1959ല്‍ പുറത്തിറങ്ങിയ ബര്‍ഖ എന്ന ചിത്രത്തിലെ തദ്പായോഗെ തദ്പാ ലോ' എന്ന ട്രെന്‍ഡിംഗ് ഗാനം ഉള്‍പ്പെടുത്തി പെണ്‍കുട്ടി പങ്കുവെച്ച റീലാണ് ഇപ്പോൾ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ നേടുന്നത്. മുഖത്ത് നിറയെ ചിരിയുമായി ഡോക്ടര്‍ തൊട്ടരികില്‍ നില്‍ക്കുമ്പോഴാണ് പെണ്‍കുട്ടി പാട്ട് പാടുന്നത്. കൃത്യമായ ഭാവങ്ങളോടെയാണ് അവര്‍ പാട്ട് പാടിയിരിക്കുന്നത്. കാന്‍സറിനെതിരായ ദുര്‍ഘടം പിടിച്ച യാത്രയില്‍ പെണ്‍കുട്ടിയുടെ ശക്തിയെയും മനോധൈര്യത്തെയും ഡോക്ടര്‍ അഭിനന്ദിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്.
കാന്‍സറിന് തന്റെ ആത്മാവിനെ തകര്‍ക്കാന്‍ കഴിയില്ലെന്ന് പെണ്‍കുട്ടി
advertisement
ഗാനത്തിന്റെ വരികള്‍ അതിമനോഹരമായ രീതിയിലാണ് പെണ്‍കുട്ടി വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അവളുടെ തിളക്കമേറിയ പുഞ്ചിരി സോഷ്യല്‍ മീഡിയയെ വളരെ വേഗമാണ് കീഴടക്കിയത്. ''കാന്‍സര്‍ എന്റെ ശരീരത്തെ പരീക്ഷിച്ചേക്കാം, എന്നാല്‍ അതൊരിക്കലും എന്റെ ആത്മാവിനെ തകര്‍ക്കില്ല, ഞാൻ ഓരോ തവണ ചിരിക്കുമ്പോഴും ഞാന്‍ പ്രതീക്ഷയും സ്‌നേഹവും ജീവിതവുമാണ് തിരഞ്ഞെടുക്കുന്നത്,'' അവള്‍ പറഞ്ഞു.
കാന്‍സറിനെതിരായ പോരാട്ടത്തില്‍ പെണ്‍കുട്ടിയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ
ഇന്‍സ്റ്റഗ്രാമില്‍ പെണ്‍കുട്ടി പങ്കുവെച്ച വീഡിയോ ഇതിനോടകം 20 ലക്ഷത്തിന് അടുത്ത് ആളുകളാണ് കണ്ടുകഴിഞ്ഞത്. ആരാധന നിറഞ്ഞ സന്ദേശങ്ങള്‍ നിരവധി പേര്‍ കമന്റായി വീഡിയോയുടെ താഴെ പങ്കുവെച്ചു. നിരവധി പേര്‍ പെണ്‍കുട്ടിയുടെ ശുഭാപ്തി വിശ്വാസത്തെയും സഹിഷ്ണുതയെയും പ്രശംസിച്ചു. ''ധൈര്യമുള്ള പെണ്‍കുട്ടിയാണ് നീ. എത്രയും വേഗം സുഖം പ്രാപിച്ച് വരൂ. നിങ്ങളിലെ പോസിറ്റിവിറ്റി രോഗത്തെ വേഗത്തില്‍ സുഖമാക്കാന്‍ സഹായിക്കും,'' ഒരാള്‍ പറഞ്ഞു. ''വിഷമിക്കരുത്. നിങ്ങള്‍ക്ക് രോഗത്തില്‍ നിന്ന് മുക്തി ലഭിക്കും. നിങ്ങള്‍ വളരെ ശക്തയായ സ്ത്രീയാണ്. ഞാനും നിങ്ങളോടൊപ്പമുണ്ട്,'' മറ്റൊരാള്‍ പറഞ്ഞു.
''ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങള്‍ വേഗത്തില്‍ സുഖം പ്രാപിക്കും. ശക്തായിരിക്കുക. ആ മനോഹരമായ പുഞ്ചിരി നിലനിര്‍ത്തുക,'' വേറൊരാള്‍ പറഞ്ഞു.
മനോഹരമായ പെണ്‍കുട്ടിയെന്നും യോദ്ധാവെന്നുമാണ് സോഷ്യല്‍ മീഡിയ പെണ്‍കുട്ടിയെ വിശേഷിപ്പിച്ചത്. 2022ലാണ് തനിക്ക് ആദ്യമായി കാന്‍സര്‍ രോഗബാധ കണ്ടെത്തിയതെന്ന് പെണ്‍കുട്ടി തന്റെ ഇന്‍സ്റ്റഗ്രാം ബയോയില്‍ പറഞ്ഞു. പിന്നീട് ചികിത്സയ്ക്ക് ശേഷം രോഗ മുക്തി നേടി. എന്നാല്‍ 2025ല്‍ അവള്‍ക്ക് വീണ്ടും രോഗബാധ കണ്ടെത്തി. ഇപ്പോള്‍ 14 വയസ്സുള്ള അവള്‍ അസാധാരണമായ ധൈര്യത്തോടെ രോഗത്തിനെതിരേ പോരാടുകയാണ്.