TRENDING:

വിവാഹത്തിനായി 20 വർഷത്തെ സമ്പാദ്യം; പങ്കാളിയെ കണ്ടെത്താനായില്ലെങ്കിലും സ്വയം വിവാഹം കഴിച്ച് യുവതി

Last Updated:

42 കാരിയായ സാറാ വില്‍ക്കിൻസൻ കഴിഞ്ഞ 20 വർഷമായി തന്റെ സ്വപ്ന വിവാഹത്തിനായി സമ്പാദിക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിവാഹം കഴിക്കാനും അത് ഗംഭീരമായി ആഘോഷിക്കാനും ശരിയായ പങ്കാളിയെയാണ് ആദ്യം കണ്ടെത്തേണ്ടത് എന്നാണ് പൊതുവായ ധാരണ. എന്നാൽ ഈ ആശയത്തെ പൂർണമായും മാറ്റിമറിച്ചുകൊണ്ട് ശ്രദ്ധ പിടിച്ചു പറ്റുകയാണ് യുകെ സ്വദേശിനിയായ ഒരു യുവതി. 42 കാരിയായ സാറാ വില്‍ക്കിൻസൻ കഴിഞ്ഞ 20 വർഷമായി തന്റെ സ്വപ്ന വിവാഹത്തിനായി സമ്പാദിക്കുകയായിരുന്നു. എന്നാൽ തനിക്ക് അനുയോജ്യമായ ഒരു പങ്കാളിയെ കണ്ടെത്താൻ അവർക്ക് സാധിച്ചില്ല. തുടർന്ന് പങ്കാളിയില്ലാതെ സ്വയം വിവാഹം കഴിക്കാനും അത് ഗംഭീരമായി ആഘോഷിക്കാനും സാറാ തീരുമാനിച്ചു. സ്വന്തം വിവാഹത്തിനായി ഇവർ ചെലവഴിച്ചത് 10, 000 പൗണ്ടാണ് എന്നാണ് റിപ്പോർട്ട്‌.
advertisement

അതായത് ഇത് ഏകദേശം 10 ലക്ഷം രൂപ വരും. സഫോക്കിലെ ഫെലിക്‌സ്‌റ്റോവിലെ ഹാർവെസ്റ്റ് ഹൗസിൽ വച്ചായിരുന്നു സാറാ വിൽക്കിൻസൺന്റെ വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങുന്ന ഏകദേശം 40 പേരാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. സ്വന്തമായി ഒരു വിവാഹ മോതിരവും സാറ വാങ്ങിയിരുന്നു. എന്നാൽ സാറ ഇത്തരത്തിലുള്ള ഒരു ആശയം തന്റെ കുടുംബവുമായി പങ്കുവച്ചപ്പോൾ ആരും അതിശയം പ്രകടിപ്പിച്ചില്ല എന്നും പറയുന്നു. അത് അവർക്ക് വളരെ അത്ഭുതകരമായ ഒരു നിമിഷം ആയിരുന്നുവെന്നും ഇത് താൻ ചെയ്യേണ്ട കാര്യം തന്നെയാണെന്നാണ് വീട്ടുകാർ അഭിപ്രായപ്പെട്ടത് എന്നും സാറ വ്യക്തമാക്കി.

advertisement

” താൻ ശ്രദ്ധാ കേന്ദ്രമായി മാറിയ ഒരു മനോഹരമായ ദിവസമായിരുന്നു അത്. ഇത് ഒരു ഔദ്യോഗിക വിവാഹമല്ലായിരുന്നുവെങ്കിലും തനിക്ക് ഇതൊരു വിവാഹദിനം തന്നെയായിരുന്നു” എന്നും സാറാ കൂട്ടിച്ചേർത്തു. അതേസമയം ഏകദേശം രണ്ട് പതിറ്റാണ്ടിലേറെയായി ഇവർ തന്റെ വിവാഹദിനത്തിനായി തയ്യാറെടുക്കുകയായിരുന്നു. ” ഒരുപക്ഷേ എന്റെ അരികിൽ ഒരു പങ്കാളി ഉണ്ടായിരിക്കില്ല, പക്ഷേ എന്തിന് ഞാൻ ഇങ്ങനെയൊരു ദിവസം നഷ്ടപ്പെടുത്തണം ” എന്നും സാറാ ചോദിച്ചു. ക്ലാസിക് വൈറ്റ് ഗൗൺ ധരിച്ചാണ് അവൾ തന്റെ വിവാഹ വേദിയിൽ എത്തിയത്. തവളയെ ചുംബിക്കുന്ന വധുവിന്റെ രൂപമുള്ള ഒരു കേക്കും അവളുടെ പക്കൽ ഉണ്ടായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സാറയുടെ അമ്മയുടെ കൈ പിടിച്ചാണ് അവൾ വിവാഹ വേദിയിൽ എത്തിയത്. അതേസമയം സുഹൃത്തും പ്രൊഫഷണൽ വെഡ്ഡിംഗ് പ്ലാനറുമായ കാതറിൻ ക്രെസ്വെൽ ആണ് ഈ വിവാഹത്തിന്റെ എല്ലാ പരിപാടികളും ഏറ്റെടുത്തിരുന്നത്. ” എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരിക എന്നതായിരുന്നു സാറയെ സംബന്ധിച്ചിടത്തോളം ഇതിലെ പ്രധാന കാര്യം. എപ്പോഴും സന്തോഷമാണ് നിലനിർത്തേണ്ടതെന്നും ഇപ്പോൾ അവൾ എന്നത്തേക്കാളും കൂടുതൽ സന്തോഷവതി ആണെന്നും കാതറിൻ പറഞ്ഞു. അതേസമയം ഈ വിവാഹത്തിനർത്ഥം മറ്റൊരു പങ്കാളിയെ കണ്ടെത്താനുള്ള പ്രതീക്ഷ സാറ ഉപേക്ഷിച്ചു എന്നല്ല. തന്റെ വിവാഹദിനം എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണെന്നും സാറാ വിൽക്കിൻസൺ തന്റെ ഭാവി വരനെ ഇപ്പോഴും തിരയുന്നുണ്ടെന്നുമാണ് റിപ്പോർട്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹത്തിനായി 20 വർഷത്തെ സമ്പാദ്യം; പങ്കാളിയെ കണ്ടെത്താനായില്ലെങ്കിലും സ്വയം വിവാഹം കഴിച്ച് യുവതി
Open in App
Home
Video
Impact Shorts
Web Stories