TRENDING:

കണ്ണുകെട്ടി സെക്കന്റുകൾക്കുള്ളിൽ ചെസ് ബോര്‍ഡിലെ കരുക്കള്‍ നിരത്തിയ 10 വയസുകാരിയ്ക്ക് ലോക റെക്കോര്‍ഡ്

Last Updated:

കണ്ണടച്ച് ഏറ്റവും വേഗത്തില്‍ ചെസ്സ് ബോര്‍ഡ് ക്രമീകരിച്ചതിനാണ് പെൺകുട്ടി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണുകെട്ടി സെക്കന്റുകൾക്കുള്ളിൽ ചെസ് ബോര്‍ഡിലെ കരുക്കള്‍ നിരത്തിയ 10 വയസുകാരിയ്ക്ക് ലോക റെക്കോര്‍ഡ്. മലേഷ്യയില്‍ നിന്നുള്ള പത്തുവയസ്സുകാരിയായ പുനിതമലര്‍ രാജശേഖറാണ് വെറും 45.72 സെക്കന്‍ഡിൽ കണ്ണുകെട്ടി ഒരു ചെസ്സ് ബോര്‍ഡില്‍ കരുക്കള്‍ നിരത്തി റെക്കോര്‍ഡ് സ്വന്തമാക്കിയത്. കണ്ണടച്ച് ഏറ്റവും വേഗത്തില്‍ ചെസ്സ് ബോര്‍ഡ് ക്രമീകരിച്ചതിനാണ് പെൺകുട്ടി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.
advertisement

പുനിതമലറിന്റെ സ്‌കൂളില്‍ വെച്ചാണ് ഈ ശ്രമം നടത്തിയത്. പാരന്റ്‌സ് ആന്‍ഡ് ടീച്ചേഴ്‌സ് അസോസിയേഷന്‍ അംഗങ്ങളും സ്‌കൂള്‍ മാനേജ്‌മെന്റും റെക്കോര്‍ഡ് നേട്ടത്തിന് സാക്ഷ്യം വഹിച്ചു.

‘എന്റെ അച്ഛനാണ് എന്റെ പരിശീലകന്‍, ഞങ്ങള്‍ മിക്കവാറും എല്ലാ ദിവസവും ഒരുമിച്ച് ചെസ്സ് കളിക്കാറുണ്ട്.’ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിനോട് സംസാരിക്കവെ പുനിതമലര്‍ പറഞ്ഞു.

Also read-ബംഗാളിൽ നിന്ന് ആപ്പിൾ വാങ്ങാൻ ഡൽഹിയിലെത്തിയ വ്യവസായിയെ സുഹൃത്ത് മൂന്ന് ലക്ഷം രൂപയ്ക്ക് തട്ടിക്കൊണ്ടു പോയി

advertisement

അസാധാരണമായ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്ന ഒരു ഡോക്യുമെന്ററി കാണുന്നതിനിടയിലാണ് ലോക റെക്കോര്‍ഡിനായി ശ്രമിക്കാമെന്ന് തോന്നിയതെന്ന് പുനിതമലര്‍ പറഞ്ഞു. കൂടാതെ, തന്റെ വിജയം മറ്റുള്ളവര്‍ക്ക് അവരുടെ അഭിലാഷങ്ങള്‍ പിന്തുടരാനുള്ള പ്രചോദനമാകുമെന്നാണ് വിശ്വസിക്കുന്നതെന്നും പുനിതമര്‍ പറഞ്ഞു.

‘കിഡ്‌സ് ഗോട്ട് ടാലന്റ്” പോലുള്ള വിവിധ പരിപാടികളില്‍ ഞാന്‍ ഇതിനകം പങ്കെടുത്തിരുന്നു, അംഗീകാരം ലഭിക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് എനിക്ക് തോന്നി. എന്റെ അഭിനിവേശത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അച്ഛനും പറഞ്ഞു. അങ്ങനെ ഈ റെക്കോര്‍ഡ് തകര്‍ക്കണമെന്ന് ഞാനും കുടുംബവും തീരുമാനിക്കുകയായിരുന്നു’ പുനിതമലര്‍ പറഞ്ഞു. മുന്‍കാല റെക്കോര്‍ഡ് ഉടമകളുടെ സാങ്കേതികതകളും തന്ത്രങ്ങളും മനസിലാക്കാന്‍ ഞാന്‍ അവരുടെ വീഡിയോകള്‍ കണ്ടു, അത് പഠിക്കുകയും ചെയ്തുവെന്ന് പുനിതമലര്‍ കൂട്ടിച്ചേര്‍ത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2022-2023 വര്‍ഷത്തെ ഏഷ്യയിലെ മികച്ച ചൈല്‍ഡ് അവാര്‍ഡ് പോലുള്ള നിരവധി അവാര്‍ഡുകള്‍ പുനിതമലര്‍ നേടിയിട്ടുണ്ട്. മലേഷ്യാസ് കിഡ്‌സ് ഗോട്ട് ടാലന്റ് പോലുള്ള ഷോകളിലും പങ്കെടുത്തിട്ടുണ്ട്. പുനിതമലര്‍ക്ക് ഗണിതശാസ്ത്രമാണ് പ്രിയപ്പെട്ട വിഷയം. ഭാവിയില്‍ ഒരു ബഹിരാകാശ ശാസ്ത്രജ്ഞയാകാനാണ് ആഗ്രഹം. റെക്കോര്‍ഡ് കൈവരിക്കുന്നതിന് പ്രായം ഒരു തടസ്സമല്ലെന്നും പുനിതമലര്‍ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
കണ്ണുകെട്ടി സെക്കന്റുകൾക്കുള്ളിൽ ചെസ് ബോര്‍ഡിലെ കരുക്കള്‍ നിരത്തിയ 10 വയസുകാരിയ്ക്ക് ലോക റെക്കോര്‍ഡ്
Open in App
Home
Video
Impact Shorts
Web Stories