1661 മുതൽ 1722 വരെ ചൈന ഭരിച്ചിരുന്ന കാങ്‌സി ചക്രവർത്തിയുടെ കാലത്താണ് ഈ ജിഞ്ചർ ജാർ ഉണ്ടാക്കിയതെന്ന് വിദഗ്ധർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളയും നീലയും നിറങ്ങളിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. നീല നിറം കാങ്‌സി കാലഘട്ടത്തിന്റെ സൂചകമാണെന്നും വിദഗ്ധർ പറയുന്നു. ചൈനീസ് സംസ്കാരത്തിൽ, നീല നിറത്തിന് വലിയ പ്രാധാന്യം ഉണ്ടെന്നും പോൾ ഫോക്സ് പറഞ്ഞു. ഇത് വളർച്ചയുടെയും പുരോഗതിയുടെയും പ്രതീകമാണ്.
ഫെബ്രുവരി 3 ന് ഈ ചൈനീസ് ജിഞ്ചർ ജാർ ലേലം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിലുള്ള മൂല്യമേറിയ സ്വന്തമാക്കാൻ താത്പര്യം ഉള്ളവരെ പോൾ ഫോക്സ് ലേലത്തിലേക്ക് സ്വാഗതം ചെയ്തിട്ടുമുണ്ട്. പലരും തങ്ങളുടെ കയ്യിലുള്ള ഇത്തരം വസ്തുക്കളുടെ മൂല്യം തിരിച്ചറിയാതെ, പാരമ്പര്യമായി ലഭിച്ച വിലപ്പെട്ട വസ്തുക്കൾ വെറുതേ കയ്യിൽ വെച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ജിഞ്ചർ ജാറിന്റെ ഉടമ പോലും ഇതിന് ഇത്രയും മൂല്യം ഉണ്ടെന്ന് കരുതിയിരുന്നില്ല എന്നും ഇത് നീലയും വെള്ളയും നിറമുള്ള വെറുമൊരു മൺപാത്രം ആണെന്നാണ് അദ്ദേഹം വിചാരിച്ചിരുന്നത് എന്നും ഫോക്സ് കൂട്ടിച്ചേർത്തു.
advertisement