ഈ ബിസിനസ് ആരംഭിക്കുന്നതിന് മുമ്പ്, ഒലിവ ഒരു അഡ്മിൻ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. ഒഴിവു സമയങ്ങളിൽ നായ്ക്കളെ പരിപാലിക്കുന്ന ജോലിയും ചെയ്യുമായിരുന്നു. ഏഷ്യയിലും ഓസ്‌ട്രേലിയയിലുമൊക്കെ ധാരാളം യാത്രകൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ചിലാണ് സ്വദേശത്ത് മടങ്ങിയെത്തിയത്. നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് നായ്ക്കളോടുള്ള ഇഷ്ടവും വെഡ്ഡിങ്ങ് പ്ലാനർ ആകാനുള്ള താത്പര്യവും സംയോജിപ്പിച്ച് ഒലിവ വെഡ്ഡിങ്ങ് ഡോഗ് ഷാപറോൺ ബിസിനസ് ആരംഭിച്ചത്.
വെഡ്ഡിംഗ് പ്ലാനർ ആകാൻ താൻ ആഗ്രഹിച്ചിരുന്നു എന്നും എന്നാൽ ഈ മേഖലയിൽ തനിക്ക് പരിചയമില്ലാത്തതിനാൽ ജോലി കിട്ടാൻ ബുദ്ധിമുട്ടായിരുന്നുവെന്നും ഒലിവ ഡെയ്ലി സ്റ്റാറിനോട് പറഞ്ഞു. അങ്ങനെയാണ് റോയൽ ബൊട്ടാണിക് ഗാർഡനിൽ ഇവന്റ് സെയിൽസ് അസിസ്റ്റന്റായി ജോലി ലഭിച്ചത്. എന്നാൽ മൂന്നാഴ്‌ച മാത്രമാണ് അവിടെ ജോലി ചെയ്‌തത്. അതിനിടെ, ജോലി ഉപേക്ഷിച്ച് തന്റെ ഡോഗ് ഷാപ്പറോൺ സ്റ്റാർട്ട്-അപ്പ് ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.
advertisement
ഇക്കഴിഞ്ഞ ജൂണിലാണ് ഒലിവ തന്റെ ബിസിനസ് ആരംഭിച്ചത്. ഇതുവരെ, നാല് വിവാഹ പാർട്ടികളുടെ ഓർഡർ ഒലിവക്ക് ലഭിച്ചിട്ടുണ്ട്. പ്രതിദിനം ഏകദേശം 300 യൂറോയാണ് (ഏകദേശം 30,000 രൂപ) ഒലിവക്ക് ഇതുവഴി വരുമാനം ലഭിക്കുന്നത്. നായയുടെ പെരുമാറ്റം വധൂവരൻമാരെ പറഞ്ഞു മനസിലാക്കാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കാനും വിവാഹത്തിനു മുൻപായി അവരോട് സംസാരിക്കാറുണ്ടെന്നും ഒലിവ പറയുന്നു.
നിരവധി ക്ലൈൻ്റുകൾ ഇതിനകം ബുക്ക് ചെയ്തിട്ടുണ്ടെന്നും 2026 വരെയുള്ള ബുക്കിങ്ങ് ലഭിച്ചതായും ഒലിവ കൂട്ടിച്ചേർത്തു. ഇതുവരെ, താൻ പരിശീലിപ്പിച്ച നായ്ക്കളെല്ലാം നന്നായി പെരുമാറിയിട്ടുണ്ടെന്നും ഒലിവ പറഞ്ഞു. ഒലീവിയയും പങ്കാളിയായ കോണറും അടുത്തിടെ പത്ത് ആഴ്ച പ്രായമുള്ള ഹംഗേറിയൻ വിസ്‌ല നായ്ക്കുട്ടിയെയും സ്വന്തമാക്കിയിരുന്നു. ജിന്നി എന്നാണ് ഇതിന് പേരിട്ടത്. തന്റെ വിവാഹദിനത്തിൽ ജിന്നിയെ ‘റിങ് ബെയറർ’ (ring bearer) ആക്കണമെന്നാണ് ഒലിവയുടെ ആഗ്രഹം.