അമേരിക്കയിലുള്ള കൗൺസിൽ ബ്ലഫ്‌സിലെ ആശുപത്രിയിൽ വച്ചായിരുന്നു ജോൺസൺ, 28 കാരിയായ മരിയ കോപ്ലാൻഡിനെ തന്റെ കിടക്കിയിൽ കിടന്നുക്കൊണ്ട് വിവാഹം കഴിച്ചത്. ''എനിക്ക് ദു:ഖമൊന്നുമില്ല. വെന്റിലേറ്ററിൽ നിന്ന് ഇറങ്ങിയതിന് ശേഷം, ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ വ്യത്യസ്തമായി തോന്നുന്നു,'' ജോൺസൺ പറഞ്ഞു. സെപ്റ്റംബറിലാണ് ജോൺസണ് കോവിഡ് 19 സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹം മരിയയിൽ നിന്നും അവരുടെ 2 വയസ്സുള്ള മകനിൽ നിന്നും അകന്ന് കിടപ്പുമുറിയിൽ തന്നെ ക്വാറന്റൈനിലായിരുന്നു.
എന്നാൽ പിന്നീട് മരിയയും കോവിഡ് പോസിറ്റീവ് ആണെന്ന് പരിശോധന ഫലം വന്നെങ്കിലും ജോൺസൺന്റെ നില വഷളായി. മെത്തഡിസ്റ്റ് ജെന്നി എഡ്മണ്ട്‌സൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് മൂന്നാഴ്ചയിലേറെ വെന്റിലേറ്ററിൽ തുടരേണ്ടി വന്നു. വെന്റിലേറ്ററിൽ നിന്ന് ഇറങ്ങിയ ഉടൻ തന്നെ ജോൺസൺ വിവാഹത്തിനായുള്ള ദിവസം തീരുമാനിക്കുകയായിരുന്നു.
advertisement
കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരു ഉദ്യോഗസ്ഥനുമാണ് വിവാഹത്തിൽ പങ്കെടുത്തത്. നല്ല വസ്ത്രങ്ങൾ ധരിച്ചും മേക്കപ്പ് ചെയ്തും എത്തണമെന്ന് മരിയയോട് ആശുപത്രി അധികൃതർ പറഞ്ഞിരുന്നു. എന്നാൽ തന്റെ വിവാഹമാണ് നടക്കാൻ പോകുന്നതെന്ന് മരിയയ്ക്ക് അറിയില്ലായിരുന്നു. എന്നാൽ ആശുപത്രിയിൽ ജോൺസണിന്റെ മുറിയിലെ ഒരുക്കങ്ങൾ കണ്ട് അത്ഭുതപ്പെട്ട് നിന്ന അവളോട് ജോൺസൺ തന്നെ വിവാഹക്കാര്യം പറഞ്ഞു. ''വിവാഹത്തിൽ ഞാൻ വളരെ സന്തോഷവതിയാണ്, കാരണം ഞാൻ സ്‌നേഹിക്കുന്ന പുരുഷനോടൊപ്പം എനിക്ക് എന്നന്നേക്കും ഒരുമിച്ച് കഴിയാൻ സാധിക്കും.'' എന്നും മരിയ കൂട്ടിച്ചേർത്തു.
നിയമപരമായ രേഖകൾ പ്രകാരം ഇവരുടെ വിവാഹ തീയതി ഒക്ടോബർ 22 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജോൺസൺ ആശുപത്രിയിൽ നിന്ന് വിട്ട്, വിവാഹത്തിന്റെ ഔദ്യോഗിക കാര്യങ്ങൾ ചെയ്തത് ആ ദിവസമായിരുന്നു. നിലവിൽ വീട്ടിൽ വിശ്രമിക്കുന്ന ജോൺസന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുകയാണ്. എങ്കിലും ഇപ്പോഴും അദ്ദേഹം ഓക്‌സിജൻ സിലണ്ടർ ഉപയോഗിക്കുന്നുണ്ട്. അദ്ദേഹം പൂർണമായി സുഖം പ്രാപിച്ച ശേഷം മറ്റൊരു വിവാഹ ചടങ്ങ് നടത്തണമെന്നാണ് ദമ്പതികളുടെ ഇപ്പോഴെത്തെ ആഗ്രഹം.