വിശപ്പടക്കാൻ പാടിയ തെരുവ് ഗായിക, ഒരൊറ്റ വീഡിയോയിലൂടെ ജീവിതം മാറി മറിഞ്ഞ് റാണു മണ്ഡല്‍
Last Updated:
പശ്ചിമ ബംഗാളിലെ റനാഘട്ടില്‍ ഒരു സാധാരണ കുടുംബത്തിലാണ് റാണു ജനിച്ചത്. ജീവിക്കാന്‍ മറ്റുമാര്‍ഗങ്ങളൊന്നുമില്ലാത്തതിനാല്‍ ട്രെയിനുകളില്‍ പാട്ടുപാടിയാണ് അവര്‍ അന്നത്തിനുള്ള പണം കണ്ടെത്തിയിരുന്നത്.
റാണു മണ്ഡലിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ. റെയിവെ പ്ലാറ്റ്‌ഫോമില്‍ പാട്ടുപാടി ജീവിതം തള്ളി നീക്കിയ റാണു മണ്ഡല്‍, ഒരൊറ്റ പാട്ടിലൂടെ ഇന്ന് എത്തി നില്‍ക്കുന്നത് ബോളിവുഡിലാണ്. ലതാമങ്കേഷ്‌ക്കറുടെ ശബ്ദത്തോടുള്ള സാദൃശ്യമാണ് റാണുവിനെ ശ്രദ്ധേയയാക്കിയത്. പ്രശസ്ത ഗായകനും നടനുമായ ഹിമേഷ് രഷാമിയയാണ് റാണുവിനെ തന്റെ അടുത്ത സിനിമയില്‍ പാടാന്‍ അവസരം നല്‍കിയിരിക്കുന്നത്.
advertisement
ഹിമേഷിന്റെ 'ഹാപ്പി ഹാര്‍ദി ആന്‍ഡ് ഹീര്‍' എന്ന സിനിമയികും റാണു ഇനി പാടുക. ലതാമങ്കേഷ്‌ക്കര്‍ സൂപ്പര്‍ ഹിറ്റാക്കിയ 'ഏക് പ്യാര്‍ കാ നഗ്മാ ഹെയ്' എന്ന ഗനം അതിമധുരമായി ആലപിച്ചുള്ള റാണുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെ റാണുവിനെ ഹിമേഷ് വിധികർത്താവായ 'സൂപ്പര്‍ സ്റ്റാര്‍ സിംഗര്‍' എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുപ്പിച്ചു.
advertisement
advertisement
റാണാഘട്ട് റെയില്‍വെ സ്‌റ്റേഷനിലെ പാട്ടുകാരിയായ റാണുവിനെ ഹിമേഷിന് പരിചയപ്പെടുത്തുന്നത് യതീന്ദ്ര ചക്രബര്‍ത്തിയാണ്. ട്രെയിനില്‍ വച്ചാണ് യതീന്ദ്ര റാണുവിന്റെ പാട്ടു കേള്‍ക്കുന്നത്. അതു മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഇതിനു പിന്നാലെ മറ്റു പല ഫേസ്ബുക്ക് പേജുകളിലും ഈ വീഡിയോ പ്രത്യക്ഷപ്പെട്ടു. ഇങ്ങനെ ജൂലൈ 28-ന് ഈ വീഡിയോ വൈറലാകുകയും ചെയ്തു. ലതാമങ്കേഷ്‌ക്കറിന്റെ ശബ്ദത്തോടുള്ള സാമ്യം ചൂണ്ടിക്കാട്ടിയാണ് പലരും 'ഏക് പ്യാര്‍ കാ നഗ്മാ ഹെയ്' എന്ന ഗാനം ഷെയര്‍ ചെയ്തത്.
advertisement
advertisement