ട്വിറ്റർ യൂസറായ @crowngaurav ആണ് വീഡിയോ ഷെയർ ചെയ്തത്. 'ലഖ്നൗവിൽ നിന്നുള്ള ഊബർ ഡ്രൈവർ വിനോദ് ജിയെ പരിചയപ്പെട്ടു. അതുല്യ ഗായകനാണ് അദ്ദേഹം. ഓട്ടം പൂർത്തിയായശേഷം എനിക്ക് വേണ്ടി ഒരു ഗാനമാലപിക്കാൻ അഭ്യർത്ഥിക്കുകയായിരുന്നു. ഇതിനപ്പുറം എന്തുവേണം. ഈ വീഡിയോ കാണൂ'- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇതിന് പിന്നാലെ നിരവധിപേരാണ് വീഡിയോ ഷെയർ ചെയ്തത്.
advertisement
ബംഗാളിലെ റാണിഘട്ടിലെ റെയിൽവേ സ്റ്റേഷനിൽ ബോളിവുഡ് ഗാനങ്ങൾ പാടി ജീവിച്ച റാണു മണ്ഡൽ എന്ന തെരുവ് ഗായിക ആഴ്ചകൾക്ക് മുൻപ് സോഷ്യൽമീഡിയയില്‍ വൈറലായിരുന്നു. ഗായകൻ ഹിമേഷ് റേഷ്മിയക്ക് ഒപ്പം തന്റെ ആദ്യ സിനിമാ ഗാനം റാണു മണ്ഡൽ പാടിക്കഴിഞ്ഞു. ' ഏക് പ്യാർ കാ നഗ്മാ ഹേ' എന്ന ലതാ മങ്കേഷ്ക്കറുടെ ബോളിവുഡ് ഗാനം പാടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് റാണു താരമായത്. സോഷ്യൽ മീഡിയയിൽ റാണിഘട്ടിലെ ലതാ മങ്കേഷ്കർ എന്നാണ് റാണു മണ്ഡൽ അറിയപ്പെടുന്നത്.