1987 എസ് എസ് സി ബാച്ച് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്‌മയാണ് സ്‌കൂളിലേക്ക് ഇവ നല്‍കിയത്. പൂര്‍വ വിദ്യാര്‍ഥിക്കൂട്ടായ്‌മയുടെ രക്ഷാധികാരിയാണ് ഡി വൈ എസ് പി ബാബുക്കുട്ടന്‍. അതേ ബാച്ചിലെ സഹപാഠിയാണ് എസ് ഐ നിസാര്‍. തൻ്റെ ബോയ്‌സ് ഹൈസ്‌കൂള്‍ ജീവിതത്തിലെ മനോഹര ഓര്‍മകള്‍ പങ്കു വച്ചും ഒ എന്‍ വിയുടെ 'ഒരുവട്ടം കൂടി' എന്ന കവിത ചൊല്ലിയുമാണ് ഡി വൈ എസ് പി ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
advertisement
എണ്‍പതുകളില്‍ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന സ്‌കൂളില്‍ ഇന്ന് 300-ഓളം വിദ്യാര്‍ഥികളാണുള്ളത്. അന്നത്തെ സ്‌കൂള്‍ അസംബ്ലി കൂടുമ്പോള്‍ ഗ്രൗണ്ട് നിറയെ വിദ്യാര്‍ഥികളായിരുന്നുവെന്നതും കൂട്ടായ്‌മ അംഗങ്ങള്‍ ഓര്‍ത്തെടുക്കുന്നു. നാലു വര്‍ഷമായി സജീവ പ്രവര്‍ത്തനം നടത്തുന്ന പൂര്‍വ വിദ്യാര്‍ഥിക്കൂട്ടായ്‌മയാണിത്. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ശശി, നഗരസഭാ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാമില അനിമോന്‍, കൗണ്‍സിലര്‍ കെ. പുഷ്‌പദാസ്, നജീബ്, അധ്യാപിക ലതാജോണ്‍, സ്kറ്റാഫ് സെക്രട്ടറി ശശി എസ്, ഡോ. മിനി പി, മുജീബ്, നിസാര്‍ പൊന്നാരേത്ത്, സാബു സി ടി, ഷാജി, രാധാകൃഷ്‌ണന്‍, മോനി, ഷിജു, സലിം, സൈയ്‌ദ് തുടങ്ങിയവര്‍ പങ്കെടുത്തു.