തത്ത മുത്തശ്ശിയുടെ സമ്പാദ്യം; ചാക്കിൽ കണ്ടത് 1,10,000 രൂപ; ഇതിൽ മുപ്പത്തിരണ്ടായിരം രൂപയുടെ നിരോധിച്ച നോട്ടുകളും

Last Updated:
പണം സൂക്ഷിച്ച ചാക്ക് മഴ നനഞ്ഞോടെ ഉണക്കാനായാണ് മുത്തശ്ശി കോട്ടായിയിലെ  ചെമ്പൈ മൈതാനത്തെത്തിയത്.
1/8
 കോട്ടായി ചെറുകുളം സ്വദേശിയായ തത്ത മുത്തശ്ശി ഇന്ന് നാട്ടിൽ താരമാണ്. എൺപത്തിയഞ്ചുകാരിയായ തത്ത മുത്തശ്ശിയുടെ സമ്പാദ്യശീലമാണ് നാട്ടുകാരെയും വീട്ടുകാരെയും അത്ഭുതപ്പെടുത്തിയത്.

advertisement
2/8
 അവിവാഹിതയായ തത്ത മുത്തശ്ശി  സഹോദരിയുടെ വീട്ടിലാണ് താമസം. സമീപത്തെ ക്ഷേത്രത്തിലും മറ്റും ജോലിക്ക് പോയി കിട്ടുന്ന പണം  ഇവര്‍ ചാക്കിലാക്കി സൂക്ഷിക്കുകയായിരുന്നു.

3/8
 കഴിഞ്ഞ ദിവസം മുറിയില്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് ഇവയെല്ലാം പുറത്തേക്ക് മാറ്റിയിരുന്നു. പുറത്തു വെച്ച ചാക്ക് മഴ നനഞ്ഞോടെയാണ് അതിലുണ്ടായിരുന്ന പണം ഉണക്കാനായി മുത്തശ്ശി കോട്ടായിയിലെ  ചെമ്പൈ മൈതാനത്തെത്തിയത്.

4/8
 ഇതോടെയാണ്  ഈ മുത്തശ്ശിയുടെ സമ്പാദ്യക്കഥ നാട്ടിലാകെ പാട്ടാകുന്നത്. കഴിഞ്ഞ ഇരുപത്തഞ്ച് വർഷത്തോളമായി തനിക്ക് കിട്ടിയ അഞ്ചിന്റെയും പത്തിന്റെയുമെല്ലാം നോട്ടുകൾ മുത്തശ്ശി ഒരു ചാക്കിൽ  സൂക്ഷിച്ചിരുന്നു.

5/8
 ഇതിൽ നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ വരെ ഉണ്ട്.

6/8
 ഈ നോട്ടുകൾ നിരോധിച്ചതൊന്നും ഈ അമ്മ അറിഞ്ഞിരുന്നില്ല. ഇവർ മൈതാനത്തിരുന്ന് നോട്ടുകൾ ഉണക്കുന്നത് കണ്ട നാട്ടുകാർ സുരക്ഷയെക്കരുതി പൊലീസിൽ വിവരമറിയിച്ചു.

7/8
 തുടർന്ന്  കോട്ടായി എസ് ഐ രാജേഷിന്റെ  സാന്നിധ്യത്തിൽ നോട്ടെണ്ണിയപ്പോൾ കണ്ടത് ഒരു ലക്ഷത്തി പതിനായിരം രൂപ.

8/8
 അതില്‍ മുപ്പത്തിരണ്ടായിരം രൂപ നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ആയിരുന്നു. തുടര്‍ന്ന് മുത്തശ്ശിയുടെ  മുറിയില്‍ വീണ്ടും പരിശോധന നടത്തിയപ്പോള്‍ നാല്പത്തിനാലായിരം രൂപ കൂടി കണ്ടെത്തി. തുടർന്ന് പണമെല്ലാം തത്തയുടെ പേരില്‍ പൊലീസ്  ബാങ്കില്‍ നിക്ഷേപിച്ചു നൽകി.

Modi @ 75| കേരളത്തിലുണ്ട് പ്രധാനമന്ത്രിയുടെ പേരിൽ‌ ഒരു ഗജവീരൻ; 'പുത്തൻകുളം മോദി'യെ അറിയുമോ?

  • പുത്തൻകുളം മോദി എന്ന ആന തെക്കൻ കേരളത്തിലെ ഉത്സവപ്പറമ്പുകളിൽ മിന്നും താരമായി മാറിയിരിക്കുന്നു.

  • 38 വയസ്സുള്ള പുത്തൻകുളം മോദി 9 അടി 5 ഇഞ്ച് ഉയരമുള്ള, സൗന്ദര്യത്തിന്റെയും ശാന്തതയുടെയും പ്രതീകമാണ്.

  • പുത്തൻകുളം മോദി എന്ന ആനയുടെ ശാന്ത സ്വഭാവവും ശരീര സൗന്ദര്യവും ആനപ്രേമികളെ ആകർഷിക്കുന്നു.

View All
advertisement