നാരങ്ങാവെള്ളവും സർബത്തും കൂടാതെ ചായയും ലഘു ഭക്ഷണങ്ങളും ഇവിടെ ലഭ്യമാണ്. വലിയ കമ്പനികളുടെ പാനീയങ്ങൾ വിപണി കീഴടിക്കിയതിനാൽ വഴിയോരങ്ങളിലുള്ള ഇത്തരം ചെറിയ കടകളിൽ തിരക്ക് പഴയതിനെ അപേക്ഷിച്ച് കുറവാണ്. എങ്കിലും സ്ഥിരമായി ഇവിടെ വരുന്നവരും ഉണ്ട്. നല്ല തണലും കായൽ കാഴ്ചകളും കണ്ട് ഒപ്പം ഒരു നാരങ്ങാ സോഡയും കുടിച്ച് ക്ഷീണമകറ്റി സുധാകരൻ ചേട്ടനോട് കുശലം പറഞ്ഞ് പലരും യാത്ര തുടരുന്നു. ഇഞ്ചിയും പച്ചമുളകും ഇട്ട് മധുരവും ഉപ്പും ചേർത്ത നാരങ്ങാ വെള്ളവും സോഡയുമാണ് ഇവിടത്തെ കൂടുതൽ ചിലവാക്കുന്നത്.
advertisement
Location :
Alappuzha,Kerala
First Published :
May 02, 2024 12:15 AM IST