രാജസ്ഥാൻകാരിയായ സാറതന്റെ കുടുംബത്തോടൊപ്പം ദുബായിയിലാണ് താമസിക്കുന്നത്. സമാനമായ കഴിവുകൾ പല കുട്ടികളും മുമ്പും പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും രാജ്യങ്ങളുടെ കറൻസികളുടെ പേരുകൾ കൂടി ഓർത്തുവെച്ചത് സാറയെവ്യത്യസ്തയാക്കി മാറ്റുന്നു. റെക്കോർഡ് സ്വന്തമാക്കിയ പരിപാടി ഓൺലൈൻ ആയാണ് സംഘടിപ്പിച്ചത്. ഫെയ്‌സ്ബുക്ക്, യൂട്യൂബ്, ലിങ്ക്ഡ്ഇൻ എന്നീ പ്ലാറ്റ്ഫോമുകളിൽ അത് സ്ട്രീം ചെയ്തിരുന്നു. ഓ എം ജി ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഒരു ഔദ്യോഗിക ഭാരവാഹി സാറപറയുന്ന ഉത്തരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാൻ സന്നിഹിതനായിരുന്നു.
advertisement
കറൻസികൾ കൂടി ഉൾക്കൊള്ളുന്ന ഈ ക്യാറ്റഗറിയിൽ ലോക റെക്കോർഡ് നേടുന്ന ആദ്യ വ്യക്തിയായി ഈ നേട്ടത്തോടെ സാറമാറി. ബ്രെയിൻ റൈംകൊഗ്നിറ്റീവ് സൊല്യൂഷൻസിന്റെ സ്ഥാപകൻ സുശാന്ത് മൈസൂർകാറുമായി മൂന്ന് വർഷം മുമ്പാണ് സാറഈ യാത്ര തുടങ്ങിയത്. ഓർമ നിലനിർത്താനുള്ള ക്രിയാത്മകമായ നിരവധി സൂത്രവിദ്യകൾ തന്റെ കഴിവുകൾ വളർത്തിയെടുക്കാൻ സാറയെസഹായിച്ചിട്ടുണ്ട്. തന്റെ മെന്ററോടൊപ്പം ലോക്ക്ഡൗൺ സമയത്ത് സാറപരിശീലനം നടത്തി. സാറയുടെആത്മവിശ്വാസം കണ്ട സുശാന്ത് അവളുടെ മാതാപിതാക്കളോട് ഇനി റെക്കോർഡ് നേട്ടത്തിനായി ശ്രമിക്കാം എന്ന് നിർദ്ദേശിക്കുകയായിരുന്നു.
വിവിധ ഭാഷകളിലുള്ള പേരുകളുടെ ഉച്ചാരണവുംസ്പെല്ലിങ്ങും പഠിച്ചെടുക്കാൻ സാറകുറച്ച് സമയമെടുത്തു. തുടർന്ന് അക്കാര്യത്തിൽ സാറഒരു അഗ്രഗണ്യയായി മാറുകയായിരുന്നു. ആദ്യമൊക്കെ ഒന്നര മണിക്കൂർ സമയമെടുത്താണ് സാറഇതെല്ലംഓർത്തെടുത്തിരുന്നതെങ്കിൽ പരിശീലനത്തിലൂടെഇപ്പോൾ 15 മിനിറ്റിനുള്ളിൽ ഓർത്തെടുക്കാൻ സാറയ്ക്ക് കഴിയുന്നുണ്ട്.
ഓർമശക്തിയിൽ മാത്രമല്ല, മറ്റു പല കാര്യങ്ങളിലും സാറസമർത്ഥയാണ്. ക്രിക്കറ്റ് കളിയിൽ തത്പരയായ സാറമുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം എസ് ധോണിയെയുംഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിഥാലി രാജിനെയും നേരിട്ട് കണ്ടിട്ടുണ്ട്. ഒരു മികച്ച നർത്തകി കൂടിയാണ് സാറ. ദുബായിയിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ വെച്ച് നടി കരീഷ്മകപൂറുമായി വേദി പങ്കിടാനുള്ള അവസരവും സാറയ്ക്ക് ലഭിച്ചിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലായ 'ഷൈൻ വിത്ത് സാറ'യിൽ ഇൻക്രെഡിബിൾ ഇന്ത്യ എന്ന പേരിൽ ഒരു സീരീസും സാറനടത്തുന്നുണ്ട്. അതിൽ ഓരോ എപ്പിസോഡുകളിലായി സാറഒരുസംസ്ഥാനം തിരഞ്ഞെടുക്കുകയും അതിനെക്കുറിച്ചുള്ളചില വസ്തുതകൾ പ്രേക്ഷകരുമായി പങ്കുവെക്കുകയുംചെയ്യുന്നു.
സാറയുടെകുടുംബത്തിന്റെവേരുകൾ രാജസ്ഥാനിലാണെങ്കിലും ദുബായിയിലാണ് സ്ഥിരതാമസം.