1974-ൽ നിർമ്മിച്ച തണ്ണീർമുക്കം ബണ്ട് 1976 മുതലാണ് പ്രവർത്തനക്ഷമമായത്. ഇന്ത്യയിലെ ഏറ്റവും വലിയ മഡ് റെഗുലേറ്ററാണ് തണ്ണീർമുക്കം ബണ്ട്.വെള്ളപ്പൊക്കസമയത്ത് സ്പിൽവേയിലെ ഷട്ടറുകൾ ഉയർത്തി വെള്ളം അറബിക്കടലിലേക്ക് ഒഴുക്കിക്കളയുന്നു.മണിമലയാർ, അച്ചൻകോവിലാർ, പമ്പാനദി എന്നിവയിലൂടെ അപ്പർകുട്ടനാട് ലോവർ കുട്ടനാട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് അധികമായി വെള്ളം ഒഴുകുന്നതിനാണ് തോട്ടപ്പള്ളി സ്പിൽവേ നിർമ്മിച്ചിരിക്കുന്നത്.
ദേശീയപാത റോഡ് വികസനത്തിന്റെ ഭാഗമായി ഈ സ്പിൽവേയുടെ സമാന്തരമായി മറ്റൊരു പാലം നിർമ്മിച്ചു വരികയാണ്. വർഷങ്ങളോളം പഴക്കമുള്ള തോട്ടപ്പള്ളി പാലത്തിൻ്റെ വീതി കുറവായതിനാൽ ഗതാഗത തടസ്സം പതിവാണ്. ദേശീയപാത ഇരട്ടിപ്പിന്റെ ഭാഗമായി മറ്റൊരു പാലം കൂടി വരുന്നതോടെ തോട്ടപ്പള്ളി പാലത്തിൻറെ ഗതാഗതം സുഗമമാകും .
advertisement
Location :
Alappuzha,Kerala
First Published :
May 19, 2024 10:03 PM IST