ആലപ്പുഴ ബീച്ചിൽ തലയുയർത്തി നിൽക്കുന്ന ലൈറ്റ് ഹൗസിന് ഇരുന്നൂറുവർഷത്തിന് മുകളിൽ പഴക്കമുണ്ട്. പൈതൃകസ്മാരകം കൂടിയായ ലൈറ്റ് ഹൗസിന് മുകളിൽ കയറി ബീച്ചിൻ്റെ ഭംഗി ആസ്വദിക്കാനെത്തുന്നത് നിരവധി സഞ്ചാരികളാണ് ലൈറ്റ് ഹൗസിനോട് ചേർന്ന് ഒരു മ്യൂസിയം ഉണ്ട് ആദ്യകാലത്തുള്ള ലൈറ്റ് ഹൗസിലെ ബൾബുകൾ മുതൽ കാസർഗോഡ് ലൈറ്റ് ഹൗസിൽ ഉപയോഗിച്ചിരുന്ന പെഡസ്റ്റൽ റൊട്ടേറ്റിംഗ് ബീക്കൺ വരെ ഇവിടെ സൂക്ഷിച്ചിരിപ്പുണ്ട്