TRENDING:

110 വയസ്സുള്ള മുത്തശ്ശിക്ക് പുതിയ പല്ലും തലമുടിയും കിളിർത്തു; അടിച്ചുപൊളിച്ച് ആഘോഷമാക്കി നാട്ടുകാരും ബന്ധുക്കളും

Last Updated:

തന്റെ 80 വയസ്സുള്ള മകൾക്കും കൊച്ചുമക്കൾക്കും നിരവധി തലമുറകൾക്കുമൊപ്പം കേക്ക് മുറിച്ച് ആഘോഷം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അക്ഷരാർത്ഥത്തിൽ തന്റെ ‘ജന്മ’ദിനം ആഘോഷിച്ചിരിക്കുകയാണ് 110 വയസ്സുള്ള ഒരു മുത്തശ്ശി. 110-ാം വയസ്സിൽ പുതിയ മുടിയും പല്ലും കിളിർത്ത് ആളുകളെ ഞെട്ടിച്ച് താരമാവുകയാണ് കക്ഷി. പശ്ചിമ ബംഗാളിലെ ബഡ്ജ് ബഡ്ജ് നിയോജക മണ്ഡലത്തിലാണ് സംഭവം. സഖിബാല മൊണ്ടൽ എന്ന മുത്തശ്ശിയുടെ ഈ അപൂർവത അവരുടെ ഗ്രാമം ആഘോഷമാക്കി മാറ്റിയിരിക്കുന്നു. വിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെട്ട ബഡ്ജ് നമ്പർ 2 ബ്ലോക്ക് വൈസ് പ്രസിഡന്റ് ബുക്കൻ ബാനർജി ഉൾപ്പെടെ നിരവധി പ്രമുഖർ ആഘോഷത്തിൽ പങ്കെടുത്തു.
advertisement

തന്റെ 80 വയസ്സുള്ള മകൾക്കും കൊച്ചുമക്കൾക്കും നിരവധി തലമുറകൾക്കുമൊപ്പം സഖിബാല മൊണ്ടൽ 110-ാം വയസ്സിൽ ‘പുതിയ’ ജന്മദിനം ആഘോഷിച്ചു. ഏതൊരു സാധാരണ ജന്മദിന പാർട്ടിയും പോലെ, കേക്ക് മുറിച്ചുള്ള ആഘോഷമായിരുന്നു. എന്നിരുന്നാലും, പുതിയ പല്ലുകളും മുടിയും കൊണ്ട് വേറിട്ട് നിൽക്കുന്ന ‘പുനർജന്മ’ത്തിന്റെ അടയാളമാണ് എല്ലാത്തിനും മുകളിൽ തിളങ്ങുന്നത്.

ശ്യാമൾ സെൻ എന്ന ദന്തഡോക്ടറുടെ അഭിപ്രായത്തിൽ, ഇത്തരം സംഭവങ്ങൾ വളരെ അപൂർവമാണ്, എന്നാൽ അസാധ്യമല്ല. ഒരു വർഷം മുമ്പ് ഘട്ടൽ എന്ന സ്ഥലത്തെ 100 ​​വയസ്സുള്ള ഒരു സ്ത്രീക്ക് പുതിയ പല്ലുകൾ ഉണ്ടായെന്നു അദ്ദേഹം പറഞ്ഞു.

advertisement

Also read: ഗർഭിണിയായ പശുവിന് ബേബി ഷവറും വളകാപ്പും; വൈറലായി ആഘോഷം

”സസ്തനികൾക്ക് പുതിയ മുടിയും പല്ലും എപ്പോൾ വേണമെങ്കിലും വരാം. എന്നാൽ, ഈ പ്രായത്തിൽ, ഒരു വ്യക്തിക്ക് പുതിയ പല്ലുകൾ വളരാൻ ആവശ്യമായ പരമാവധി കാൽസ്യവും മറ്റ് ധാതുക്കളും നഷ്ടപ്പെടും. അതിനാൽ തന്നെ ഇത്തരമൊരു കാര്യം പലപ്പോഴും സംഭവിക്കാറില്ല. സഖിബാല മൊണ്ടലിന്റെ കാര്യം തീർത്തും വിചിത്രമാണ്,” അദ്ദേഹം പറഞ്ഞു.

മറ്റൊരു സംഭവത്തിൽ, വാർദ്ധക്യ കാലത്ത് അമ്മൂമ്മയുടെ മുത്തശ്ശിയുടെ കാര്യത്തിലും ഇത് സംഭവിച്ചതായി ഒരു തെലുങ്കുകാരൻ വെളിപ്പെടുത്തി. അക്കാലത്ത്, 100 വയസ്സ് കഴിഞ്ഞാൽ മൂന്നാമത്തെ സെറ്റ് പല്ല് ലഭിക്കുന്നത് അത്ഭുതമായിരുന്നു. ഒരു കുട്ടിക്ക് ആദ്യത്തെ പല്ല് വരുമ്പോൾ എന്നപോലെ ഗ്രാമത്തിൽ പഴങ്ങൾ വിതരണം ചെയ്തായിരുന്നു ആഘോഷം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A 110-year-old grandmother from West Bengal rejoices in her ‘rebirth’ after discovering new hair and teeth. The entire village and her family got into a celebratory mood, cutting cake and handing out treats

മലയാളം വാർത്തകൾ/ വാർത്ത/Buzz/
110 വയസ്സുള്ള മുത്തശ്ശിക്ക് പുതിയ പല്ലും തലമുടിയും കിളിർത്തു; അടിച്ചുപൊളിച്ച് ആഘോഷമാക്കി നാട്ടുകാരും ബന്ധുക്കളും
Open in App
Home
Video
Impact Shorts
Web Stories