ബൂത്തിൽ എത്തിയ ശേഷമാണ് വരന്റെ പക്കൽ തിരിച്ചറിയൽ രേഖയില്ലെന്ന കാര്യം മനസിലായത് . വോട്ടേഴ്സ് സ്ലിപ്പും കൈയില്ലാത്തതിനാൽ വരനും വധുവും ചേർന്ന് വോട്ടർ പട്ടിക നോക്കി പേര് കണ്ടെത്തി. ഫോണിലുണ്ടായിരുന്ന തിരിച്ചറിയൽ രേഖ കാണിച്ചാണ് സന്ദീപ് വോട്ട് രേഖപ്പെടുത്തിയത്. സന്ദീപിന്റെ പിതാവ് രാജു കുമാർ, സഹോദരൻ സന്തോഷ് എന്നിവരും വധുവരന്മാർക്കൊപ്പം വോട്ട് രേഖപ്പെടുത്തി. സന്ദീപിന്റെ അമ്മയുടെ അവസരം നഷ്ടമായി.
പുതുജീവിതം ആരംഭിക്കുന്ന ദിവസം രാജ്യത്തിന്റെ ഭാവി തീരുമാനിക്കപ്പെടുന്ന വോട്ടെടുപ്പിൽ പങ്കാളികളാകാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചാണ് വധുവരന്മാർ ശേഷിക്കുന്ന ചടങ്ങുകൾ പൂർത്തീകരിക്കാൻ വധുഗൃഹത്തിലേക്ക് യാത്രയായത്.
advertisement
Location :
Alappuzha,Kerala
First Published :
April 29, 2024 12:34 PM IST