സർജറി വിഭാഗം മേധാവി ഡോ.വിഭോർ ജെയിൻ്റെ നേതൃത്വത്തിൽ, ഡോ.ആദിത്യ കുമാർ സിംഗ്, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ഗൗരവ് എന്നിവരടങ്ങിയ സംഘമാണ് കുടലിൽ ഇടംപിടിച്ചിരുന്ന മുടിക്കെട്ട് കണ്ടെത്തിത്. ഇത് ഖുഷിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുന്നുവെന്നും മെഡിക്കൽ സംഘം കണ്ടെത്തി.
ആദ്യം ഖുഷിക്ക് വൃക്കയിൽ കല്ലുണ്ടാകാമെന്നാണ് മെഡിക്കൽ സംഘം സംശയിച്ചിരുന്നതായി മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ പൂജ ത്രിപാഠി വിശദീകരിച്ചു. എന്നാൽ സിടി സ്കാനിലാണ് യഥാർത്ഥ കാരണം വെളിപ്പെട്ടത്. ഇത്തരം കേസുകൾ അപൂർവമാണെന്നും ട്രൈക്കോട്ടില്ലോമാനിയ എന്നറിയപ്പെടുന്ന മുടി കഴിക്കുന്ന ശീലമാണ് ഖുഷിയുടെ അവസ്ഥയ്ക്ക് കാരണമെന്നും ഡോ. ത്രിപാഠി അഭിപ്രായപ്പെട്ടു. ഈ സ്വഭാവം അവളുടെ ദഹനനാളത്തിൽ ഹെയർബോൾ രൂപപ്പെടുന്നതിലേക്ക് നയിച്ചു.
advertisement
ഖുഷിക്ക് മുടി തിന്നുന്ന സ്വഭാവമുണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ വെളിപ്പെടുത്തി. അത് ആത്യന്തികമായി ട്രൈക്കോബെസോർ രൂപീകരണത്തിന് കാരണമായി.
ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതോടെ ഖുഷിയുടെ അവസ്ഥ മെച്ചപ്പെട്ടു. ഈ കേസ് ട്രൈക്കോട്ടില്ലോമാനിയയുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളെ അടിവരയിടുകയും ഗുരുതരമായ മെഡിക്കൽ സങ്കീർണതകൾ തടയുന്നതിന് ഇത്തരം സന്ദർഭങ്ങളില്‍ നേരത്തെയുള്ള ഇടപെടലിൻ്റെയും ചികിത്സയുടെയും ആവശ്യകത ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.