഗണിക്കാതിരിക്കുക. ഭാഗ്യ നിറം: പിങ്ക് ഭാഗ്യ സംഖ്യ: 10
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: തുലാം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച വളരെ ശുഭകരമാകും. ആഴ്ചയുടെ തുടക്കത്തിൽ ഒരു വലിയ ആഗ്രഹം പൂർത്തീകരിക്കപ്പെടുന്നതിൽ നിങ്ങളുടെ മനസ്സ് സന്തോഷിക്കും. നിങ്ങളുടെ ആസൂത്രണം ചെയ്ത ജോലി കൃത്യസമയത്ത് പൂർത്തീകരിക്കപ്പെടും. അതുവഴി നിങ്ങൾക്ക് അതിശയകരമായ ഊർജ്ജവും ആത്മവിശ്വാസവും ലഭിക്കും. ആഴ്ചയുടെ തുടക്കത്തിൽ വസ്തു സ്വന്തമാക്കാൻ കഴിയും. ഈ സമയത്ത് റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾക്ക് മികച്ച വിജയം നേടാൻ കഴിയും. അനുരഞ്ജനത്തിലൂടെ പല വലിയ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. ഇത് നിങ്ങൾക്ക് വലിയ ആശ്വാസം നൽകും. നിങ്ങളുടെ സഹോദരങ്ങളിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ സഹകരണവും പിന്തുണയും ലഭിക്കും. ആഴ്ചയുടെ മധ്യത്തിൽ ബിസിനസുകാരുടെ വരുമാനം വർദ്ധിക്കും. ജോലി ചെയ്യുന്നവർക്ക് കൂടുതൽ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. സമ്പത്ത് വർദ്ധിക്കും. ഈ ആഴ്ച ഭൂമി, കെട്ടിടം അല്ലെങ്കിൽ വാഹനം എന്നിവ സ്വന്തമാക്കാൻ കഴിയും. ചെറിയ പ്രശ്‌നങ്ങൾ അവഗണിക്കുകയാണെങ്കിൽ ആരോഗ്യപരമായി ഈ ആഴ്ച സാധാരണമായിരിക്കും. പ്രണയ ബന്ധത്തിൽ പൊരുത്തക്കേട് നിലനിൽക്കും. നിങ്ങളുടെ പ്രണയ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. പങ്കാളിക്കൊപ്പം സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കാൻ നിങ്ങൾക്ക് അവസരങ്ങൾ ലഭിക്കും. കുട്ടികളിൽ നിന്ന് സന്തോഷം ലഭിക്കും. ഭാഗ്യ നിറം: കറുപ്പ് ഭാഗ്യ സംഖ്യ: 1
advertisement
സ്‌കോർപിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: വൃശ്ചികം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച ആളുകളോട് സംസാരിക്കുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കണം. മറ്റുള്ളവരോട് എന്താണ് പറയുന്നതെന്നും നിങ്ങളുടെ സന്ദേശം ആളുകളിലേക്ക് എത്തുന്നത് എങ്ങനെയാണെന്നും നന്നായി മനസ്സിലാക്കേണ്ടതുണ്ട്. ചില വാക്കുകൾ നിങ്ങളുടെ വായിൽ നിന്ന് വന്നേക്കാം. അത് ആളുകൾ തെറ്റായ അർത്ഥത്തിൽ എടുത്തേക്കാം. നിങ്ങൾ ബിസിനസിൽ പണമിടപാട് നടത്തുമ്പോൾ നിങ്ങൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ഏതെങ്കിലും അപകടകരമായ പദ്ധതികളിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കുക. ആഴ്ചയുടെ മധ്യത്തിൽ ചില ഗാർഹിക കാര്യങ്ങൾ നിങ്ങളുടെ ആശങ്കയ്ക്ക് കാരണമാകും. ഈ സമയത്ത് നിങ്ങളുടെ പിതാവുമായി എന്തെങ്കിലും കാര്യത്തിൽ നിങ്ങൾക്ക് അഭിപ്രായവ്യത്യാസമുണ്ടാകാം. ജോലിയുടെ തിരക്ക് കാരണം കുടുംബത്തിന് കുറച്ച് സമയം നൽകാൻ നിങ്ങൾക്ക് കഴിയും. ആഴ്ചയുടെ അവസാന പകുതിയിൽ നിങ്ങളുടെ അഭിലാഷം ഉയർന്നതായിരിക്കും. എന്നിരുന്നാലും കരിയറിനെയും ബിസിനസിനെയും സംബന്ധിച്ച് എന്തെങ്കിലും വലിയ തീരുമാനമെടുക്കുമ്പോൾ നിങ്ങളുടെ അഭ്യുദയകാംക്ഷികളുടെ അഭിപ്രായം സ്വീകരിക്കാൻ മറക്കരുത്. ഈ ആഴ്ച ബന്ധം മെച്ചപ്പെടുത്താൻ നിങ്ങൾ ശ്രമിക്കും. പക്ഷേ ആളുകൾക്ക് നിങ്ങളുടെ വികാരങ്ങൾ മനസ്സിലാകില്ല. നിങ്ങൾ ഒരു പ്രണയ ബന്ധത്തിലാണെങ്കിൽ ഈ സമയത്ത് നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കണം. വിവാഹിതരും അവരുടെ ദാമ്പത്യ ജീവിതം മെച്ചപ്പെടുത്തുന്നതിന് പങ്കാളിയുടെ വികാരങ്ങൾ പൂർണ്ണമായും ശ്രദ്ധിക്കേണ്ടതുണ്ട്. ഭാഗ്യ നിറം: പർപ്പിൾ ഭാഗ്യ സംഖ്യ: 6
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ധനു രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച ആഗ്രഹിച്ച വിജയവും സുഖസൗകര്യങ്ങളും നേടാൻ പണവും സമയവും കൈകാര്യം ചെയ്യേണ്ടിവരും. ആഴ്ചയുടെ ആദ്യ പകുതി വളരെ തിരക്കേറിയതായിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് ദീർഘദൂരമോ ഹ്രസ്വമോ ആയ യാത്രകൾ നടത്തേണ്ടി വന്നേക്കാം. യാത്ര ക്ഷീണിപ്പിക്കുന്നതായിരിക്കും. പക്ഷേ അത് പുതിയ ബന്ധങ്ങൾ വർദ്ധിപ്പിക്കും. പരീക്ഷകൾക്കും മത്സരങ്ങൾക്കും തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സമയം വെല്ലുവിളി നിറഞ്ഞതായിരിക്കും. നിങ്ങളുടെ വിദ്യാഭ്യാസത്തിൽ തടസ്സങ്ങൾ ഉണ്ടാകാം. ആഗ്രഹിച്ച വിജയം നേടാൻ വളരെയധികം കഠിനാധ്വാനവും പരിശ്രമവും ആവശ്യമായി വരും. ബിസിനസുകാർക്ക് ശുഭകരമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ വരുമാനം പെട്ടെന്ന് വർദ്ധിച്ചേക്കാം. കൂടാതെ ബിസിനസ്സുമായി ബന്ധപ്പെട്ട വലിയ കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാൻ കഴിയും. ജോലി ചെയ്യുന്നവർക്കും ഈ സമയം അനുകൂലമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സീനിയേഴ്‌സിൽ നിന്നും ജൂനിയർമാരിൽ നിന്നും നിങ്ങൾക്ക് പിന്തുണ ലഭിക്കും. ആഴ്ചയുടെ അവസാന പകുതിയിൽ സുഖസൗകര്യങ്ങളുമായി ബന്ധപ്പെട്ട ഒരു വലിയ ഇനം നിങ്ങൾക്ക് വാങ്ങാൻ കഴിയും. പ്രണയബന്ധങ്ങളുടെ കാര്യത്തിൽ ഈ ആഴ്ച നിങ്ങൾക്ക് പൂർണ്ണമായും അനുകൂലമാണ്. അവനുമായി/അവളുമായി സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കാൻ നിങ്ങൾക്ക് അവസരങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. ആരോഗ്യം സാധാരണ നിലയിലായിരിക്കും. ഭാഗ്യനിറം: വെള്ള ഭാഗ്യ സംഖ്യ: 2
advertisement
കാപ്രികോൺ (Capricorn മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: മകരം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച ബന്ധുക്കളിൽ നിന്ന് പൂർണ്ണ സഹകരണവും പിന്തുണയും ലഭിക്കും. ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ അവസരം ലഭിക്കും. ആഴ്ചയുടെ ആദ്യ പകുതിയിൽ പ്രിയപ്പെട്ടവരോടൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കാനാകും. വീട്ടിൽ മതപരമായ ശുഭകാര്യങ്ങൾ പൂർത്തിയാക്കാൻ അവസരം ലഭിക്കും. ജോലിയിൽ സ്ഥലംമാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ആഗ്രഹം സഫലമാകും. നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. ബിസിനസിലും നിങ്ങൾക്ക് താൽപ്പര്യം വർദ്ധിക്കും. ഭൂമിയും കെട്ടിടങ്ങളും വാങ്ങുന്നതിനുള്ള പദ്ധതിയിലും നിങ്ങൾ പ്രവർത്തിക്കും. പങ്കാളിത്ത ബിസിനസ് ചെയ്യാനും നിങ്ങൾക്ക് തീരുമാനിക്കാം. ആഴ്ചയുടെ രണ്ടാം പകുതി മകരം രാശിക്കാർക്ക് പ്രതികൂലമായിരിക്കും. നിങ്ങൾക്ക് എന്തെങ്കിലും സീസണൽ രോഗങ്ങൾ വന്നേക്കാം. പൂർവ്വിക സ്വത്ത് ലഭിക്കുന്നതിനുള്ള തടസങ്ങൾ ഈ സമയത്ത് നീങ്ങും. പങ്കാളിയുമായി സ്‌നേഹവും ഐക്യവും നിലനിൽക്കും. ആഴ്ചയുടെ അവസാനം കുടുംബവുമൊത്ത് പിക്‌നിക്കിനോ പാർട്ടിക്കോ പോകാനാകും. ഭാഗ്യ നിറം: ഗ്രേ ഭാഗ്യ സംഖ്യ: 11
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: കുംഭം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച മിതമായ ഫലങ്ങൾ കാണാനാകും. ആഴ്ചയുടെ തുടക്കത്തിൽ നിങ്ങളുടെ കരിയറുമായും ബിസിനസുമായും ബന്ധപ്പെട്ട് നിങ്ങൾക്ക് ദീർഘദൂര യാത്രകൾ നടത്തേണ്ടി വന്നേക്കാം. ഈ സമയത്ത് ചില വലിയ ഉത്തരവാദിത്തങ്ങൾ പെട്ടെന്ന് നിങ്ങളുടെ മേൽ വന്നേക്കാം. അതിനായി നിങ്ങൾ ഒരുപാട് ഓടേണ്ടി വന്നേക്കാം. നിങ്ങളുടെ ശ്രമങ്ങൾ വിജയിക്കും. ഏറ്റവും വലിയ വെല്ലുവിളിയെ നിങ്ങൾ അതിജീവിച്ച് അതിൽ നിന്ന് പുറത്തുവരും. ജോലിയും വീടും സന്തുലിതമാക്കുന്നതിൽ ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. അത്തരം പ്രയാസകരമായ സമയങ്ങളിൽ നിങ്ങൾക്ക് കുടുംബത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ബിസിനസുകാരുടെ ബിസിനസിൽ വളർച്ചയ്ക്കുള്ള സാധ്യതയുണ്ടാകും. തുടർച്ചയായ ലാഭം നേടാനും വിപണിയിൽ അവരുടെ വിശ്വാസ്യത നിലനിർത്താനും അധിക പരിശ്രമം നടത്തേണ്ടിവരും. വാഹനങ്ങൾ ശ്രദ്ധാപൂർവ്വം ഓടിക്കുകയും നിയമങ്ങൾ പാലിക്കുകയും വേണം. ശാരീരിക പരിക്കുകളും പണനഷ്ടവും നേരിടേണ്ടി വന്നേക്കാം. പ്രണയകാര്യങ്ങളിൽ വികാരങ്ങളിൽ അകപ്പെട്ട് വലിയ തീരുമാനങ്ങളൊന്നും എടുക്കരുത്. കുടുംബാംഗങ്ങളുടെ ഉപദേശം മാനിക്കുക. ഭാഗ്യ നിറം: മെറൂൺ ഭാഗ്യ സംഖ്യ: 12
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: മീനം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച സമ്മിശ്രമായിരിക്കും. ആഴ്ചയുടെ തുടക്കത്തിൽ നിങ്ങൾക്ക് ചില സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടി വന്നേക്കാം. ചിലപ്പോൾ നിങ്ങൾ മുന്നോട്ട് വച്ച നടപടികൾ പിന്നോട്ട് മാറ്റേണ്ടി വന്നേക്കാം. ഇതിനിടയിലും, നിങ്ങളുടെ പ്രിയപ്പെട്ടവർ നിങ്ങളോടൊപ്പം ഉറച്ചുനിൽക്കും. അവരുടെ സഹായത്തോടെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ മറികടക്കാൻ നിങ്ങൾക്ക് എളുപ്പമായിരിക്കും. ഈ ആഴ്ച ഒരു പുതിയ ബിസിനസ് ആരംഭിക്കുന്നതിനോ അവരുടെ പഴയ ബിസിനസ് വികസിപ്പിക്കുന്നതിനോ കഴിയും. ആഴ്ചയുടെ മധ്യത്തിൽ നിങ്ങളുടെ കുട്ടികളിൽ നിന്ന് നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. കുടുംബത്തിൽ ശുഭകരമായ പ്രവർത്തനങ്ങൾ നടക്കും. തീർത്ഥാടനത്തിന്റെയും ദേവദർശനത്തിന്റെയും ഭാഗ്യം നിങ്ങൾക്ക് ലഭിക്കും. ബന്ധങ്ങളുടെ വീക്ഷണകോണിൽ നിന്ന് ഈ ആഴ്ച സാധാരണമായിരിക്കും. ഈ ആഴ്ച നിങ്ങളുടെ പൊതുബന്ധങ്ങൾ വർദ്ധിക്കും. സാമൂഹിക സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തിയാണെങ്കിൽ നിങ്ങൾക്ക് ബഹുമതികൾ ലഭിക്കും. പ്രണയബന്ധം ശക്തിപ്പെടുത്തുന്നതിന് നിങ്ങളുടെ പ്രണയ പങ്കാളിയുടെ വികാരങ്ങളെ ബഹുമാനിക്കുക. ചെറിയ കാര്യങ്ങൾക്ക് പ്രാധാന്യം നൽകരുത്. പങ്കാളിയുടെ മോശം ആരോഗ്യം നിങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമായി മാറിയേക്കാം. ഭാഗ്യ നിറം: ചുവപ്പ് ഭാഗ്യ സംഖ്യ: 7


