നാല് ലക്ഷം ഡോളറാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിവര്‍ഷ വേതനം. ഇന്ത്യൻ രൂപയിലെടുത്താൽ ഏകദേശം 2.91 കോടി രൂപ. വൈറ്റ് ഹൗസ് എന്ന ഔദ്യോഗിക വസതിയും ഒരു വിമാനവും ഹെലികോപ്റ്ററും ഔദ്യോഗിക കാറും തുടങ്ങി ഈ സ്ഥാനത്ത് എത്തുന്നവരെ കാത്തിരിക്കുന്ന നേട്ടങ്ങള്‍ പലതാണ്. കാലാവധിക്കുശേഷം, പെൻഷൻ ലഭിക്കും. അമേരിക്കൻ പ്രസിഡന്റിന് തന്റെ ഭരണകാലത്തെ ചെലവുകൾക്കുള്ള ഭൂരിഭാഗം തുകയും സ്റ്റേറ്റ് ട്രഷറിയിൽ നിന്ന് തന്നെ ലഭിക്കുന്നു. (Photo-News 18 English)
1800ലാണ് വൈറ്റ് ഹൗസ് നിര്‍മ്മിച്ചത്. ആറ് നിലകളുള്ള ഈ കെട്ടിടത്തിന്റെ വിസ്തൃതി 55000 സ്‌ക്വയര്‍ ഫീറ്റാണ്. 132 മുറികളും 35 ശുചിമുറികളും ഈ കെട്ടിടത്തിലുണ്ട്. ഇവിടെയൊരു ടെന്നിസ് കോര്‍ട്ടും സിനിമ തിയേറ്ററും വ്യായാമം ചെയ്യാനുള്ള ട്രാക്കും നീന്തല്‍ക്കുളവും ഉണ്ട്. അഞ്ച് പാചകക്കാരും ഒരു സോഷ്യല്‍ സെക്രട്ടറിയും ചീഫ് കലിഗ്രാഫറും തുടങ്ങി ജീവനക്കാരുടെ നീണ്ട നിര തന്നെയുണ്ട്.
2001 ൽ യുഎസ് പ്രസിഡന്റിന്റെ ശമ്പളം 2,00,000 ഡോളർ (1.45 കോടി രൂപ) ആയിരുന്നു. എന്നാൽ പിന്നീട് കോൺഗ്രസ് അത് ഇരട്ടിയാക്കി. കൂടാതെ 50,000 ഡോളർ അലവൻസുകളായും ചേർത്തു. എന്നിരുന്നാലും, ഡൊണാൾഡ് ട്രംപിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, രാഷ്ട്രപതിയാകുന്നതിന് മുമ്പ് ഒരു വലിയ ബിസിനസുകാരനെന്ന നിലയിൽ അദ്ദേഹം നേടിയ തുക കണക്കിലെടുക്കുമ്പോൾ ഈ ശമ്പളം വളരെ കുറവാണ്. ട്രംപിന്റെ ആസ്തി 3.1 ബില്യൺ ഡോളറാണെന്ന് ഫോർബ്സ് പറയുന്നു.
വൈറ്റ് ഹൗസ് മോടിപിടിപ്പിക്കുന്നതിന് പ്രസിഡന്റിനും കുടുംബത്തിനും 1,00,000 ലക്ഷം ഡോളർ അലവൻസ് ലഭിക്കുന്നു. ബരാക് ഒബാമ പ്രസിഡന്റായപ്പോൾ അദ്ദേഹം ഈ ഫണ്ടുകൾ ഉപയോഗിച്ചില്ല. മറിച്ച് ഈ തുക മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. ട്രംപ് പ്രസിഡന്റായപ്പോൾ പുതിയ ഫർണിച്ചർ, മതിൽ അലങ്കാരങ്ങൾക്കായി തുക ചെലവിട്ടുവെന്നാണ് വിവരം.
എയര്‍ ഫോഴ്‌സ് വണ്‍ എന്നാണ് പ്രസിഡന്റിന്റെ വിമാനത്തിന്റെ പേര്. നൂതന സാങ്കേതിക വിദ്യയുള്ള ഈ വിമാനം അടിയന്തിര ഘട്ടത്തില്‍ ആക്രമണത്തിനും സജ്ജമാണ്. ആകാശത്തില്‍ വച്ച് ഇതിനകത്ത് ഇന്ധനവും നിറയ്ക്കാം. മറൈന്‍ വണ്‍ എന്നാണ് പ്രസിഡന്റിന്റെ ഹെലികോപ്റ്ററിന്റെ പേര്. ഇതിന് അകമ്പടിയായി അഞ്ച് ഹെലികോപ്റ്ററുകളും ഉണ്ടാവും.