2018ല്‍ മോശം പ്രകടനത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട ഇദ്ദേഹം ജീവിക്കാനായി സ്വന്തം വഴി തിരഞ്ഞെടുക്കുകയായിരുന്നു. പ്രണയേതര സൗഹൃദം തേടുന്ന അപരിചിതര്‍ക്ക് തന്റെ സാന്നിദ്ധ്യം വാഗ്ദാനം ചെയ്യുന്ന ജോലിയാണ് മോറിമോട്ടോ ഇപ്പോള്‍ ചെയ്യുന്നത്. ഈ വാടക സേവനത്തിലൂടെ കഴിഞ്ഞ വര്‍ഷം 80,000 ഡോളര്‍ (ഏകദേശം 69 ലക്ഷം രൂപ) ആണ് മോറിമോട്ടോ നേടിയത്.
വീഡിയോകോളിലൂടെ അപരിചിതര്‍ക്ക് തന്റെ സാന്നിദ്ധ്യം വാഗ്ദാനം ചെയ്യാനും മോറിമോട്ടോ തയ്യാറാണ്. ഒരിക്കല്‍ ഒരു സംഗീതപരിപാടിയ്ക്ക് പോകാന്‍ തന്റെ കൂട്ടുകാരി വരാത്തതിനെത്തുടര്‍ന്ന് ഒരാള്‍ അദ്ദേഹത്തോടൊപ്പം കൂട്ടുപോകാന്‍ തന്നെ ക്ഷണിച്ചിരുന്നുവെന്നും മോറിമോട്ടോ പറഞ്ഞു.
advertisement
വര്‍ഷം തോറും ആയിരത്തിലധികം അഭ്യര്‍ത്ഥനകളാണ് തനിക്ക് ലഭിക്കുന്നതെന്ന് മോറിമോട്ടോ പറഞ്ഞു. തന്റെ സേവനത്തിന് എത്രരൂപ നല്‍കണമെന്ന് നിശ്ചയിക്കാന്‍ ക്ലയന്റിന് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെയുള്ള സെഷന് 10000 യെന്‍ മുതല്‍ 30000 യെന്‍ (5400-16200 രൂപ) വരെയാണ് താന്‍ ഈടാക്കിയിരുന്നതെന്ന് മോറിമോട്ടോ പറഞ്ഞു. എന്നാല്‍ 2024 അവസാനത്തോടെ തന്റെ സേവനത്തിന്റെ വില നിശ്ചയിക്കാന്‍ ക്ലയന്റുകള്‍ക്ക് കഴിയുന്ന സംവിധാനം ഏര്‍പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
'' എന്റെ കൂട്ടുകെട്ട് ആവശ്യപ്പെടുന്ന ക്ലയന്റിന് ഇഷ്ടപ്പെട്ട തുക നല്‍കാം. ഈ ജോലി എല്ലാക്കാലത്തും നിലനില്‍ക്കുമോ എന്നറിയില്ല. എന്നാല്‍ ഈ ജോലി ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്,'' മോറിമോട്ടോ പറഞ്ഞു. ജീവിതം വളരെ ലളിതമായി ആസ്വദിച്ച് ജീവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മോറിമോട്ടോ പറഞ്ഞു.
തന്റെ സാന്നിദ്ധ്യം ആശ്വാസം നല്‍കുന്നുവെന്ന കാരണത്താലാണ് ജപ്പാനില്‍ പലരും തന്നെത്തേടിയെത്തുന്നതെന്ന് മോറിമോട്ടോ പറഞ്ഞു. ഒരിക്കല്‍ ഭര്‍ത്താവിന് വിവാഹമോചനക്കത്ത് തയ്യാറാക്കിക്കൊണ്ടിരുന്ന ഒരു സ്ത്രീ തന്റെ സേവനം ആവശ്യപ്പെട്ട അനുഭവവും മോറിമോട്ടോ വിശദീകരിച്ചു. കഫേയില്‍ ഒരു മൂലയില്‍ അവരുടെ കണ്‍വെട്ടത്ത് തന്നെ ഇരിക്കണമെന്നായിരുന്നു അവര്‍ തന്നോട് പറഞ്ഞത്. തന്റെ സാന്നിദ്ധ്യത്തില്‍ അവര്‍ വിവാഹമോചനക്കത്തില്‍ ഒപ്പിട്ടെന്നും മോറിമോട്ടോ പറഞ്ഞു.
ഓരോ ക്ലയന്റിനെ കാണുമ്പോഴും അവരോടൊപ്പം അറിയപ്പെടാത്ത സ്ഥലത്ത് പോകുമ്പോഴും തനിക്ക് വളരെ സമാധാനം തോന്നാറുണ്ടെന്ന് മോറിമോട്ടോ പറഞ്ഞു. അവരുടെ കഥകള്‍ വെറുതെ കേട്ടിരിക്കാനും തനിക്ക് ഇഷ്ടമാണെന്ന് മോറിമോട്ടോ പറഞ്ഞു. ഈ ജീവിതരീതി താനേറെ ഇഷ്ടപ്പെടുന്നുവെന്നും മോറിമോട്ടോ കൂട്ടിച്ചേര്‍ത്തു.