കുട്ടനാട്, സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ്. പമ്പ, മണിമല, മീനച്ചിൽ, അച്ചൻകോവിൽ എന്നീ നാല് നദികളുടെ സംഗമസ്ഥാനമായണ് ഈ പ്രദേശം. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന കുട്ടനാട്, ആലപ്പുഴയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. മനോഹരമായ ഈ പ്രദേശം മൺസൂൺ കാലത്ത് വെള്ളപ്പൊക്ക ഭീഷണിയിലാണ്.
നദികളിൽ ജലനിരപ്പ് ഉയരുമ്പോൾ, ചുറ്റുമുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും വീടുകളും കൃഷിയിടങ്ങളും നശിപ്പിക്കുകയും ചെയ്യുന്നു. മുൻ വർഷങ്ങളിലെ വിനാശകരമായ പ്രളയങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും അപ്പർ കുട്ടനാട്ടിലും കുട്ടനാടിൻ്റെ ചില ഭാഗങ്ങളിലും വെള്ളക്കെട്ട് തന്നെയാണ് ഇപ്പോഴും. ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലേക്ക് ഉയർന്നാൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ പ്രദേശവാസികൾ നിർബന്ധിതരാവും. ജില്ലയുടെ പ്രധാന നദികളായ പമ്പ, അച്ചൻകോവിൽ, മണിമല തുടങ്ങിയ നദികളിലെല്ലാം നിറഞ്ഞു തുടങ്ങി.
advertisement