അഹമ്മദാബാദിലെ ശാന്തിപുര സര്‍ക്കിളില്‍ ഹെല്‍മെറ്റ് ഇല്ലാതെ യുവാവ് ബൈക്കില്‍ യാത്ര ചെയ്തിരുന്നു. ഈ സംഭവത്തിലാണ് യുവാവിന് പിഴ ചുമത്തിയത്. 2024 ജൂലൈ 10നാണ് പിഴ സംബന്ധിച്ച രസീത് അധികൃതര്‍ തയ്യാറാക്കിയത്. യുവാവ് പിഴയടക്കാന്‍ വൈകിയതോടെ കേസ് മെട്രോപോളിറ്റന്‍ കോടതിയിലെത്തുകയും ചെയ്തു.
'' കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ കേസ് ഞങ്ങളുടെ മുന്നിലെത്തിയത്. നിശ്ചിത സമയത്തിനുള്ളില്‍ പിഴ അടയ്ക്കാത്തതിനാല്‍ കേസ് കോടതിയിലേക്ക് പോയി. പിഴത്തുക 500 രൂപയാണ്. ക്ലറിക്കല്‍ പിശകോ, ടൈപ്പിംഗിലുണ്ടായ തെറ്റോ മൂലമാണ് പിഴത്തുക 1000,500 ആയത്,'' എന്ന് ജോയിന്റ് കമ്മീഷണര്‍ എന്‍.എന്‍ ചൗധരി ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ടൈപ്പിംഗില്‍ സംഭവിച്ച പിഴവാണിതെന്നും യഥാര്‍ത്ഥത്തില്‍ 500 രൂപയാണ് പിഴയെന്നും കോടതിയ്ക്ക് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 01, 2025 12:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഒരു അക്ഷരത്തെറ്റ്! ഹെല്‍മെറ്റ് ധരിക്കാത്തതിന് യുവാവിന് 10 ലക്ഷം രൂപ പിഴ!
