TRENDING:

ജനിച്ച അതേ ആശുപത്രിയിൽ തന്നെ കുഞ്ഞിന് പേരിടൽ ചടങ്ങും

Last Updated:

മാവേലിക്കര തട്ടാരമ്പലത്തിലെ വി എസ് എം ആശുപത്രിയിൽ ജനിച്ച പെൺകുഞ്ഞിൻ്റെ പേരിടൽ ചടങ്ങിനാണ് ആശുപത്രി തന്നെ വേദിയായി മാറിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വളരെ അപൂർവമായ ഒരു പേരിടൽ ചടങ്ങിനാണ് കഴിഞ്ഞ ദിവസം മാവേലിക്കര തട്ടാരമ്പലത്തിലെ വി എസ് എം ആശുപത്രി സാക്ഷ്യം വഹിച്ചത്. ഇതേ ആശുപത്രിയിൽ ജനിച്ച പെൺകുഞ്ഞിൻ്റെ പേരിടൽ ചടങ്ങിനാണ് ആശുപത്രി തന്നെ വേദിയായി മാറിയത്. കഴിഞ്ഞ ഓഗസ്റ്റ് 14നാണ് ഹരിപ്പാട് സ്വദേശികളായ അമലിനും ആര്യയ്ക്കും ഒരു പെൺകുഞ്ഞ് ജനിച്ചത്.
advertisement

ചടങ്ങിനിടെ

കുഞ്ഞിൻ്റെ പേരിടൽ ചടങ്ങ് പല കാരണങ്ങൾ കൊണ്ട് നീണ്ടു പോയിരുന്നു. ഒടുവിൽ ജോത്സ്യൻ പേരിടൽ ചടങ്ങിനായി നിശ്ചയിച്ച ദിവസം കുഞ്ഞ് ആശുപത്രിയിലായി. ഇതോടെ ചടങ്ങ് വീട്ടിൽ നടത്താൻ കഴിയാത്ത സ്ഥിതിയുമായി. അങ്ങനെ വി എസ് എം ആശുപത്രി മാനേജ്മെൻ്റ് തന്നെ മുൻകൈ എടുത്ത് പേരിടൽ ചടങ്ങിനുള്ള  തയാറെടുപ്പെല്ലാം ആശുപത്രിയിൽ തന്നെ സജ്ജീകരിച്ചു. കുഞ്ഞിന് നമസ്വി വിനായക് എന്ന പേരുമിട്ടു. ആശുപത്രി ഡയറക്ടർ ഡോക്ടർ വി വി പ്രശാന്ത്, ഡോക്ടർനമാർ, മറ്റ് ആശുപത്രി ജീവനക്കാർ, അമലിൻ്റെയും ആര്യയുടെയും ബന്ധുക്കൾ എന്നിവർ ചടങ്ങിൻ്റെ ഭാഗമായി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Alappuzha/
ജനിച്ച അതേ ആശുപത്രിയിൽ തന്നെ കുഞ്ഞിന് പേരിടൽ ചടങ്ങും
Open in App
Home
Video
Impact Shorts
Web Stories