കുട്ടികാലത്തേക്കുള്ള ഒരു തിരിച്ചുപോക്ക് കൂടിയാണ് വീട്ടുമുറ്റത്തെ മരത്തില്‍ കെട്ടുന്ന ഊഞ്ഞാലും അതില്‍ കയറിയിരുന്നാടാന്‍ ക്ഷമയോടെ കാത്തുനില്‍ക്കുന്ന കൂട്ടുകാരും. എന്നാല്‍ ഇന്നത്തെ തിരക്കേറിയ ജീവിതത്തിനിടയില്‍ ഊഞ്ഞാല്‍ സ്വന്തമായി കെട്ടാന്‍ സമയമ്മിലാത്തവര്‍ക്കുവേണ്ടി റെഡിമെയ്ഡ് ഊഞ്ഞാല്‍ വിപണിയില്‍ ഒരുങ്ങിയിരിക്കുകയാണ്. 350 രൂപ മുതല്‍ 1400 രൂപ വരെയുള്ള വിലയിലാണ് ഇത്തരം ഊഞ്ഞാലുകള്‍ വിപണിയിലെത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് കയറില്‍ മരത്തിൻ്റെ ഇരിപ്പിടം പിടിപ്പിച്ചുക്കൊണ്ടുള്ള ഇത്തരം ഊഞ്ഞാലുകള്‍ പല അളവിലും ഗുണമേന്മയിലും ലഭ്യമാണ്. ആലപ്പുഴ തോട്ടംകുളങ്ങരയില്‍ ജോമോൻ്റെ കടയില്‍ ഇത്തരം 20 തരത്തോളം ഊഞ്ഞാലുകള്‍ ഉണ്ട്.
advertisement
അപ്പോള്‍ സദ്യ കഴിച്ച ക്ഷീണം മാറ്റാന്‍ ഊഞ്ഞാലില്‍ കയറിയിരുന്നൊന്നാടി ആഘോഷിച്ച് കൊണ്ടാടാം ഇത്തവണത്തെ ഓണക്കാലം.
Location :
Alappuzha,Kerala
First Published :
Sep 11, 2024 3:22 PM IST
