Also Read-വിവാദ കൽക്കരി ഖനി; അദാനി ഗ്രൂപ്പിന് അനുമതി നൽകി ഓസ്ട്രേലിയൻ ഭരണകൂടം
അസമിലെ ജോഹട്ടിൽ നിന്ന് അരുണാചലിലെ മേചുകയിലേക്ക് പുറപ്പെട്ട An32 വിമാനം ജൂണ്‍ മൂന്നിനാണ് കാണാതാകുന്നത്. പുറപ്പെട്ട സ്ഥലത്ത് നിന്ന് 16 കിലോമീറ്റർ അകലെയായി കഴിഞ്ഞ ദിവസം വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.ഇവിടെ നടന്ന രക്ഷാദൗത്യത്തിന് ഒടുവിലാണ് വിമാനത്തിലുണ്ടായിരുന്നു പതിമൂന്ന് പേരും മരിച്ചതായി സ്ഥിരീകരിച്ചത്.വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്ന വിവരം വ്യോമസേന തന്നെയാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തു വിട്ടത്.
advertisement
വിമാന അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വ്യോമ പോരാളികളെ ആദരിക്കുന്നുവെന്നും അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും വ്യോമസേന ട്വിറ്ററിലൂടെ അറിയിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി കോർപറൽ എൻ കെ ഷരിൻ, കൊല്ലം അഞ്ചൽ സ്വദേശി സർജന്റ് അനൂപ് കുമാർ, തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശി സ്ക്വാഡ്രൻ ലീഡർ വിനോദ് എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്ന മലയാളികൾ.