വിവാദ കൽക്കരി ഖനി; അദാനി ഗ്രൂപ്പിന് അനുമതി നൽകി ഓസ്ട്രേലിയൻ ഭരണകൂടം
Last Updated:
ദിവസങ്ങൾക്കുള്ളിൽ തന്നെ നിർമാണം ആരംഭിക്കുമെന്ന് അദാനി അറിയിച്ചു.
മെൽബൺ: ഓസ്ട്രേലിയയിലെ വിവാദ കൽക്കരി ഖനിക്ക് ഇന്ത്യൻ വ്യവസായ ഭീമന്‍ അദാനി ഗ്രൂപ്പിന് അനുമതി. അദാനി ഗ്രൂപ്പിന്റെ കാർമൈക്കൽ കൽക്കരി ഖനിക്കാണ് അനുമതി നൽകിയിരിക്കുന്നത്. ഭൂഗർഭ ജലം ഉപയോഗിക്കുന്നത് സംബന്ധിച്ച് അദാനി ഗ്രൂപ്പ് നൽകിയ അന്തിമ പദ്ധതിക്ക് സർക്കാർ അവസാനം അനുമതി നൽകുകയായിരുന്നു.
കൃത്യമായ പരിശോധനയ്ക്ക് ശേഷം അദാനി സമർപ്പിച്ച ഭൂഗർഭ ജലം ഉപയോഗിക്കുന്നത് സംബന്ധിച്ച പദ്ധതി അംഗീകരിക്കുകയായിരുന്നുവെന്ന് ക്യൂൻസ് ലാൻഡിലെ പരിസ്ഥിതി, സയൻസ് വിഭാഗം അറിയിച്ചു.
ദിവസങ്ങൾക്കുള്ളിൽ തന്നെ നിർമാണം ആരംഭിക്കുമെന്ന് അദാനി അറിയിച്ചു. വർഷം 8-10 മില്യൺ ടൺ കൽക്കരി ഉത്പ്പാദിപ്പിക്കും. 1.5 ബില്യൺ ഡോളറാണ് ഇതിന്റെ ചെലവ്. കാലാവസ്ഥ വ്യതിയാന പ്രശ്നങ്ങൾ ഉന്നയിച്ചാണ് ഖനിക്കെതിരെ പ്രതിഷേധം ശക്തമായത്.
advertisement
വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതിനാണ് തെർമൽഖനി ഉപയോഗിക്കുന്നത്. പുനഃസ്ഥാപിക്കാന്‍ കഴിയാത്ത ഊർജ സ്രോതസുകൾക്കു പകരമായി ഇത് ഉപയോഗിക്കാം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 13, 2019 1:28 PM IST